ലഹരിക്കേസില്‍ നടന്‍ ശ്രീകാന്ത് അറസ്റ്റില്‍

ലഹരിക്കേസില്‍ തമിഴ് തെലുങ്ക് നടന്‍ ശ്രീകാന്ത് അറസ്റ്റില്‍. ബാറിലെ അടിപിടിക്കേസില്‍ അറസ്റ്റിലായ എഐഎഡിഎംകെ നേതാവില്‍ നിന്നാണ് ശ്രീകാന്ത് ലഹരിമരുന്ന് ഉപയോഗിക്കുന്നതായി വിവിരം ലഭിച്ചത്. നടന്‍ കൊക്കെയ്ന്‍ വാങ്ങി ഉപയോഗിച്ചുവെന്നാണ് സംശയം. താരത്തിന്റെ രക്ത സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ചെന്നൈയ്ക്കടുത്തുള്ള നുംഗബാക്കത്തുള്ള ബാറിലാണ് സംഘര്‍ഷമുണ്ടായത്. ഇവിടെ വച്ച് എഐഎഡിഎംകെ പ്രവര്‍ത്തകന്‍ പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും പലര്‍ക്കും ലഹരി കൈമാറിയെന്നും പൊലീസ് ചോദ്യം ചെയ്യലില്‍ നിന്ന് മനസിലാക്കി. ഇതിനിടെയാണ് നടന്‍ ശ്രീകാന്തിനും ഇയാള്‍ ലഹരി…

Read More

ഇടുക്കി അടിമാലിയിൽ ബേക്കറി ഉടമയെ കടയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  ഇടുക്കി അടിമാലിയിൽ ബേക്കറി ഉടമയെ കടയുടെ അകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇരുമ്പുപാലം സ്വദേശി ജി വിനോദാണ് മരിച്ചത്. രാവിലെ കട തുറന്ന ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് നിഗമനം സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ പറയുന്നു. കച്ചവട ആവശ്യങ്ങൾക്കായി വിനോദ് പണം കടമെടുത്തിരുന്നു. ലോക്ക് ഡൗൺ ആയതോടെ കട തുറക്കാനാകാത്ത പ്രയാസത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

Read More

‘800 വർഷം മുസ്ലിം രാജാക്കന്മാരും സുൽത്താൻമാരും ഇന്ത്യ ഒന്നടങ്കം ഭരിച്ചു, വർഗീയ ഭ്രാന്തുകളെ മതേതര സമൂഹം ചങ്ങലക്കിട്ടേ പറ്റൂ’: വെള്ളാപ്പള്ളി നടേശനെതിരെ സത്താർ പന്തല്ലൂർ

വെള്ളാപ്പള്ളി നടേശൻ്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി സമസ്ത നേതാവ് സത്താർ പന്തല്ലൂർ, വിഎസ് അച്യുതാനന്ദൻ മുതൽ വെള്ളാപ്പള്ളി നടേശൻ വരെയുള്ള സകല സോകാൾഡ് സെക്കുലറുകളും മുസ്‌ലിം ജനസംഖ്യ വർദ്ധിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നു. മുസ്‌ലിം ജനസംഖ്യ ഭൂരിപക്ഷമായാൽ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു. മുസ്‌ലിംങ്ങൾ ഇവിടെ ഭൂരിപക്ഷം ആകാൻ പോകുന്നു എന്ന് പറഞ്ഞാണ് ഇവർ ഹൈന്ദവ- ക്രൈസ്തവ സമൂഹത്തെ പേടിപ്പിക്കുന്നത്. നിലവിലെ ജനസംഖ്യ വർദ്ധനവിന്റെ കണക്ക് പരിശോധിച്ചാൽ, നൂറ്റാണ്ടുകൾ കഴിഞ്ഞാൽ പോലും സാധ്യതയില്ലാത്ത ഒരു കാര്യം പറഞ്ഞാണ് ഇവർ…

Read More

നടിയെ ആക്രമിച്ച കേസ്: ദിലീപ് സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചു; ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കി. കേസിലെ പ്രധാന സാക്ഷിയെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയത്. അഭിഭാഷകന്‍ വഴിയാണ് ദിലീപ് ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. ദിലീപിന് എതിരായ മൊഴി നല്‍കിയ ചില സാക്ഷികള്‍ കോടതിയില്‍ മൊഴിമാറ്റിപ്പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രധാന സാക്ഷിയും മൊഴി മാറ്റിയതിനെ തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിച്ചത്….

