Headlines

ലക്ഷ്യത്തിലേക്ക് 245 റൺസ് കൂടി; ഇന്ത്യക്ക് രോഹിത് ശർമയെ നഷ്ടപ്പെട്ടു

ബ്രിസ്‌ബെൻ ടെസ്റ്റിൽ ഓസീസ് ഉയർത്തിയ 328 റൺസ് വിജയലക്ഷ്യത്തിനെതിരെ ഇന്ത്യ ബാറ്റിംഗ് തുടരുന്നു. അഞ്ചാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 83 റൺസ് എന്ന നിലയിലാണ്. രോഹിത് ശർമയെയാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത് രോഹിത് ഏഴ് റൺസിന് വീണു. 64 റൺസുമായി ശുഭ്മാൻ ഗില്ലും 8 റൺസുമായി ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ. 62 ഓവറാണ് അഞ്ചാം ദിനം ഇനി ശേഷിക്കുന്നത്. ഇന്ത്യ വിജയലക്ഷ്യത്തിന് 245 റൺസ് പിന്നിലാണ്. ഉച്ചയ്ക്ക് ശേഷമുള്ള സെഷനിൽ സ്‌കോറിംഗ് വേഗത…

Read More

‘ഞങ്ങള്‍ ഏറ്റവും സന്തുലിതമായ ടീം’: റോയല്‍ ചലഞ്ചേഴ്‌സിനെ കുറിച്ച് കോഹ്‌ലി

2016 മുതല്‍ ഐ.പി.എല്ലിലെ ഏറ്റവും സന്തുലിതമായ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണെന്ന് നായകന്‍ വിരാട് കോഹ്‌ലി. 2016ല്‍ ഫൈനലിലെത്തിയ റോയല്‍ ചലഞ്ചേഴ്‌സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെടുകയായിരുന്നു. ഇതുവരെയും കപ്പ് നേടാനായില്ലെങ്കിലും താരസമ്പന്നമായി എത്തുന്ന റോയല്‍ ചലഞ്ചേഴ്‌സ് ഇത്തവണയും വലിയ ആത്മവിശ്വാസത്തിലാണ്. ‘സത്യസന്ധമായി പറഞ്ഞാല്‍ 2016 മുതല്‍ ഏറ്റവും സന്തുലിതമായ ടീം ഞങ്ങളാണെന്നാണ് എനിക്ക് തോന്നുന്നത്. ആ ടീമില്‍ കളിക്കാന്‍ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു. ആ അവസ്ഥ മികച്ച രീതിയില്‍ തന്നെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നുണ്ട്. ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരുള്ള…

Read More

ഹരിതയിൽ പ്രതിഷേധം പുകയുന്നു; കാസർകോട്, വയനാട് ജില്ലകളിൽ നേതാക്കളുടെ കൂട്ടരാജി

  ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് പുതിയ കമ്മിറ്റി പ്രഖ്യാപിച്ച മുസ്ലിം ലീഗിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഹരിതയിൽ നിന്ന് നിരവധി പേരാണ് രാജിവെച്ചു പോകുന്നത്. കാസർകോട്, വയനാട് ജില്ലാ നേതൃത്വത്തിലാണ് കൂട്ടരാജി. വയനാട് ജില്ലാ പ്രസിഡന്റ് ഫാത്തിമ ഷാദിന, ജില്ലാ സെക്രട്ടറി ഹിബ, കാസർകോട് ജില്ലാ പ്രസിഡന്റ് സാലിസ അബ്ദുള്ള, ജനറൽ സെക്രട്ടറി ശർമിന മുഷ്‌റിഫ എന്നിവരാണ് രാജിവെച്ചത്. എംഎസ്എഫ് നേതാക്കൾ ലൈംഗികാധിക്ഷേപം നടത്തിയതിനെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് ഹരിത കമ്മിറ്റിയെ മുസ്ലിം ലീഗ്…

