സ്വർണവില കേരളത്തിൽ ഇന്നും കുതിച്ചു; ആകെ ആശയക്കുഴപ്പം, ഇനി കൂടണോ കുറയണോ? എന്തു ചെയ്യും സ്വർണം?

സ്വർണവില കേരളത്തിൽ ഇന്നും വർധിച്ചു. രാജ്യാന്തര വിലയുടെ കുതിപ്പാണ് കേരളത്തിലും പ്രതിഫലിച്ചത്. എന്നാൽ, രാജ്യാന്തരവില 5-മാസത്തെ ഉയരത്തിൽ നിന്ന് ഇപ്പോൾ താഴ്ന്നിറങ്ങിയിട്ടുണ്ട്. പെട്ടെന്നുള്ള ഈ താഴ്ച വിപണിക്കാകെ കൺഫ്യൂഷനുമായി. സ്വർണം ഇനി എന്തു ചെയ്യും? കുതിക്കണോ അതോ താഴണോ? കേരളത്തിൽ ഇന്നു രാവിലെ ഗ്രാമിന് 25 രൂപ വർധിച്ച് 14,220 രൂപയാണ് വില. 200 രൂപ ഉയർന്ന് പവന് 1,13,760 രൂപയും. രാജ്യാന്തര വില 4450 ഡോളർ‌ വരെ ഉയർന്നശേഷം ഇപ്പോൾ 4393 ഡോളറിലേക്ക് താഴ്ന്നു. അല്ലായിരുന്നെങ്കിൽ…

Read More

കുടിശിക തീര്‍ക്കാതെ ഇന്റര്‍നെറ്റ് സേവനം നല്‍കില്ലെന്ന് ജിയോ; നിരത്തിലെ എഐ ക്യാമറകള്‍ കണ്ണടച്ചു; നല്‍കാനുള്ളത് 90 കോടിയോളം

  സംസ്ഥാനത്തെ മോട്ടോര്‍ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവര്‍ത്തനം ഇന്റര്‍നെറ്റ് സേവനം നിലച്ചതിനെ തുടര്‍ന്ന് പൂര്‍ണ്ണമായി തടസ്സപ്പെട്ടു. പദ്ധതിയുടെ ചുമതലയുള്ള കെല്‍ട്രോണ്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കളായ ജിയോക്ക് വലിയ തുക കുടിശിക വരുത്തിയതാണ് സേവനം നിര്‍ത്തിവെക്കാന്‍ കാരണമായത്. സര്‍ക്കാരില്‍ നിന്ന് കെല്‍ട്രോണിന് ലഭിക്കാനുള്ള 90 കോടിയിലധികം രൂപയുടെ കുടിശിക വൈകുന്നതാണ് ഇന്റര്‍നെറ്റ് കമ്പനിക്കുള്ള പണം നല്‍കുന്നതിന് തടസ്സമായത്. (motor vehicle department’s ai cameras stopped working)     ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ക്യാമറകളില്‍…

Read More

വയനാട്ടിൽ വീണ്ടും കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

പടിഞ്ഞാറത്തറ പഞ്ചായത്തിലെ വാർഡ് 8 കുന്നളം കണ്ടെയ്ൻമെന്റ് സോണാക്കി ജില്ലാ കളക്ടർ ഉത്തരവായി. ഇന്നലെ രാത്രിയിലാണ് പ്രഖ്യാപനമുണ്ടായത്.

Read More

കൊവിഡ് നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ശക്തമാക്കും; ചീഫ് സെക്രട്ടറി കോർ കമ്മിറ്റി യോഗം വിളിച്ചു

  കേരളത്തിലും കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കും. ഇതുസംബന്ധിച്ച തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറി കോർ കമ്മിറ്റി യോഗം വിളിച്ചു. ഞായറാഴ്ചത്തെ കണക്കുപ്രകാരം ഏഴായിരത്തോളം പുതിയ കേസുകളാണ് സംസ്ഥാനത്താകെ റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് മാത്രം 1200ലേറെ പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരകീരിച്ചത്. സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണ് ചില ജില്ലകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഷോപ്പുകൾ, മാളുകൾ, എന്നിവിടങ്ങളിൽ കർശന നിയന്ത്രണം കൊണ്ടുവരാൻ ആലോചിക്കുന്നുണ്ട്. സമ്പൂർണ അടച്ചിടൽ പക്ഷേയുണ്ടാകില്ല സംസ്ഥാനത്ത് നിലവിൽ 44,389 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 600 പേർ…

Read More

യാത്രക്കാർ വലയും; കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ പണിമുടക്കും

അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ പണിമുടക്കും. തമിഴ്നാട് കർണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്. നാളെ വൈകീട്ട് 6 മണി മുതൽ കർണാടകയിലേക്കും ചെന്നൈയിലേക്കുമുള്ള സർവീസ് നിർത്തിവെയ്ക്കാനാണ് തീരുമാനം. സാമ്പത്തിക നഷ്ടം സഹിക്കാൻ കഴിയുന്നില്ലെന്ന് വാഹന ഉടമകൾ വ്യക്തമാക്കി. പണിമുടക്ക് ആരംഭിക്കുന്നതോടെ ബെംഗളൂരു – ചെന്നൈയിലേയ്ക്കുള്ള യാത്രക്കാർ വലയും. ടൂറിസ്റ്റ് ബസുകൾക്ക് നേരെ അന്യായമായി പിഴ ചുമത്തുകയും നികുതി ഈടാക്കുകയും ചെയ്യുന്നു. വാഹനങ്ങൾ സീസ് ചെയ്തുകൊണ്ടുപോകുന്ന അവസ്ഥയുണ്ടാകുന്നുവെന്നും വാഹന ഉടമകൾ പറയുന്നു….