Read More

ഒരു ദിവസം ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിര്‍ത്തുന്നു; എന്നാൽ ആപ്പിൾ കഴിക്കുമ്പോൾ…

ഒരു ദിവസം ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിര്‍ത്തുന്നുവെന്ന് പറയുന്നു. പക്ഷേ ആ ആപ്പിള്‍ തന്നെ ഡോക്ടറെ വരുത്താന്‍ കാരണമായാല്‍ എന്തുചെയ്യും ! ആപ്പിള്‍ നമ്മുടെ ഭക്ഷണശീലത്തിന്റെ അവിഭാജ്യ ഘടകമാണ്, കാരണം ഇത് ഏറ്റവും പോഷകഗുണമുള്ള പഴങ്ങളില്‍ ഒന്നാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമല്ല, നിരവധി രോഗങ്ങളെ തടയാനും ആപ്പിളിന് കഴിവുണ്ട്. ഈ പഴത്തില്‍ അടങ്ങിയിരിക്കുന്ന പോഷകമൂല്യം ശരീരത്തിന് ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഫൈബര്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമായ ആപ്പിളില്‍ ശരീരത്തിന് ആവശ്യമായ എല്ലാ…

Read More

‘ഇസ്രയേലിൻ്റേത് ഭരണകൂട ഭീകരത, ഞങ്ങളെ വഞ്ചിച്ചു’; നെതന്യാഹുവിനെതിരെ അതിരൂക്ഷവിമർശനം തുടർന്ന് ഖത്തർ

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ രൂക്ഷമായി വിമർശിച്ച് ഖത്തർ പ്രധാനമന്ത്രി. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ-താനിയുടെ വിമർശനം. ഇസ്രയേൽ ഖത്തറിൽ നടത്തിയത് കാടത്തമെന്ന് അൽ-താനി വിമർശിച്ചു. ദോഹയിൽ ഹമാസ് നേതാക്കളെ വധിക്കാൻ ഇസ്രായേൽ നടത്തിയ ശ്രമം അംഗീകരിക്കാനാകില്ല. ഇസ്രയേൽ നടപടിയിൽ എത്രമാത്രം രോഷാകുലരാണെന്ന് പ്രകടിപ്പിക്കാൻ വാക്കുകളില്ല. ഇത് ഭരണകൂട ഭീകരതയാണ്. ഞങ്ങൾ പരിഷ്കൃതരായ ആളുകളോടാണ് ഇടപെടുന്നതെന്ന് ഞങ്ങൾ കരുതി, പക്ഷേ ഇസ്രയേലിൻ്റെ പ്രവൃത്തി പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ഗസയിൽ…

Read More

ആറൻമുളയിൽ 13കാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

ആറൻമുളയിൽ 13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കായംകുളം സ്വദേശികളായ ഷിബിൻ, മുഹമ്മദ് ഷിറാസ് എന്നിവരാണ് പിടിയിലായത്. കുട്ടിയുടെ അമ്മയടക്കം കേസിൽ പ്രതികളാണ്. പെൺകുട്ടിയെ പോലീസ് സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി ബുധനാഴ്ച വൈകുന്നേരം രണ്ടാനച്ഛനാണ് കുട്ടിയെ കാണാതായെന്ന പരാതി പോലീസിൽ അറിയിച്ചത്. അന്വേഷണം നടക്കുന്നതിനിടെ അടുത്ത ദിവസം കുട്ടി വീട്ടിൽ തിരിച്ചെത്തി. അസ്വാഭാവികതകൾ കാണിച്ച കുട്ടിയെ കൗൺസിലിംഗ് നടത്തിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. അമ്മ തന്റെ കാമുകനും സുഹൃത്തിനുമായി കുട്ടിയെ കാഴ്ചവെക്കുകയായിരുന്നു എന്നാണ്…