Read More

ലോണെടുത്തത് 37000 രൂപ; തിരിച്ചടക്കേണ്ടി വന്നത് ഒന്നര ലക്ഷം: സംസ്ഥാനത്ത് ഓൺലൈൻ വായ്പാ തട്ടിപ്പ് സജീവം

  സംസ്ഥാനത്ത് ഓൺലൈൻ വായ്പാ തട്ടിപ്പ് സംഘങ്ങൾ വ്യാപകം. ചെറിയ തുക വായ്പ എടുത്താലും ലക്ഷങ്ങളാണ് തിരിച്ചടക്കേണ്ടി വരുന്നത്. വായ്പ തിരിച്ചടയ്ക്കാൻ വൈകിയാൽ മറ്റു ഓൺലൈൻ വായ്പാ ആപ്പുകൾ നിർദേശിക്കും. പണം തിരിച്ചടച്ചാലും കൂടുതൽ തുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തും. പണം തിരിച്ചടച്ചാലും ഭീഷണി തുടരും. പാലക്കാട് പനയംപാടം സ്വദേശി അബ്ദുൽ സലാമിൽ നിന്നും തിരിച്ചുവാങ്ങിയത് ഒന്നര ലക്ഷം രൂപയാണ്. 6700 രൂപ തിരിച്ചടയ്ക്കാൻ 12 ആപ്പുകളിൽ നിന്നായി 37,375 രൂപ വായ്പ എടുക്കേണ്ടി വന്നു. വായ്പ എടുത്ത…

Read More

തൊഴിലുറപ്പ് തൊഴിലാളികൾക്കും ഉത്സവബത്ത: പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ഓണം പ്രമാണിച്ച് തൊഴിലുറപ്പ് തൊഴിലാളികൾക്കും ഉത്സവബത്ത പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ആയിരം രൂപയാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് സർക്കാർ ഉത്സവബത്തയായി നൽകുക. 75 തൊഴിൽ ദിനങ്ങൾ പൂർത്തിയായ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഉത്സവബത്ത നൽകാനാണ് സർക്കാർ തീരുമാനം. സാധാരണ 100 പ്രവർത്തി ദിവസങ്ങൾ പൂർത്തിയാക്കുന്ന തൊഴിലാളികൾക്കാണ് ഉത്സവബത്ത പ്രഖ്യാപിച്ചിരുന്നത്. കോവിഡ് വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് 75 ദിവസം വരെ തൊഴിൽ ദിനങ്ങൾ പൂർത്തിയായവർക്ക് ഉത്സവബത്ത നൽകാൻ തീരുമാനിച്ചത്. സർക്കാർ ജീവനക്കാർക്ക് കഴിഞ്ഞ ദിവസം ഓണം…

Read More

സംസ്ഥാനത്ത് കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി; അതീവ ജാഗ്രത വേണമെന്ന് അധികൃതർ

പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി. സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ടയിൽ ഒരു കേസും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പത്തനംതിട്ടയില്‍ കടപ്ര പഞ്ചായത്തിലെ നാലു വയസുള്ള ആണ്‍ കുട്ടിയിലാണ് പുതിയ വേരിയന്റായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. രോഗവ്യാപന ശേഷി കൂടുതലുള്ള ഈ വകഭേദം നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ജനങ്ങൾ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. നിലവില്‍ കോവിഡ് നെഗറ്റീവായ കുട്ടിയുടെ സ്രവത്തിന്റെ ജനിതക പഠനത്തിലാണ് പുതിയ വേരിയന്റായ…

Read More

ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസ്; പി കെ ഫിറോസിന്റെ സഹോദരൻ ബുജൈറിന് ജാമ്യം

ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസിൽ പി കെ ഫിറോസിന്റെ സഹോദരൻ പി കെ ബുജൈറിന് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആഗസ്റ്റ് 2 നാണ് ബുജൈർ,ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച് പരുക്കേൽപ്പിച്ചത്. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ലഹരി പരിശോധനക്ക് എത്തിയ കുന്ദമംഗലം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അജീഷിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കേസിലാണ് പി കെ ബുജൈറിൻ്റെ ജാമ്യ ഹർജി കോടതി പരിഗണിച്ചത്. നേരത്തെ…

