Headlines

താഴേക്കിറങ്ങാതെ സ്വർണ വില; ഇന്ന് നേരിയ ആശ്വാസം; പവന് 240 രൂപ കുറഞ്ഞു

സ്വർണവിലയിൽ ഇന്ന് നേരിയ ആശ്വാസം. പവന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. 84,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 30 രൂപയും കുറഞ്ഞു. 10,575 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ട് തവണയാണ് സ്വർണവില വർധിച്ചത്. രാവിലെ 83,000 കടന്ന സ്വർണവില ഉച്ചയ്ക്ക് ആയിരം രൂപ കൂടെ കൂടി 84,000 കടന്നിരുന്നു. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്തംബര്‍ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില എണ്‍പതിനായിരം പിന്നിട്ടത്….

Read More

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്ത യാത്രക്കാരെ ബാവലി ചെക് പോസ്റ്റില്‍ തടഞ്ഞത് പ്രതിഷേധങ്ങള്‍ക്കിടയാക്കി

ബാവലി: വയനാട്ടില്‍ നിന്ന് കര്‍ണാടകയിലേക്കു പോകുന്ന കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്ത യാത്രക്കാരെ ബാവലി ചെക് പോസ്റ്റില്‍ തടഞ്ഞത് പ്രതിഷേധങ്ങള്‍ക്കിടയാക്കുന്നു. ഇന്ന് രാവിലെ മുതലാണ് യാത്രക്കാരെ തടഞ്ഞത്. ആന്റിജന്‍ ടെസ്റ്റ് റിസല്‍ട്ട് കാണിച്ചവരെ പോലും തടഞ്ഞതായാണ് പറയുന്നത്. കര്‍ണ്ണാടക സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധന റിപ്പോര്‍ട്ട് നല്‍കുന്നവരെ മാത്രമാണ് കടത്തിവിടുന്നത്. കേരളത്തിലെ യാത്രക്കാര്‍ വാഹനങ്ങള്‍ നിരത്തിലിട്ടതോടെ കര്‍ണ്ണാടകയില്‍ നിന്നും ബാവലി മാര്‍ഗം കേരളത്തിലേക്കുള്ള യാത്രയും പൂര്‍ണ്ണമായി തടസ്സപ്പെട്ടു. പോലീസും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ചര്‍ച്ച നടത്തി വരുന്നുണ്ട്.72…

Read More

സുൽത്താൻ ബത്തേരി നഗരസഭ തൊടുവട്ടി ഡിവിഷൻ റിപോളിംഗ് അവസാനിച്ചു

സുൽത്താൻ ബത്തേരി നഗരസഭ തൊടുവട്ടി ഡിവിഷൻ റിപോളിംഗ് അവസാനിച്ചു. 6മണിവരെ 815 വോട്ട് പോൾ ചെയ്തപ്പോൾ 76 . 67% ഡിസംബർ 10 ന് ഉണ്ടായ പോളിംഗിനേക്കാൾ 10 വോട്ട് കുറവ് പോൾ ചെയ്തു. 10 ന് പോൾ ചെയ്തത് 825 വോട്ടുകൾ 7761% 14 പോസ്റ്റൽ ബാലറ്റും 2 സ്പെഷൽ ബാലറ്റും ഉണ്ട്.

Read More

ഫെബ്രുവരിയോടെ മൂന്നാം തരംഗം ശക്തമാകും; കടുത്ത നിയന്ത്രണങ്ങളിലേക്ക് വിവിധ സംസ്ഥാനങ്ങൾ

  ഫെബ്രുവരിയോടെ രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലേക്ക് എത്തിയേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഒരാളിൽ നിന്നും എത്ര പേരിലേക്ക് രോഗം വ്യപിക്കുമെന്നത് രോഗവ്യപനത്തിന്റെ വേഗത തീരുമാനിക്കുമെന്നാണ് മദ്രാസ് ഐഐടിയിൽ നടത്തിയ പരിശോധനയിൽ പറയുന്നത്. ഇത് ഫെബ്രുവരിയോടെ ഒരാളിൽ നിന്നും ആറ് പേരിലേക്ക് എന്ന കണക്കിലേക്ക് ഉയരാനുള്ള സാധ്യത കണക്കിലെടുക്കുമ്പോൾ രാജ്യത്തെ രോഗബാധിതരുടെ എണ്ണം കുതിച്ചുയരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മഹാരാഷ്ട്ര, ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ മൂന്നാം തരംഗം രൂക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 41,434 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്….

