Headlines

2-18 വരെയുള്ള കുട്ടികൾക്ക് കൊവാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണത്തിന് അനുമതി

  രാജ്യത്ത് കുട്ടികളിൽ കൊവാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണത്തിന് അനുമതി. രണ്ട് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളിൽ വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിനായി ഡിസിഎസ് സി ഒ അനുമതി നൽകിയത്. ഒന്നാം ഘട്ട പരീക്ഷണ ഫലങ്ങൾ പരിശോധിച്ച ശേഷമാണ് മൂന്നാംഘട്ടത്തിന് അനുമതി നൽകിയത് മൂന്നാംഘട്ട പരീക്ഷണത്തിന് മുമ്പായി രണ്ടാംഘട്ട പരീക്ഷണത്തിലെ സുരക്ഷാ വിവരങ്ങൾ സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. ഡൽഹി, പട്‌ന എന്നിവിടങ്ങളിലെ എയിംസുകളിലും നാഗ്പൂർ മെഡിട്രിന മെഡിക്കൽ സയൻസ് അടക്കമുള്ള ആശുപത്രികളിലുമാണ് ക്ലിനിക്കൽ പരീക്ഷണം നടക്കുന്നത്. രാജ്യത്ത്…

Read More

കട്ടപ്പനയിൽ അറ്റുകുറ്റപ്പണിക്കിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

ഇടുക്കി കട്ടപ്പനയിൽ വൈദ്യൂതി ലൈനിൽ അറ്റകുറ്റ പണികൾ ചെയ്യുന്നതിനിടയിൽ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു.നിർമല സിറ്റി സ്വദേശി മണ്ണാത്തിക്കുളത്തിൽ എം വി ജേക്കബ് ആണ് അപകടത്തിൽ മരിച്ചത്. ജോലിക്കിടെ ലൈനിൽ വൈദ്യൂതി പ്രവാഹം സംഭവിച്ചതാണ് അപകടകാരണം എന്നതാണ് പ്രാഥമിക വിവരം. എന്നാൽ ലൈൻ ഓഫ് ആക്കിയതിന് ശേഷമാണ് അറ്റകുറ്റപ്പണികൾ നടത്തിയതെന്നാണ് കെ എസ് ഇ ബി അധികൃതർ വിശദീകരിക്കുന്നത്. അന്വേഷണത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളു.

Read More

‘സിപിഐഎം ഭരണം ഗുണ്ടകൾക്കും കൊടും ക്രിമിനലുകൾക്കും ജയിൽപ്പുള്ളികൾക്കും വേണ്ടി മാത്രം’: രാജീവ് ചന്ദ്രശേഖർ

സിപിഐഎം ഭരണം ഗുണ്ടകൾക്കും കൊടും ക്രിമിനലുകൾക്കും ജയിൽപ്പുള്ളികൾക്കും വേണ്ടി മാത്രമായി മാറിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. സദാനന്ദൻ മാസ്റ്ററെ ആക്രമിച്ച പ്രതികൾക്ക് താരപരിവേഷം നൽകി ജയിലിലേക്ക് അയക്കുന്നതും, ടിപി വധക്കേസ് പ്രതിക്ക് മദ്യപിക്കാൻ പോലീസ് കാവൽ നിന്നതും ലജ്ജിപ്പിക്കുന്നതാണ്. കേരളത്തിന്റെ ക്രമസമാധാന നിലയും ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണവും പാർട്ടി ഗുണ്ടകൾക്ക് സർക്കാർ എഴുതിക്കൊടുത്തെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു. കേരളത്തിന്റെ ക്രമസമാധാന നില തകർന്നു തരിപ്പണമായതിന്റെ കാരണം എന്താണ് എന്ന ചോദ്യത്തിന്റെ ഉത്തരമാണ്…

Read More

കെ സുധാകരനെ തിരുത്താൻ സിപിഎമ്മിന് അവകാശമില്ലെന്ന് ശോഭാ സുരേന്ദ്രൻ; പിന്തുണ ബിജെപിയിൽ നിന്നും

