Headlines

കോട്ടയത്ത് വാഹനാപകടം; രണ്ട് മരണം

  കോട്ടയം കറുകച്ചാലിൽ വാഹനാപകടത്തിൽ രണ്ട് പേര്‍ മരിച്ചു. പുരുഷോത്തമൻ, ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച വാഗണർ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അഞ്ച് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.വാഹനത്തിൽ ഉണ്ടായിരുന്നത് കോട്ടയം മുട്ടമ്പലം സ്വദേശികളെന്നാണ് സൂചന.

Read More

യൂ ടേൺ അടിച്ച് രാഹുൽ ഈശ്വർ, അപ്‌ലോഡ് ചെയ്ത വിഡിയോ പിൻവലിക്കാം, താൻ തെറ്റ് ചെയ്‌തിട്ടില്ലെന്ന് കോടതിയിൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ പെൺകുട്ടിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയ കേസിൽ രാഹുൽ ഈശ്വർ നൽകിയ ജാമ്യ ഹർജിയിൽ വാദം തുടങ്ങി. തെറ്റ് ചെയ്തിട്ടില്ലെന്ന് രാഹുൽ ഈശ്വർ കോടതിയിൽ പറഞ്ഞു. അപ്‌ലോഡ് ചെയ്ത പോസ്റ്റ് പിൻവലിക്കാമെന്നും രാഹുൽ ഈശ്വർ കോടതിയെ അറിയിച്ചു. ജാമ്യ അപേക്ഷയെ ശക്തമായി എതിർത്ത് പ്രോസിക്യൂഷൻ രംഗത്തെത്തി. കോടതികളെയും നിയമത്തെയും വെല്ലു വിളിക്കുന്ന പ്രവണതയാണ് പ്രതിക്ക്. രാഹുൽ ഈശ്വറിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. പ്രതി ഒരു തരത്തിലും സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം…

Read More

‘കാട്ടാന ശല്യത്തിന് പരിഹാരമുണ്ടാക്കാതെ പോസ്റ്റ്മോർട്ടം അനുവദിക്കില്ല’; അട്ടപ്പാടിയിൽ വൻ പ്രതിഷേധം

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തെ തുടർന്നുണ്ടായ മരണത്തിൽ വൻ പ്രതിഷേധം. ഇന്നലെ ശാന്തകുമാർ എന്നയാൾ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം. കാട്ടാന ശല്യത്തിന് പരിഹാരമുണ്ടാക്കാതെ പോസ്റ്റ്മോർട്ടം നടപടികൾ അനുവദിക്കില്ലെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ മേഖലയിൽ നാല് പേരാണ് മരിച്ചത്.ഇന്നലെയാണ് തേക്കുവട്ട സ്വദേശി ശാന്തകുമാർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. താവളം- മുള്ളി റോഡിലാണ് സംഭവം. ശാന്തകുമാർ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കാട്ടാന റോഡിൽ നിൽക്കുന്നത് ഇദ്ദേഹം കണ്ടിരുന്നില്ല. ശാന്തകുമാറിനെ…

Read More

വെഞ്ഞാറമ്മൂട് കോഴി ഫാമിന്റെ മറവിൽ കഞ്ചാവ് വില്‍പന: 60 കിലോ കഞ്ചാവ് പിടിച്ചു

  തിരുവനന്തപുരം: വെഞ്ഞാറമ്മൂട് മണലി മുക്കില്‍ 60 കിലോ കഞ്ചാവ് പിടിച്ചു.  കോഴി ഫാമിന്റെ മറവിലായിരുന്നു കഞ്ചാവ് വില്‍പന. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് കഞ്ചാവ് പിടിച്ചത്.കോഴിഫാമിന്റെ മറവില്‍ ലഹരി വില്‍പന നടത്തിയ അക്ബര്‍ ഷായെ എക്‌സൈസ് അറസ്റ്റ് ചെയ്തു.ഫാം നടത്തുന്ന വ്യക്തിയുടെ ബന്ധുവാണ് അറസ്റ്റിലായ അക്ബര്‍ ഷാ. മരപൊടി എന്ന വ്യാജേനയാണ് ഫാം ഉടമയെ തെറ്റിധരിപ്പിച്ച് ചാക്കുകളില്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 100 ചാക്കിലാണ്  കഞ്ചാവ്  കണ്ടെത്തിയത്.  ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു

Read More

ഒരൊറ്റ ക്ലിക്കിൽ സർവതും വിരൽതുമ്പിൽ: ഇന്ന് ലോക സോഷ്യൽ മീഡിയ ദിനം

  ഇന്ന് ലോക സോഷ്യൽ മീഡിയ ദിനം. ആശയവിനിമയത്തിന്റെ മുഖം മാറ്റിയ സോഷ്യൽ മീഡിയ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. അതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്താനാണ് ജൂൺ 30-ന് ലോക സോഷ്യൽ മീഡിയ ദിനം ആചരിക്കുന്നത്. ഒരൊറ്റ ക്ലിക്കിൽ എല്ലാ വിവരങ്ങളും നമ്മളിലേക്ക് എത്തും മിനിറ്റുകൾക്കകം. ആശയവിനിമയത്തിൽ സമൂഹമാധ്യമങ്ങളുടെ പങ്ക് വിശദമായി ചർച്ച ചെയ്യുന്നതിനായി 2010 ൽ മാഷെബിൾ വാർത്താ വെബ്സൈറ്റ് ആണ് ആദ്യമായി മീഡിയ ദിനം ആചരിച്ചു തുടങ്ങിയത്.     നാം ജീവിക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്….

