കുന്ദമംഗലത്ത് 20 കിലോ കഞ്ചാവുമായി ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

  കോഴിക്കോട് കുന്ദമംഗലത്ത് 20 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ലീന, സനൽ എന്നിവരാണ് പിടിയിലായത്. ലീന തൃശ്ശൂരിൽ ബ്യൂട്ടി പാർലർ നടത്തുന്നയാളാണ്. സനൽ ലീനയുടെ ബ്യൂട്ടി പാർലറിന് സമീപത്തെ ബേക്കറിയിലെ ജീവനക്കാരനായിരുന്നു ലോക്ക് ഡൗൺ കാലത്താണ് ഇരുവരും ചേർന്ന് കഞ്ചാവ് കച്ചവടം തുടങ്ങിയത്. ഇതിനായി കോഴിക്കോട് ചേവരമ്പലത്ത് വീട് വാടകക്ക് എടുക്കുകയും ചെയ്തു. കള്ള നമ്പറിലുള്ള വാഹനത്തിലാണ് ഇവർ കഞ്ചാവ് കടത്തിയിരുന്നത്.  

Read More

രാജ്യത്തെ മെട്രോ സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും

രാജ്യത്തെ മെട്രോ സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. രണ്ട് ഷിഫ്റ്റുകളിലായി ഭാഗികമായാണ് ഡൽഹിയിൽ മെട്രോ സ൪വീസ് പുനരാരംഭിക്കുന്നത്. രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന സർവീസ് പതിനൊന്ന് മണി വരെയും വൈകിട്ട് നാല് മണി മുതൽ എട്ട് മണി വരെയുമാണ് സേവനങ്ങളുണ്ടാവുക. നാല് മാസത്തിന് ശേഷമാണ് സർവീസ് പുനരാരംഭിക്കുന്നത്. ഈ മാസം പന്ത്രണ്ട് വരെ യെല്ലോ ലൈൻ മാത്രമാണ് പ്രവര്‍ത്തിക്കുക. യാത്രക്കാർ പാലിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച മാർഗനിർദേശവും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ പുറത്തിറക്കിയിട്ടുണ്ട്. കൊൽക്കത്ത ഒഴികെയുള്ള മിക്ക…

Read More

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് ത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല

Read More

ശബരിമല സ്വർണക്കൊള്ള; മൊഴി നൽകാൻ നടൻ ജയറാം ഇ ഡി ഓഫീസിൽ ഹാജരായി

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ നടൻ ജയറാം കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരായി. കഴിഞ്ഞ 38 വർഷമായി കേരളത്തിൽ അങ്ങോളമിങ്ങോളം ക്ഷേത്രങ്ങളിൽ പല പരിപാടികളിൽ ആദ്യം ക്ഷണിക്കുന്നത് തന്നെയാണ്. അവിടേക്ക് പോകാറുമുണ്ട്. അത്തരത്തിലാണ് ഇതിനും പോയത്. ഈ സംഭവത്തിന് പിന്നിൽ എന്തെങ്കിലും കള്ളത്തരം നടന്നിട്ടുണ്ടെങ്കിൽ അതെല്ലാം അന്വേഷിക്കാൻ കോടതിയും അതുമായി ബന്ധപ്പെട്ട ആളുകളും പിന്നിലുണ്ട്,എന്നിൽ നിന്നും കേസുമായി ബന്ധപ്പെട്ട് ഉപകാരപ്രദമായ എന്തെങ്കിലും ഒരു കാര്യം ലഭിച്ചാൽ അത് അന്വേഷണ സംഘത്തിന് സഹായമാകും. സത്യം…

Read More

സംസ്ഥാനത്തെ പത്ത് റയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി 10 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. ചിറയിന്‍കീഴ്, മാളിയേക്കല്‍ (കരുനാഗപ്പള്ളി), ഇരവിപുരം, ഗുരുവായൂര്‍, ചിറങ്ങര (ചാലക്കുടി), അകത്തേത്തറ (മലമ്പുഴ), വാടാനാംകുറുശ്ശി (പട്ടാമ്പി), താനൂര്‍തെയ്യാല, ചേലാരി ചെട്ടിപ്പടി (തിരൂരങ്ങാടി), കൊടുവള്ളി (തലശ്ശേരി) എന്നിവിടങ്ങളിലായാണ് മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുന്നത്. നാടിന്റെ സമഗ്ര വികസനം ത്വരിതപ്പെടുത്തുവാന്‍ തടസ്സരഹിതമായ ഒരു റോഡ് ശൃംഖല അനിവാര്യമാണ്. അത് യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് ലെവല്‍ക്രോസ് വിമുക്ത കേരളം എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ ഈ നിര്‍മ്മാണങ്ങള്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 251.48 കോടി…

