നീറ്റ് ക്രമക്കേടിൽ സമരം ചെയ്തത് സോഷ്യൽ മീഡിയയിൽ റീച്ച് കിട്ടാൻ; PSC ക്രമക്കേടിൽ മിണ്ടിയില്ല; DYFIക്കെതിരെ വിമർശനം

  ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാസമ്മേളനത്തിൽ നേതൃത്വത്തിന് രൂക്ഷ വിമർശനം. നീറ്റ് ക്രമക്കേടിൽ സമരം ചെയ്തത് സോഷ്യൽ മീഡിയയിൽ റീച്ച് കിട്ടാനെന്നാണ് വിമർശനം. പിഎസ്‌സി ക്രമക്കേടിൽ ഡിവൈഎഫ്ഐ മിണ്ടിയില്ല. ഇ ഡിക്കെതിരെ തിരുവനന്തപുരത്ത് നടന്ന അനാവശ്യ പ്രതിഷേധമെന്നും കുറ്റപ്പെടുത്തൽ. സംഘടനാ റിപ്പോർട്ടിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്കെതിരെയും വിമർശനമുയർന്നു.     രാഹുൽ മാങ്കൂട്ടത്തിലിന് ലഭിക്കുന്ന പിന്തുണ പോലും ഡിവൈഎഫ്ഐ നേതാക്കൾക്കില്ലെന്നും വിമർശനം. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗത്തിന്റേതായിരുന്നു വിമർശനം. ഇ ഡിക്കെതിരെ തിരുവനന്തപുരത്ത് നടന്നത് അനാവശ്യ പ്രതിഷേധമാണെന്നും പ്രതിഷേധിക്കാൻ…

Read More

ബിഎൽഒ ജീവനൊടുക്കിയ സംഭവം; ‘കോൺഗ്രസ്‌ അസംബന്ധം പ്രചരിപ്പിക്കുന്നു’; ഇപി ജയരാജൻ

കണ്ണൂരിൽ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ കോൺ​ഗ്രസ് അസംബന്ധം പ്രചരിപ്പിക്കുന്നുവെന്ന് സിപിഐഎം നേതാവ് ഇപി ജയരാജൻ. ബിഎൽഒ ജീവനൊടുക്കിയ സംഭവം വളരെ ദുഃഖകരമാണ്. അതിൽ പങ്കാളിയാകുന്നതിന് പകരം തെറ്റായി വ്യാഖ്യാനിച്ച് ആ ജീവനക്കാരനെയും കുടുംബത്തെയും അപമാനിക്കാൻ കോൺ​ഗ്രസും യുഡിഎഫും പുറപ്പെടാൻ പാടില്ലായിരുന്നുവെന്ന് ഇപി ജയരാജൻ പറഞ്ഞു. അനീഷിന്റെ കുടുംബം പറയുന്നു ആർക്കും പങ്കില്ലെന്ന്. നിലവാരം ഇല്ലാത്ത കോൺഗ്രസ്‌ പറയുന്നത് ഈ പ്രശ്നത്തിൽ വലുതാക്കി കാണിക്കരുത്. തിരുവനന്തപുരത്ത്‌ ഇരിക്കുന്ന വി ഡി സതീശന് ഇക്കാര്യം എങ്ങനെ അറിയാം….

Read More

കാറിൽ തനിയെ യാത്ര ചെയ്യുന്നവർക്ക് മാസ്‌ക് ധരിക്കേണ്ട; ഡൽഹി സർക്കാർ തീരുമാനം കോടതി ഇടപെടലിന് പിന്നാലെ

  കാറിൽ തനിയെ ആണ് യാത്ര ചെയ്യുന്നതെങ്കിൽ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് ഡൽഹി സർക്കാർ. ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം. കൊവിഡ് നിയന്ത്രണങ്ങളിൽ ചിലത് വിചിത്രമാണെന്ന ഡൽഹി കോടതി നിരീക്ഷണത്തിന് പിന്നാലെയാണ് തീരുമാനം കാറിൽ തനിയെ യാത്ര ചെയ്ത ആൾക്ക് മാസ്‌ക് ധരിച്ചില്ലെന്ന് കാണിച്ച് പിഴ ഈടാക്കിയതും കാറിൽ അമ്മയ്‌ക്കൊപ്പമിരുന്ന് ചായ കുടിക്കുന്നതിനായി മാസ്‌ക് താഴ്ത്തിയ ആൾക്ക് പിഴയിട്ടതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് ഇത്തരം വിചിത്രമായ നിയന്ത്രണങ്ങൾ പിൻവലിച്ചുകൂടേയെന്ന് കോടതി ചോദിച്ചിരുന്നു. ഡൽഹിയിൽ സ്‌കൂളുകൾക്കും കോളജുകൾക്കും…

