മരണപ്പെട്ട രോഗിക്ക് കൊവിഡ് പോസിറ്റീവ് ; മൃതദേഹം ഏറ്റെടുത്ത് സംസ്‌ക്കരിക്കാൻ ആളില്ല, സഹായവുമായി സുൽത്താൻ ബത്തേരിയിലെ ആംബുലൻസ് ഡ്രൈവർമാർ
സുൽത്താൻ ബത്തേരി : വിഷം കഴിച്ച് മരണപ്പെട്ട യുവാവിന് പരിശോധനയിൽ കൊവിഡ് പോസിറ്റീവ് സ്ഥിരികരിച്ചതോടെ മൃതദേഹം ഏറ്റെടുത്ത് സംസാക്കരിക്കാൻ ആളില്ല. അവസാനം രണ്ട് ആംബുലൻസ് ഡ്രൈവർമാർ രംഗത്തെത്തി മൃതദേഹം കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് മറവ് ചെയ്തു. തമിഴ്‌നാട് അയ്യൻകൊല്ലി സ്വദേശിയായ നിധിഷ് (27) ന്റെ മൃതദേഹമാണ് ആരും ഏറ്റെടുക്കാനില്ലാതെ കിടന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഷം അകത്ത് ചെന്ന നിലയിൽ നിധീഷിനെ അച്ചനും അമ്മയും സഹോദരനും ചേർന്ന് ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തിയപ്പോഴെക്കും ആള് മരിച്ചിരുന്നു. തുടർന്ന്…