Read More

വിദ്യാർത്ഥികൾക്കെതിരെയുള്ള പൊലീസ് അതിക്രമം; മറ്റന്നാൾ SFIയുടെ പഠിപ്പുമുടക്കൽ സമരം; വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ പരിഹരിക്കണമെന്ന് ABVP

  ഡൽഹിയിൽ വിദ്യാർത്ഥികൾക്കെതിരെയുള്ള പൊലീസ് അതിക്രമത്തിൽ മറ്റന്നാൾ SFIയുടെ പഠിപ്പുമുടക്കൽ സമരം. സ്‌കൂളുകളിൽ ഉൾപ്പെടെ ക്ലാസ് ബഹിഷ്കരിക്കും. മറ്റന്നാൾ രാജ്യവ്യാപകമായി രാത്രി സമരം നടത്തും. സ്കൂൾ, കോളേജുകൾ, സർവ്വകലാശകളിൽ ക്ലാസ് ബഹിഷ്കരിച്ച് സമരം നടത്തും. രാത്രി 10 മണി മുതൽ രാവിലെ വരെയാണ് സമരം.     രാജ്യത്തെ വിവിധ ഇടങ്ങളിൽ ജന്തർ മന്ദിറുകൾ ആകാൻ ആഹ്വാനം. 25-26 തീയതികളിൽ പൊലീസിന് സമ്മാനം നൽകാൻ ആഹ്വാനം നൽകി. ഡൽഹി പൊലീസിന് ഗിഫ്റ്റ് ആയി മെലഡി മിട്ടായി നൽകും….

Read More

വയനാട് ജില്ലയില്‍ 497 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.07

  വയനാട് ജില്ലയില്‍ ഇന്ന് (15.08.21) 497 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 658 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.07 ആണ്. 496 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 86035 ആയി. 78585 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6616 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5123 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

കൊവിഡിന്റെ മൂന്നാം തരംഗം ഉറപ്പ്, എപ്പോഴെന്ന് പറയാനാകില്ല: സി.എസ്.ഐ.ആർ മേധാവി

കൊവിഡിന്റെ മൂന്നാം തരംഗമുണ്ടാകുമെന്നും പക്ഷേ എപ്പോൾ സംഭവിക്കുമെന്ന് പറയാനാകില്ലെന്നും കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഡയറക്ടർ ഡോ. ശേഖർ സി മൺടെ. വാക്‌സിനേഷനും മാസ്‌ക് ധരിക്കുന്നതും മൂന്നാം തരംഗത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും കൊവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം ആശങ്കപ്പെടുത്തുന്നതല്ല. പക്ഷേ വകഭേദം വളരെ മോശമാണ്. യുകെ, യൂറോപ്പ്, യു എസ് തുടങ്ങിയ ഇടങ്ങളിൽ അടുത്ത തരംഗത്തിന് സാക്ഷ്യം വഹിച്ചു. നമ്മളും ജാഗ്രതയോടെ ഇരിക്കണം. മൂന്നാം തരംഗം എപ്പോൾ, എങ്ങനെ എന്ന് ഇതുവരെ വ്യക്തമല്ല…

Read More

സൗദിയില്‍ ഇന്ന് 159 കൊവിഡ് രോഗികള്‍,മരണം 13

റിയാദ്:കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയില്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത് 159 പേരില്‍ മാത്രം.തുടർച്ചയായി മരണനിരക്കിലും കുറവാണ് രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്.13 പേരുടെ മരണമാണ്ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.അതോടൊപ്പംതന്നെ ഇന്ന് രോഗമുക്തരായത് 210 പേരുമാണ്. തുടക്കംമുതൽ ഇതുവരെ സൗദിയിൽ കൊവിഡ് ബാധിച്ചത് 3,59,274 പേരിലാണ്.കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 6,002 പേരും,മൊത്തം രോഗമുക്തി നേടിയവർ 3,49,624 പേരുമാണ്.ആരോഗ്യമന്ത്രാലയത്തിന്റെ വിവിധ കേന്രങ്ങളിലായി നിലവില്‍ 3,648 പേരാണ് ചികിത്‌സയിലുള്ളത്. ഇതില്‍ 550 പേർ അത്യാസന്ന നിലയിലുമാണ്. റിയാദ് 65, മക്ക 24, മദീന 22,…

Read More