Read More

ഭരണത്തുടർച്ച പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ സർവേ; പിണറായിക്കും വൻ പിന്തുണ

കേരളത്തിൽ പിണറായി സർക്കാരിന്റെ ഭരണത്തുടർച്ച പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പ്രീ സർവേ ഫലം. എൽ ഡി എഫ് 72 സീറ്റ് മുതൽ 78 സീറ്റ് വരെ നേടി ഭരണം തുടരുമെന്നാണ് സർവേ ഫലം പറയുന്നത്. യുഡിഎഫ് 59 സീറ്റ് മുതൽ 65 സീറ്റ് വരെ നേടുമെന്നും സർവേയിൽ പറയുന്നു എൻഡിഎക്ക് മൂന്ന് മുതൽ ഏഴ് സീറ്റുകൾ വരെ പ്രവചിക്കുന്നുണ്ട്. തെക്കൻ കേരളവും വടക്കൻ കേരളവും ഇടതുപക്ഷത്തെ തുണയ്ക്കുമ്പോൾ മധ്യകേരളമാണ് യുഡിഎഫിന് അനുകൂലമാകുന്നത്. തെക്കൻ കേരളത്തിൽ…

Read More

കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചത് ചിമ്പാന്‍സികളില്‍ പനിയുണ്ടാക്കുന്ന അഡിനോ വൈറസ് ഉപയോഗിച്ച്

ലണ്ടന്‍: ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ച കോവിഡ് പരീക്ഷണ വാക്‌സിന്‍ ചിമ്പാന്‍സികളില്‍ പനിയുണ്ടാക്കുന്ന അഡിനോ വൈറസ്’ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. ഗവേഷകര്‍ രഹസ്യമാക്കി വച്ച വിവരങ്ങളാണ് പുറത്ത് വന്നത്. ഓക്സ്ഫഡ് സര്‍വകലാശാല നടത്തിയ പരീക്ഷണത്തിലാണ് ചിമ്പാന്‍സികളില്‍ പനിയുണ്ടാക്കുന്ന അഡിനോ വൈറസ്’ ഉപയോഗിച്ചിരിക്കുന്നത്. അഡിനോ വൈറസിന്റെ രോഗം പകര്‍ത്താനുള്ള ശേഷി ഇല്ലാതാക്കി, ഇതിലേക്കു കോവിഡ് 19 വൈറസിന്റെ സ്പൈക് പ്രോട്ടീന്‍ ഉണ്ടാക്കുന്ന ജനിതക വസ്തു കൂടി ചേര്‍ത്താണ് വാക്സിന്‍ തയാറാക്കിയിട്ടുള്ളത്. ഇതു സ്വീകര്‍ത്താവിന്റെ ശരീരത്തിലെത്തുന്നതോടെ കൊറോണ വൈറസ് ആണെന്നു തെറ്റിദ്ധരിച്ച്…

Read More

ചരിത്രം കുറിച്ച് പി വി സിന്ധു; ടോക്യോ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ

ടോക്യോ ഒളിമ്പിക്‌സ് വനിതാ ബാഡ്മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധുവിന് വെങ്കലം. ചൈനയുടെ ഹി ബിങ് ജിയാവോയെ പരാജയപ്പെടുത്തിയാണ് സിന്ധു വെങ്കല ജേതാവായത്. നേരിട്ടുള്ള സെറ്റുകൾക്കാണ് വിജയം. സ്‌കോർ 21-13, 21-15 ടോക്യോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ രണ്ടാം മെഡലും ആദ്യ വെങ്കലവുമാണത്. നേരത്തെ ഭാരദ്വഹനത്തിൽ മീരാബായ് ചാനു ഇന്ത്യക്ക് വേണ്ടി വെള്ളി മെഡൽ നേടിയിരുന്നു. ലണ്ടൻ ഒളിമ്പിക്‌സിൽ പി വി സിന്ധു വെള്ളി മെഡൽ നേടിയിരുന്നു. സൈന നേവാളിന് ശേഷം ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്‌സിൽ വെങ്കലം നേടുന്ന…