Read More

‘തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്കായി വോട്ടുകൾ മോഷ്ടിച്ചു; തെളിവുകളുടെ ആറ്റം ബോംബ് എന്റെ കയ്യിലുണ്ട്’; രാഹുല്‍ ഗാന്ധി

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും ആരോപണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് മോഷണത്തിൽ പങ്കാളിയാണെന്നതിന് തെളിവുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തന്റെ കയ്യില്‍ അണുബോംബുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് വേണ്ടി വോട്ട് മോഷ്ടിക്കുകയാണെന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് താനത് പറയുന്നതെന്നും താന്‍ ഈ അണുബോംബ് പൊട്ടിച്ചാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബാക്കിയുണ്ടാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എത്ര ഉന്നതനായാലും വെറുതെ വിടില്ലെന്നും നടപടികൾ രാജ്യദ്രോഹത്തിന് തുല്യമാണെന്നും താൻ വിരമിച്ചാലും ഉത്തരവാദിയെ വെറുതെ…

Read More

മുന്‍ ഇന്ത്യന്‍ വാഴ്‌സിറ്റീസ് ഫുട്‌ബോള്‍ താരം ടികെ ഇബ്രാഹിം കുട്ടി അന്തരിച്ചു

മുന്‍ ഇന്ത്യന്‍ വാഴ്‌സിറ്റീസ് ഫുട്‌ബോള്‍ താരവും പ്രശസ്ത പരിശീലകനുമായ ടി.കെ. ഇബ്രാഹിം കുട്ടി (79) അന്തരിച്ചു.തിരുവനന്തപുരത്ത് ആയിരുന്നു അന്ത്യം. മൃതദേഹം ഇന്ന് വൈകിട്ട് അഞ്ചിന് കോട്ടയം വാരിശേരിയിലെ സോക്കര്‍ കോട്ടേജില്‍ എത്തിക്കും.കബറടക്കം നാളെ 11 ന് താഴത്തങ്ങാടി ജുമാ മസ്ജിദില്‍. എം.ജി.സര്‍വകലാശാലാ കായിക വകുപ്പ് മേധാവിയായി വിരമിച്ച കുട്ടി കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ആയിരുന്നു. ( famous football coach tk ibrahim kutty passes away).1969- 70എല്‍ കേരള സര്‍വകലാശാലയ്ക്കു കളിച്ച ഇബ്രാഹിംകുട്ടി…

Read More

തൊടുപുഴയിൽ DYFI നേതാവ് MDMAയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ; പ്രതികൾ ലഹരി റാക്കറ്റിലെ കണ്ണികൾ എന്ന് സംശയിക്കുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി

ഇടുക്കി: തൊടുപുഴയിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ MDMA യും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംഭവത്തിൽ പ്രതികരണവുമായി ഇടുക്കി ജില്ലാ പൊലീസ് മേധാവി എ നസീം. പ്രതികൾ ലഹരി റാക്കറ്റിലെ കണ്ണികൾ എന്ന് സംശയിക്കുന്നതായി ഇടുക്കി ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. പ്രതികൾ മുൻപും ലഹരി കേസുകളിൽ പിടിയിലായവരാണ്. തൊടുപുഴ കേന്ദ്രീകരിച്ച് പ്രത്യേക സംഘങ്ങൾ ഉണ്ടാക്കി പ്രതികൾ ലഹരി വില്പന നടത്തിയിരുന്നതായും കണ്ടെത്തൽ. ഡിവൈഎഫ്ഐ നേതാവ് ടി എസ് ഷിയാസ്, ആഷിക്ക്, നിഹാൽ, ആർഷിദ് എന്നിവരെ ഇന്ന് പുലർച്ചയാണ്…

Read More