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ കെ സുധാകരനെ പരോക്ഷമായി പിന്തുണച്ച് കോൺഗ്രസ് നേതാവ് കെ സുധാകരൻ. സുധാകരൻ നടത്തിയത് കടുത്ത ജാതീയ അധിക്ഷേപമാണെങ്കിലും അത് തിരുത്താൻ സിപിഎമ്മിന് അവകാശമില്ലെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയാക്കാൻ വി എസിനെയും ഗൗരിയമ്മയെയും മാറ്റി നിർത്തിയതു മുതൽ ഭരിച്ച സംസ്ഥാനങ്ങളിലെല്ലാം അധികാര സ്ഥാനങ്ങളിൽ പിന്നാക്കക്കാരെ തഴഞ്ഞ പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റുകാർക്കുള്ളതെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശോഭയുടെ പ്രതികരണം

Read More

വാണിയപ്പാറയില്‍ പള്ളി സെമിത്തേരില്‍ പായയില്‍ മൃതദേഹം; ഭയപ്പെടാനൊന്നുമില്ലെന്ന് പൊലീസ്; ദുരൂഹതയില്ലെന്ന് നിഗമനം

  കണ്ണൂര്‍ വാണിയപ്പാറയില്‍ പള്ളി സെമിത്തേരിയിലെ കല്ലറയിലെ ദുരൂഹത നീക്കാന്‍ പൊലീസ്. 2006, 2015 വര്‍ഷങ്ങളില്‍ ഇതേ കല്ലറയില്‍ അടക്കം ചെയ്ത രണ്ടുപേരുടെ ശരീര അവശിഷ്ടങ്ങളാണ് കല്ലറയില്‍ ഉള്ളതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ഒരു മൃതദേഹ അവശിഷ്ടം മാറ്റാതെ മറ്റൊന്ന് കല്ലറയിലേക്ക് ഇറക്കുമോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.     കണ്ണൂര്‍ വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് ഉണ്ണിമിശിഹാ ദേവാലയത്തിന്റെ സെമിത്തേരിയുടെ 38ാം നമ്പര്‍ കല്ലറയില്‍ കണ്ട പായില്‍ പൊതിഞ്ഞ നിലയിലുള്ള മൃതദേഹ സാദൃശ്യമുള്ള വസ്തു സംബന്ധിച്ചാണ്…

Read More

ഐപിഎല്ലിൽ ഇന്ന് സൂപ്പർ സൺഡേ; രണ്ട് മത്സരങ്ങൾ, ഒന്നാമത് തുടരാൻ ബാംഗ്ലൂർ

  ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരം വൈകുന്നേരം മൂന്നരയ്ക്ക് നടക്കും. ചെന്നൈയിലാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ബാംഗ്ലൂർ പോയിന്റ് ടേബിളിൽ ഒന്നാമതാണ്. ആദ്യ കളിയിൽ ജയിച്ചെങ്കിലും രണ്ടാം മത്സരത്തിൽ മുംബൈയോട് നേരിട്ട ഞെട്ടിക്കുന്ന തോൽവിയിൽ നിന്ന് കരകയറാനാണ് കൊൽക്കത്തയുടെ ശ്രമം. വൈകുന്നേരം ഏഴരക്കാണ് രണ്ടാം മത്സരം. ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിംഗ്‌സിനെ നേരിടും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. രണ്ട് ടീമുകളും കഴിഞ്ഞ…

Read More

കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തമിഴ്‌നാട് സ്വദേശി പിടിയിൽ

  കോഴിക്കോട് മുക്കത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തമിഴ്‌നാട് സ്വദേശി പിടിയിൽ. നെല്ലിക്കാപറമ്പ്-പന്നിക്കോട് റോഡിലെ ആക്രിക്കട ജോലിക്കാരനായ അറുമുഖനെന്ന ചിന്നസ്വാമിയാണ് പിടിയിലായത്. കഴിഞ്ഞ ഡിസംബറിലാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം ചൈൽഡ് ലൈൻ കൗൺസിലിംഗിലാണ് പീഡനത്തിന് ഇരയായ വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പുകൾ പ്രകാരാണ് കേസെടുത്തത്.

