Headlines

24 മണിക്കൂറിനിടെ 2,17,353 പേർക്ക് കൊവിഡ്; 1185 പേർ കൂടി മരിച്ചു

  രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും കൊവിഡ് പ്രതിദിന വർധന രണ്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,17,353 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആയിരത്തിലധികം പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു 1185 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,42,91,917 ആയി ഉയർന്നു. 1,74,308 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത് ഇന്നലെ 1,18,302 പേർ രോഗമുക്തരായിട്ടുണ്ട്. നിലവിൽ 15,69,743 പേരാണ് ചികിത്സയിൽ കഴിയുന്നത്….

Read More

കോഴിക്കോട് മിഠായിത്തെരുവിൽ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു

കോഴിക്കോട് മിഠായിത്തെരുവിൽ വീണ്ടും തീപിടിത്തം. പാളയം ഭാഗത്തുള്ള വി കെ എം ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജെ ആർ ഫാൻസി സ്റ്റോറിന്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവർത്തനം തുടരുകയാണ്. മീഞ്ചന്ത, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിൽ നിന്ന് അഞ്ച് യൂനിറ്റ് ഫയർ എഞ്ചിനുകളെത്തിയാണ് തീ അണയ്ക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്. കെട്ടിടത്തിൽ കുടുങ്ങിയവരെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. താഴത്തെ നിലകളിലെ ആളുകളെ ഒഴിപ്പിച്ചു. തീപിടിത്തതിന്റെ കാരണം വ്യക്തമല്ല.

Read More

പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം; അതിജീവിതയെ സ്വാധീനിക്കാൻ പാടില്ലെന്ന് കർശന ഉപാധി

പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം.ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യം തേടി സുപ്രീംകോടതി സമീപിച്ചിരുന്നു. കർശന ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം നൽകിയത്. കേസിലെ അതിജീവിതയെ സ്വാധീനിക്കാൻ പാടില്ല. അന്വേഷണ ഉദ്യോഗസ്ഥർ ആവിശ്യപ്പെട്ടാൽ ഹാജരാകണം എന്നിങ്ങനെയാണ് ഉപാധികൾ. ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.നേരത്തെ ഹർജിയിൽ വിശദമായ വാദം കേട്ട കോടതി വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു. തൊഴിലിടത്തിൽ വെച്ച് ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി സംസ്ഥാന പൊലീസ്…

Read More

‘അയ്യപ്പന്റെ പേരിൽ തന്നെ വേണോ തട്ടിപ്പെന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത്, സർക്കാരിനും പങ്ക്’

മലപ്പുറം: ശബരിമലയില്‍ നടന്നതുപോലെയുള്ള കൊള്ളയാണ് ആഗോള അയ്യപ്പ സംഗമത്തിലും നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടന്നെന്നും ദേവസ്വം മന്ത്രി കൈകഴുകി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. കട്ടവരെ ഇപ്പോള്‍ കാണാനില്ല. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ആഗോള അയ്യപ്പസംഗമം നടത്തി. അതിലെ കൊള്ളകളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.ആഗോള അയ്യപ്പസംഗമത്തില്‍ സംസ്ഥാന സര്‍ക്കാരിന് കൃത്യമായ പങ്കുണ്ട്. സഹകരണ വകുപ്പിലെ ജീവനക്കാരെ വരെ…

Read More

പ്രധാനമന്ത്രി ഇന്ന് 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഏത് വിഷയത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. രാജ്യത്ത് കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധ കുത്തിവെപ്പെടുത്തവരുടെ എണ്ണം നൂറുകോടി പിന്നിട്ട് ചരിത്രനേട്ടമുണ്ടാക്കിയതിനു പിന്നാലെയാണ് പ്രധാനമന്ത്രി അഭിസംബോധനക്കൊരുങ്ങുന്നത്.