Read More

കാർഷിക നിയമം നടപ്പാക്കുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി മോദി; നിയമം കർഷകർക്ക് വേണ്ടിയുള്ളത്

കാർഷിക നിയമം നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടു പോകില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകർക്ക് വേണ്ടിയുള്ളതാണ് കാർഷിക നിയമങ്ങളെന്നും ഉത്പന്നങ്ങളെവിടെയും വിൽക്കാനുള്ള സ്വാതന്ത്ര്യമാണ് നിയമങ്ങളിലൂടെ ലഭിക്കുന്നതെന്നും പ്രധാനമന്ത്രി ആവർത്തിച്ചു കർഷക പ്രക്ഷോഭങ്ങൾ അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുകയും പാർലമെന്റിൽ ബഹളം തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നിലപാട് ആവർത്തിക്കുന്നത്. വിഷയത്തിൽ പാർലമെന്റിൽ തിങ്കളാഴ്ച പ്രധാനമന്ത്രി മറുപടി നൽകും കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണയേറി വരുന്ന സാഹചര്യത്തിൽ കേന്ദ്രം എംബസികളെ സമീപിച്ചിട്ടുണ്ട്. സമരത്തിന്റെ സ്ഥിതി രാജ്യങ്ങളെ ബോധ്യപ്പെടുത്തണമെന്നും സമരത്തെ അനുകൂലിച്ച് നടക്കുന്ന പ്രചാരണം…

Read More

മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. നെടുമ്പാശ്ശേരി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. വിയ്യൂർ ജയിലിലേക്ക് മാറ്റി. നിരവധി കേസുകളിൽ അറസ്റ്റുവാറൻ്റ് ഉണ്ടായിരുന്നു. കഴിഞ്ഞ മാസം സ്പായിൽ എത്തി ഭീഷണിപെടുത്തിയെന്ന പരാതിയിൽ അനീഷിനെതിരെ കേസ് എടുത്തിരുന്നു. സംഭവത്തിന് ശേഷം മൈസൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവേയാണ് അനീഷ് പിടിയിലായത്. കേരളത്തിൽ മാത്രം അൻപതിലധികം ക്രിമിനൽക്കേസുകളിൽ പ്രതിയാണ് മരട് അനീഷ്. തമിഴ്‌നാട്ടിലും സ്വർണക്കവർച്ച അടക്കമുള്ള കേസുകളുണ്ട്. കർണാടകയിൽ അനീഷിനെതിരെ അഞ്ചും തമിഴ്നാട്ടിൽ മൂന്നും കേസുകളുണ്ട്. കേരളത്തിൽ രജിസ്റ്റർ…

Read More

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ; അവശ്യ സർവീസുകൾ മാത്രം അനുവദിക്കും

  സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ. അവശ്യ സർവീസുകൾക്ക് മാത്രമേ രണ്ട് ദിവസം അനുമതിയുള്ളു. വെള്ളിയാഴ്ച ലോക്ക് ഡൗണിൽ ഇളവുകൾ നൽകിയിരുന്നുവെങ്കിലും ഇന്നും നാളെയും ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ശനിയും ഞായറും ഹോട്ടലുകളിൽ നിന്ന് പാഴ്‌സൽ, ടേക്ക് എവേ എന്നിവയുണ്ടാകില്ല. ഓൺലൈൻ ഡെലിവറി മാത്രമേ അനുവദിക്കൂ. നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കുമെങ്കിലും ഇതിന് പോലീസ് സ്‌റ്റേഷനിൽ നിന്ന് അനുമതി വാങ്ങണം പഴം, പച്ചക്കറി, മീൻ, മാംസം വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ…

Read More