Headlines

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും

കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്കൂളിൽ ഇന്നും പരിശോധന നടത്തും.മിഥുന്റെ മരണത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു ഇന്ന് പഠിപ്പു മുടക്കും.സ്കൂളിലേക്ക് ഇന്ന് വിവിധ സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തും. മരിച്ച എട്ടാംക്ലാസുകാരൻ മിഥുന്റെ മൃതദേഹം നാളെ സംസ്കരിക്കും. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു ദാരുണ സംഭവം. കളിക്കുന്നതിനിടെ സൈക്കിള്‍ ഷെഡിന് മുകളിലേക്ക് വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ്…

Read More

വൈക്കത്ത് തോട്ടിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു

കോട്ടയം വൈക്കത്ത് തോട്ടിൽ വീണ് രണ്ട് വയസുള്ള കുട്ടി മരിച്ചു. തോട്ടകം സ്വദേശി സൂരജ് അമൃത ദമ്പതികളുടെ മകൻ ആരുഷ് ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് സമീപത്തെ തോട്ടിൽ വീണ നിലയിൽ കുട്ടിയെ കണ്ടത്. അബോധാവസ്ഥയിലായിന്നു രണ്ട് വയസ്സുകാരൻ. ഉടൻ തന്നെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരുഷിനെ രക്ഷിക്കാനായില്ല.

Read More

കണ്ണൂർ ധർമശാലയിലെ പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടിത്തം

കണ്ണൂർ ധർമശാലയിലെ പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടിത്തം. സ്‌നേക്ക് പാർക്കിന് സമീപത്തുള്ള ഫാക്ടറിയിലാണ് തീപിടിച്ചത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. ഫാക്ടറിയുടെ ഭൂരിഭാഗവും കത്തിനശിച്ചു. ഫാക്ടറിയിലുണ്ടായിരുന്ന പ്ലൈവുഡും കത്തിപ്പോയി. കണ്ണൂരിൽ നിന്നും തളിപ്പറമ്പിൽ നിന്നുമായി എട്ട് യൂണിറ്റോളം ഫയർ ഫോഴ്‌സ് സ്ഥലത്ത് എത്തിയാണ് തീ അണച്ചത്. പുലർച്ചെ നാല് മണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല

Read More

യുവതിക്ക് നേരെ അതിക്രമം നടത്തിയയാളെ ചോദ്യം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്ത് കൊല്ലം പോലീസ്

  യുവതിക്ക് നേരെ അതിക്രമം നടത്തിയയാളെ ചോദ്യം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. കൊല്ലം ശക്തികുളങ്ങര പോലീസിന്റേതാണ് നടപടി. കൊല്ലം രാമൻകുളങ്ങര സ്വദേശി അനന്ദുവിനെയാണ് പൊലീസ് അറസ്റ്റ്ചെയ്തത്. തന്റെ സഹപ്രവർത്തകയായ യുവതിക്കെതിരെ അതിക്രമം നടത്തിയാളെ അനന്ദു തടയുകയും വാക്കേറ്റം ഉണ്ടാവുകയും ചെയ്തിരുന്നു. കേരള പ്രവാസി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഹരിധരനായിരുന്നു യുവതിക്കെതിരെ അതിക്രമം നടത്തിയത്. തുടർന്ന് തൊട്ടടുത്ത ദിവസം യുവതി ശക്തികുളങ്ങര പൊലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ ഹരിധരനെ അറസ്റ്റ് ചെയ്യാതെ അനന്ദുവിനെ പൊലീസ്…

Read More

ബീഹാർ വ്യവസായ മന്ത്രി ശ്യാം രാജകിനെ മന്ത്രിസഭയിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി നിതീഷ് കുമാർ

ബീഹാറിൽ വ്യവസായ വകുപ്പ് മന്ത്രി ശ്യാം രാജകിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി. ജനതാ ദൾ(യു)ൽ നിന്നും ഇദ്ദേഹത്തെ പുറത്താക്കി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി. ശ്യാം രാജക് ലാലുവിന്റെ ആർ ജെ ഡിയിൽ ചേരുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് നിതീഷ് കുമാറിന്റെ നീക്കം ശ്യാം രാജകിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന നിതീഷ് കുമാർ നൽകിയ ശുപാർശ ഗവർണർ അംഗീകരിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. മുമ്പ് ആർജെഡിയിൽ ആയിരുന്ന രാജക് 2009ലാണ് നിതീഷ് പാളയത്തിലേക്ക്…