Read More

പ്രതികളുടേയും സിസ്റ്റത്തിന്റേയും നാടകത്തേയും പ്രതികാരത്തേയും ഭയമില്ല; വൈകാരിക കുറിപ്പുമായി അന്‍സിബ ഹസ്സന്‍

  അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കി പരാതികളില്‍ നടപടി തുടരുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി നടി അന്‍സിബ ഹസന്‍. താന്‍ നല്‍കിയ പരാതികളില്‍ പ്രാഥമിക അന്വേഷണമെന്ന പേരില്‍ പൊലീസ് നടത്തിയത് പ്രഹസനമായിരുന്നു എന്നുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്. കേവലം ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ധാര്‍മികതയുടെ ഭാഗത്ത് നിന്നതിനാലാണ് ഞാന്‍ ഇത്രക്ക് അനുഭവിച്ചതെങ്കില്‍, വരാനിരിക്കുന്ന നടപടികളിലെ പ്രതികാരം എപ്രകാരമായിരിക്കുമെന്നും താന്‍ മനസിലാക്കുന്നുവെന്ന് അന്‍സിബ ഫേസ്ബുക്കില്‍ കുറിച്ചു. പ്രതികളും സിസ്റ്റവും ചേര്‍ന്ന് കാട്ടിക്കൂട്ടുന്ന ഈ നാടകങ്ങളില്‍ അല്പം…

Read More

പ്രാര്‍ഥനകള്‍ വിഫലം;ലോറിയില്‍ നിന്ന് സെയില്‍സ്മാന്‍ മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തു

മലപ്പുറം ആതവനാട് ക്വാറിയിലേക്ക് മറിഞ്ഞ മിനിലോറിയില്‍ കുടുങ്ങിയ സെയില്‍സ്മാന്‍ മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തു. ഏഴ് മണിക്കൂറിലേറെ നേരം നീണ്ട ദൗത്യത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തീവ്രശ്രമത്തിലൂടെ ലോറി വെള്ളത്തില്‍ നിന്ന് മുകളിലേക്ക് ഉയര്‍ത്തുകയും കാബിന്‍ വെട്ടിപ്പൊളിച്ച് മുസ്തഫയെ പുറത്തെടുക്കുകയുമായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. (dead body of musthafa found in lorry| malappuram quarry accident)ഇന്ന് ഉച്ചയ്ക്കാണ് ക്വാറിയിലേക്ക് മിനിലോറി മറിഞ്ഞത്. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ദുഷ്‌കരമായ രക്ഷാദൗത്യമാണ് ഏഴ് മണിക്കൂറോളം നടന്നത്. അപകടത്തില്‍ പരുക്കേറ്റ ലോറി…

Read More

ടൗട്ടെ ചുഴലിക്കാറ്റ് അതിതീവ്രാവസ്ഥയിലെത്തി; സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരും

  ടൗട്ടെ അതിതീവ്ര ചുഴലിക്കാറ്റായി മാറി. ഇന്ന് രാവിലെയോടെയാണ് ടൗട്ടെ കൂടുതൽ ശക്തിപ്രാപിച്ചത്. നിലവിൽ ഗോവൻ തീരത്തിന് 150 കിലോമീറ്റർ അകലെയാണ് കാറ്റിന്റെ സ്ഥാനം. ചുഴലിക്കാറ്റ് ചൊവ്വാഴ്ച രാവിലെയോടെ ഗുജറാത്ത് തീരം തൊടും മുംബൈയിലും ഗുജറാത്തിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പ്രഭാവം കാരണം സംസ്ഥാനത്ത് ഇന്നും മഴ തുടരും. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടൽ പ്രക്ഷുബ്ധമായിരിക്കും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ശക്തമായ കാറ്റും…

Read More