Read More

കലാഭവൻ നവാസിന് വിടചൊല്ലി നാട്; ചിരിപടർത്തിയ കലാകരന് കണ്ണീരിൽ കുതിർന്ന യാത്രയയപ്പ്

കലാഭവൻ നവാസിന് വിടചൊല്ലി നാട്. ആലുവ ടൗൺ ജുമാമസ്ജിദ് പള്ളിയിലാണ് ഖബറടക്കം നടന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി അഭ്രപാളിയിലും മലയാളികളുടെ സ്വീകരണമുറിയിലും ചിരിപടർത്തിയ കലാകരന് കണ്ണീരിൽ കുതിർന്ന യാത്രയയപ്പ്. നിരവധി സിനിമകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും സുപരിചതനായ പ്രിയനടന് വിതുമ്പലോടെ യാത്രപറഞ്ഞ് സിനിമാ മേഖലയും പൊതുസമൂഹവും. മൈ ഡിയർ കരടിയിലെയും ജൂനിയർ മാന്ഡ്രാക്കിലെയും മാട്ടുപ്പെട്ടി മച്ചാനിലെയും കഥാപാത്രങ്ങൾ ഈ ദിവസം മലയാളി പ്രേക്ഷകരുടെ മനസിൽ നിന്ന് മായാതെ നിൽക്കുകയാണ്. കലാഭവനിലെ മിമിക്രി ട്രൂപ്പിലൂടെ ആരംഭിച്ച കലാജീവിതം മൂന്ന് പതിറ്റാണ്ടുകൾ കടന്ന്…

Read More

വയനാട്ടിൽ 27 പേര്‍ക്ക് കൂടി കോവിഡ്; എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ 30 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് 27 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 30 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 977 ആയി. ഇതില്‍ 676 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരണപ്പെട്ടു. നിലവില്‍ 298 പേരാണ് ചികിത്സയിലുള്ളത്. 282 പേര്‍ ജില്ലയിലും 16 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു. രോഗം സ്ഥിരീകരിച്ചവര്‍ : പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുളള 12 പേര്‍…

Read More

ഏത് നിമിഷവും സമൂഹവ്യാപനമുണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി; അതീവ ജാഗ്രത ആവശ്യമാണ്

സംസ്ഥാനത്ത് ഏത് നിമിഷവും കൊവിഡ് സമൂഹ വ്യാപനമുണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഉറവിടം കണ്ടെത്താനാകാത്ത കേസുകൾ കൂടുതലാണ്. തിരുവനന്തപുരത്ത് അതീവ ജാഗ്രത ആവശ്യമാണ്. മറ്റ് ജില്ലകളേക്കാൾ ശ്രദ്ധ ഇവിടെ കൂടുതൽ വേണം. വഞ്ചിയൂർ സ്വദേശിയുടെ മരണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. വിഷയത്തിൽ തിരുവനന്തപുരം കലക്ടറുമായി ആരോഗ്യമന്ത്രി സംസാരിച്ചു. കലക്ടറും ആരോഗ്യ പ്രവർത്തകരും തമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്നും മന്ത്രി വ്യക്തമാക്കി. സമൂഹവ്യാപനമുണ്ടായോ എന്ന് കണ്ടെത്താനഉള്ള ആന്റി ബോഡി പരിശോധനാഫലങ്ങൾ ക്രോഡീകരിക്കുകയാണ്. ആശങ്ക വേണ്ടെന്നാണ് സൂചനയെന്നും കെ കെ ശൈലജ…

Read More

മാനന്തവാടി തൃശിലേരിയിൽ വോട്ടർ കുഴഞ്ഞുവീണ് മരിച്ചു

  തൃശിലേരി വരിനിലം കോളനിയിലെ കാളന്റെ ഭാര്യ ദേവി (ജോച്ചി 54) ആണ് മരിച്ചത്. തൃശിലേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയ ദേവി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ജില്ലാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. മക്കൾ: ബിന്ദു, സിന്ധു

Read More

സി​പി​എ​മ്മി​ന്‍റെ മെ​ഗാ തി​രു​വാ​തി​ര ഒ​ഴി​വാ​ക്കേ​ണ്ട​താ​യി​രു​ന്നു: കോ​ടി​യേ​രി

  കണ്ണൂർ: തി​രു​വ​ന​ന്ത​പു​രം സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ മെ​ഗാ തി​രു​വാ​തി​ര ഒ​ഴി​വാ​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ​ൺ. 502 സ്ത്രീ​ക​ൾ അ​ണി​നി​ര​ന്ന മെ​ഗാ തി​രു​വാ​തി​ര​യാ​ണ് ചൊ​വ്വാ​ഴ്ച സം​ഘ​ടി​പ്പി​ച്ച​ത്. ജ​നു​വ​രി 14 മു​ത​ൽ 16 വ​രെ ന​ട​ക്കു​ന്ന ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു ചെ​റു​വാ​ര​ക്കോ​ണം സി​എ​സ്ഐ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ മെ​ഗാ തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ച​ത്. സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ.​ബേ​ബി, ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന്‍, എം​എ​ൽ​എ സി.​കെ.​ഹ​രീ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു കോ​വി​ഡ്…

Read More