Read More

മലയാളി സംഗീതജ്ഞന് കനേഡിയന്‍ അക്കാഡമി പുരസ്‌കാരം

  തിരുവനന്തപുരം; മലയാളിയായ ജയദേവന്‍ നായര്‍ക്ക് ഹോളിവുഡ് നോര്‍ത്ത് ഫിലിം അവാര്‍ഡ്. ഏറ്റവും മികച്ച സംഗീത സംവിധായകനു നല്കുന്ന ‘ബെസ്റ്റ് ഒറിജിനല്‍ സ്‌കോര്‍’ വിഭാഗത്തിലെ അവാര്‍ഡാണ് ജയദേവനു ലഭിച്ചത്. മാനി ബെയ്ന്‍സും സെര്‍ഗി വെല്‍ബൊവെറ്റ്‌സും ചേര്‍ന്നു സംവിധാനം ചെയ്ത F. E. A. R. (ഫേസ് എവരിതിംഗ് ആന്റ് റൈസ്) എന്ന ആനീ കോശിയുടെ ചിത്രത്തിനാണ് അവാര്‍ഡ്. കനേഡിയന്‍ ചലച്ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അംഗീകൃത അക്കാഡമിയാണ് ഹോളിവുഡ് നോര്‍ത്ത് ഫിലിം അവാര്‍ഡ്‌സ് നല്കുന്നത്. ഈ അവാര്‍ഡു കിട്ടുന്ന ആദ്യത്തെ…

Read More

സംസ്ഥാനത്ത് ഇന്ന് 2748 പേർക്ക് കൊവിഡ്, 33 മരണം; 3202 പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 2748 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 500, കോഴിക്കോട് 339, എറണാകുളം 333, കോട്ടയം 310, തൃശൂർ 244, കണ്ണൂർ 176, കൊല്ലം 167, പത്തനംതിട്ട 166, വയനാട് 107, ആലപ്പുഴ 106, മലപ്പുറം 97, പാലക്കാട് 86, ഇടുക്കി 61, കാസർഗോഡ് 56 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,808 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ…

Read More

കൊവിഡ് ; ഐശ്വര്യ റായിയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റി

കോവിഡ് സ്ഥിരീകരിച്ച നടി ഐശ്വര്യ റായിയെയും മകൾ ആരാധ്യയെയും ആശുപത്രിയിലേക്ക് മാറ്റി. മുംബൈയിലെ നാനാവതി ആശുപത്രിയിലേക്കാണ് മാറ്റിയത്. ജുഹു ബീച്ചിന് സമീപമുള്ള ജൽസ എന്ന ബംഗ്ലാവിലാണ് ഇരുവരും ഐസലേഷനിൽ കഴിഞ്ഞിരുന്നത്. ഇവിടെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ബംഗ്ലാവ് നഗരസഭാ അധികൃതർ സീൽ ചെയ്തു. ഇതോടെയാണ് ഐശ്വര്യയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റിയത്. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. അമിതാഭ്…

Read More

ഇ ശ്രീധരൻ ബിജെപിയിലേക്ക്; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

മെട്രോ മാൻ ഇ ശ്രീധരൻ ബിജെപിയിൽ ചേരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഫെബ്രുവരി 20ന് ആരംഭിക്കുന്ന കേരള യാത്രക്കിടെ ഇ ശ്രീധരൻ ഔദ്യോഗികമായി പാർട്ടിയിൽ ചേരും. വരും ദിവസങ്ങളിൽ പ്രശസ്തരായ നിരവധി പേർ ബിജെപിയിൽ ചേരുമെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. ബിജെപിയിൽ ചേരുന്ന കാര്യം ഇ ശ്രീധരനും സ്ഥിരീകരിച്ചിട്ടുണ്ട് പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. ഇപ്പോൾ തന്നെ ബിജെപിയിൽ ചേർന്നതു പോലെയാണ്. സാങ്കേതികമായി അംഗത്വം സ്വീകരിച്ചാൽ മതിയെന്നും ശ്രീധരൻ പറഞ്ഞു.  …

Read More