Read More

മഴ മുന്നറിയിപ്പില്‍ മാറ്റം, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദേശം

തിരുവനന്തപുരം: കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലും കേരളത്തില്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിരുന്നു. നാളെ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. മറ്റന്നാൾ വടക്കൻ ജില്ലകളിലും മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട്…

Read More

പ്ലസ് വൺ പ്രവേശനത്തിന് 10 ശതമാനം സാമ്പത്തിക സംവരണം ഏർ്‌പ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്

ഹയർ സെക്കൻഡറി പ്രവേശനത്തിന് സംവരണേതര വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കാണ് സംവരണം. സർക്കാർ അംഗീകരിച്ച പ്ലസ് വൺ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങളിലാണ് സംവരണ രീതി വ്യക്തമാക്കുന്നത്. നിലവിലുള്ള സംവരണരീതിക്ക് പുറമെയായിരിക്കും സാമ്പത്തിക സംവരണമെന്ന് അധികൃതർ അറിയിച്ചു. എയ്ഡഡ് സ്‌കൂളുകളിലെ 30 ശതമാനം സംവരണത്തിൽ 20 ശതമാനം മാനേജ്മെന്റ് ക്വാട്ടയായിരിക്കും. സ്‌കൂൾ നടത്തുന്ന സമുദായത്തിലെ കുട്ടികൾക്ക് 10 ശതമാനം സംവരണത്തിന് അവകാശമുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

Read More

EFS Facilities Services Job Vacancy

EFS Facilities Services Group Careers Here is best chance in EFS Facilities Services Group Careers Dubai Jobs so Get ready to grab these Outstanding Opportunity that may take your career beyond your expectation in case you get hired by EFS Facilities Services Group Career. Therefore, you are requested to stick to this post and give…

Read More

ആരോഗ്യ മന്ത്രിക്കെതിരായ പ്രതിഷേധം; യൂത്ത് കോൺഗ്രസ് ആറന്മുള മണ്ഡലം പ്രസിഡന്റും അറസ്റ്റിൽ

ആരോഗ്യമന്ത്രി മന്ത്രി വീണ ജോര്‍ജിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് ആറന്മുള മണ്ഡലം പ്രസിഡന്റിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഏദൻ ജോർജിനെയാണ് അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം ഏദനെ വിലങ്ങുവെക്കാൻ പൊലീസ് ശ്രമിച്ചതോടെയാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ തർക്കം ഉണ്ടായത് . സ്ഥലത്ത് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രവർത്തകരെ അനുനയിപ്പിക്കാനുള്ള ശ്രമവും ഫലം കണ്ടില്ല. വാഹനം തടഞ്ഞ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി. കൂടുതൽ പൊലീസുകാരെ സ്ഥലത്ത് വിന്യസിപ്പിച്ചിരിക്കുകയാണ്. നേരത്തെ…

Read More

പറവൂരിൽ VD സതീശനെതിരെ തുഷാർ വെള്ളാപ്പള്ളി? നിയമസഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റ് ആവശ്യപ്പെടാൻ BDJS

സീറ്റ് വിഭജനം സംബന്ധിച്ച് എൻ ഡി എ യോഗം നാളെ. 40 സീറ്റ് ആവശ്യപ്പെടാൻ BDJS. 2016 ൽ മത്സരിച്ച 30 സീറ്റ് നിർബന്ധമായും ലഭിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് BDJS രംഗത്തെത്തി. പറവൂരിൽ വി ഡി സതീശനെതിരെ തുഷാർ വെള്ളാപ്പള്ളി മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകളുണ്ട്.BDJS- എൻഡിഎ ചർച്ചകൾ പുരോഗമിക്കുന്നു. വെള്ളാപ്പള്ളി നടേശൻ്റെ പ്രതിപക്ഷ നേതാവിനെതിരെയുള്ള യുദ്ധപ്രഖ്യാപനം ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ എന്നും വിലയിരുത്തൽ. NDA പല മണ്ഡലങ്ങളിലും എ ക്ലാസ്സിൽ എത്തിയത് BDJS ൻ്റെ കൂടി സഹായത്തോടെ എന്നും…

Read More