Read More

ഉറപ്പുകൾ എഴുതി നൽകാൻ കേന്ദ്രം തയ്യാറാകുന്നില്ല; വീണ്ടും പ്രതിഷേധത്തിന് തയ്യാറെടുത്ത് സിജെപി

  കേന്ദ്ര സർക്കാരിനെതിരെ വീണ്ടും പ്രതിഷേധത്തിന് തയ്യാറെടുത്ത് സിജെപി. ഉറപ്പുകൾ എഴുതി നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിലാണ് തീരുമാനം. സുപ്രീംകോടതി ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര നടപടി. എഫ്ഐആറുകൾ ആയി മുന്നോട്ടു പോകാമെന്നും വിദ്യാർഥികൾക്കെതിരെ നടപടികൾ സ്വീകരിക്കരുത് എന്നാണ് കോടതി നിർദേശം. പിന്നാലെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് ബംഗാൾ അറിയിച്ചു. അതിനിടെ സിജെപി ഇന്ന് ഹൈദരാബാദിൽ മെഴുകുതിരി മാർച്ച് സംഘടിപ്പിക്കും.     സിജെപി പാർലമെന്റ് മാർച്ചിൽ ഉണ്ടായ വിദ്യാർഥി പൊലീസ് സംഘർഷത്തിൽ സ്വതന്ത്ര…

Read More

‘സിപിഐ അപമാനിക്കപ്പെട്ടു എന്ന തോന്നലൊന്നുമില്ല, ചില വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതാണ്, ചര്‍ച്ചകള്‍ നടക്കട്ടേ’: കെ പ്രകാശ് ബാബു

സിപിഐയുടെ കടുത്ത എതിര്‍പ്പിനെ പാടേ അവഗണിച്ച് സര്‍ക്കാര്‍ പി എം ശ്രീയില്‍ ഒപ്പിട്ടതിനെതിരെ വ്യാപക വിമര്‍ശനം ഉയരുമ്പോഴും വിദ്യാഭ്യാസ വകുപ്പിനെ പൂര്‍ണമായി തള്ളാതെ സിപിഐ മുതിര്‍ന്ന നേതാവ് കെ പ്രകാശ് ബാബു. സിപിഐ അപമാനിക്കപ്പെട്ടു എന്ന തോന്നലില്ല എന്നും ചര്‍ച്ചകള്‍ വരട്ടേയെന്നും പ്രകാശ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. നയപരയമായ കാര്യത്തില്‍ ഗവണ്‍മെന്റ് സെക്രട്ടറി ഒപ്പിടാന്‍ പാടില്ലാത്തതാണ്. സിപിഐയും സിപിഐഎമ്മും പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ നിലപാട് എടുത്തിട്ടുള്ളതാണ്. ഇടതുപക്ഷ നയം അതുപോലെ നടപ്പിലാക്കാന്‍ ഒരു ഗവണ്‍മെന്റിന് കഴിഞ്ഞെന്ന് വരില്ലെന്നും…

Read More

പയ്യന്നൂരിലെ സംഘർഷത്തിൽ കേസെടുത്ത് പൊലീസ്

രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ഉൾപ്പെടെയുള്ള ക്രമക്കേടിൽ ആരോപണവിധേയനായ പയ്യന്നൂർ MLA ടി എ മധുസൂദനന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. കോൺഗ്രസ്‌ പ്രവർത്തകരെ ആക്രമിച്ച കേസിൽ 18 സി പി ഐ എം പ്രവർത്തകർക്കെതിരെയും ബി ജെ പി പ്രവർത്തകരെ മർദിച്ച സംഭവത്തിൽ 25 പേർക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. പ്രകടനം നടത്തി ഗതാഗത തടസം സൃഷ്ടിച്ചതിന് സി പി ഐ എം, ബി ജെ പി പ്രവർത്തകർക്കെതിരെ കേസുണ്ട്….

Read More

ദേഹാസ്വാസ്ഥ്യം, രക്തസമ്മർദം കൂടി; ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം കൂടിയതിനെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ മന്ത്രിക്ക് ഡ്രിപ്പ് നൽകി. അതേസമയം കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ച സംഭവത്തിൽ മന്ത്രിക്കെതിരെ പ്രതിഷേധം തുടരുകയാണ്.

Read More

വയനാട് ജില്ലയില്‍ 203 പേര്‍ക്ക് കൂടി കോവിഡ്:ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.44

വയനാട് ജില്ലയില്‍ ഇന്ന് 203 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 94 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.44 ആണ്. 192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 63663 ആയി. 60483 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2737 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1986 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം…

Read More