Read More

കോഴിക്കോട് യുവാവ് കടലിൽ മുങ്ങി മരിച്ചു

  കോഴിക്കോട്: വെസ്റ്റ്ഹിൽ ഭട്ട് റോഡ് ബീച്ചിൽ പാർക്കിന് സമീപം യുവാവ് കടലിൽ മുങ്ങി മരിച്ചു. തുമ്പിരുമ്പ് പറമ്പിൽ ശോഭിനാഥിന്റെ മകൻ സായൂജ് (23) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനിറങ്ങിയതായിരുന്നു. സായൂജ് മുങ്ങിത്താഴുന്നത് കണ്ട പരിസരവാസിയായ ധനേഷ് കടലിലിറങ്ങിയെങ്കിലും  രക്ഷിക്കാനായില്ല. പിന്നീട് ഫയർഫോഴ്‌സും കോസ്റ്റൽ പൊലീസും മത്സ്യതൊഴിലാളികളും നടത്തിയ തിരച്ചിലിൽ വൈകീട്ട് 3.15ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

Read More

പെൺകുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു; പ്രകോപനം പുകവലി ചോദ്യം ചെയ്‌തത്‌, പരാതിപ്പെടുമെന്ന് പറഞ്ഞതിന് പിന്നാലെ ആക്രമണം

ട്രെയിനിലെ പെൺകുട്ടിക്കെതിരായ ആക്രമണം, പ്രകോപനം പുകവലി ചോദ്യം ചെയ്തതെന്ന് പൊലീസ്. റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്. പ്രതി പുകവലിച്ചുകൊണ്ട് പെൺകുട്ടികളുടെ അടുത്തെത്തി. മാറിനിന്നില്ലെങ്കിൽ പരാതിപ്പെടുമെന്ന് പെൺകുട്ടികൾ പറഞ്ഞു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തൽ. പ്രതി പുകവലിച്ചത് ശുചിമുറിക്ക് സമീപം നിന്ന്. വാതിൽപ്പടിയിലിരുന്ന ശ്രീക്കുട്ടിയെ ശക്തിയായി ചവിട്ടി. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ആക്രമിച്ചെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. പ്രതി ട്രെയിനിൽ കയറിയത് രണ്ട് ബാറുകളിൽ നിന്ന് മദ്യപിച്ച ശേഷം. പ്രതിക്കൊപ്പം ഒരു സുഹൃത്തും ട്രെയിനിൽ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു….

Read More

“പഹൽഗാം,ഓപ്പറേഷൻ സിന്ദൂർ വിഷയങ്ങൾ തിങ്കളാഴ്ച പാർലമെന്റിൽ ചർച്ച ചെയ്യും”; കിരൺ റിജിജു

കഴിഞ്ഞ ഒരാഴ്ചയായി ഒരു ബിൽ മാത്രം പാസാക്കി പാർലമെന്റ് സ്തംഭിച്ചിരിക്കുന്ന സാഹചര്യത്തിന് തിങ്കളാഴ്ചയോടെ മാറ്റം വരുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു . രാഷ്ട്രീയ പ്രാധാന്യമുള്ള ഓപ്പറേഷൻ സിന്ദൂർ പഹൽഗാം വിഷയങ്ങൾ ലോക്സഭയിൽ തിങ്കളാഴ്ച ചർച്ച ചെയ്യുമെന്നും ,സഭാസമ്മേളനം തടസ്സപ്പെടുത്താതെ സഹകരിക്കാമെന്ന് പ്രതിപക്ഷം ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ പ്രതിഷേധം കാരണം പാർലമെന്റിൽ കഴിഞ്ഞ ദിവസങ്ങളിൽ യാതൊരു നടപടികളും മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നില്ലെന്ന് കിരൺ റിജിജു ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിൽ ബിസിനസ് അഡ്വൈസറി കമ്മിറ്റി…

Read More

പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർഥിയെ തെരുവ് നായ കടിച്ചു

പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർഥിയെ തെരുവ് നായ കടിച്ചു. പത്തനംതിട്ട ഓമല്ലൂർ പറയനാലിയിലാണ് സംഭവം. പത്രിക നൽകിയ ശേഷം വീട്ടിലേക്ക് പൊകവേയാണ് നാലാം വാർഡ്‌ LDF സ്ഥാനാർഥി ജലജയെ നായ കടിച്ചത്. കാലിൽ കടിയേറ്റ ജലജ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. കഴിഞ്ഞ ദിവസം ഇടുക്കിയിൽ പ്രചാരണത്തിനിടെ UDF സ്ഥാനാർഥിയെ നായ കടിച്ചു. ഇടുക്കി ബൈസൺവാലി പഞ്ചായത്ത് രണ്ടാം വാർഡിൽ ആണ് സംഭവം. പ്രചരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി ജാൻസി ബിജുവിനാണ് കടിയേറ്റത്. വോട്ട് തേടിയെത്തിയ വീട്ടിലെ നായയാണ് കടിച്ചത്. രാവിലെ…

Read More