Read More

രണ്ടാം പിണറായി സർക്കാർ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല; സിപിഎം ജില്ലാ സമ്മേളനത്തിൽ വിമർശനം

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനം. രണ്ടാം പിണറായി സർക്കാർ പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന് വിമർശനമുയർന്നു. ആഭ്യന്തരം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിൽ സർക്കാരിന് വീഴ്ച സംഭവിച്ചു. മന്ത്രിമാരുമായി ബന്ധപ്പെടാൻ പോലുമാകുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസും പരാജയമാണ് ജനങ്ങളുടെ ആവശ്യങ്ങളുമായി എത്തുന്ന പാർട്ടി പ്രവർത്തകർക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ല. സംസ്ഥാനത്തെ ആശുപത്രികളിൽ സേവനം മെച്ചപ്പെടണം. കെ റെയിൽ മുഖ്യമന്ത്രിക്കും മരുമകനും പണം തട്ടാനാണെന്ന് എതിരാളികൾ പ്രചരിപ്പിക്കുന്നു. ഇത്തരം പ്രചാരണങ്ങളും നേരിടണമെന്നും സമ്മേളന പ്രതിനിധികൾ ചൂണ്ടിക്കാട്ടി

Read More

ഹോട്ടലിലെ ശുചിമുറിയിൽ ഒളിക്യാമറ; കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

  കോഴിക്കോട് രാമനാട്ടുകരയിൽ ഹോട്ടലിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ബംഗാൾ സ്വദേശി തുഫൈൽ രാജ(20)യാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഹോട്ടലിൽ ഭർത്താവിനൊപ്പം എത്തിയ യുവതി ശുചിമുറിയിൽ കയറിയപ്പോഴാണ് ക്യാമറ കണ്ടത് ജനലിൽ വെള്ള പേപ്പറിൽ പൊതിഞ്ഞ നിലയിലായിരുന്നു ക്യാമറ. സംശയം തോന്നി പേപ്പർ തുറന്നുനോക്കിയപ്പോൾ ഫോൺ ക്യാമറ ഓൺ ആയ നിലയിലായിരുന്നു. തുടർന്ന് ഹോട്ടലുടമയെ വിവരം അറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.  

Read More

‘ജനിച്ച മതം നോക്കി ഏതോ സ്വര്‍ഗത്തിന് വേണ്ടി കാത്തിരിപ്പിക്കുന്ന രാഷ്ട്രീയം’; മുസ്ലിം ലീഗിനെതിരെ പി സരിന്‍

മുസ്ലിം ലീഗിനെതിരെ വിവാദപ്രസ്താവനയുമായി സിപിഐഎം നേതാവ് ഡോക്ടര്‍ പി സരിന്‍. ജനിച്ച മതം നോക്കി ഏതോ സ്വര്‍ഗത്തിന് വേണ്ടി കാത്തിരിപ്പിക്കുകയാണ് ലീഗുകാര്‍ എന്നാണ് പരാമര്‍ശം. സിപിഐഎം പാലക്കാട് തിരുവേഗപ്പുറ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിഷേധ മാര്‍ച്ചിലായിരുന്നു പ്രതികരണം. ജനിച്ച മതമേതാണെന്ന് നോക്കിക്കൊണ്ട് തന്നെയായിരിക്കണം സ്വര്‍ഗത്തിലേക്കുള്ള വാതില്‍ വെട്ടിയിരിക്കുന്നത് എന്നു പറഞ്ഞ് ഈ നാടിന് നരകം സമ്മാനിച്ചുകൊണ്ട് ഏതോ സ്വര്‍ഗത്തിന് വേണ്ടി കാത്തിരിപ്പിക്കുന്നതിന്റെ അവസ്ഥയിലേക്കാണ് ലീഗിന്റെ രാഷ്ട്രീയം – അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റേതും ലീഗിന്റേതും മാത്രമായ വാര്‍ഡുകള്‍ക്ക്…

Read More

വി​ദേ​ശി​യെ അ​പ​മാ​നി​ച്ച എ​സ്ഐ​യു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു

  തിരുവനന്തപുരം: സ്വീ​ഡി​ഷ് പൗ​ര​നാ​യ വി​ദേ​ശി​യു​ടെ മ​ദ്യം ഒ​ഴി​പ്പി​ച്ചു​ക​ള​ഞ്ഞ സം​ഭ​വ​ത്തി​ലെ പോ​ലീ​സു​കാ​ര​ന്‍റെ സ​സ്പെ​ൻ​ഷ​ൻ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് പി​ൻ​വ​ലി​ച്ചു. കോ​വ​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ​യാ​യ ഷാ​ജി​ക്കെ​തി​രേ​യാ​യി​രു​ന്നു ന​ട​പ​ടി. പു​തു​വ​ത്സ​ര ത​ലേ​ന്നാ​ണ് ത​ല​സ്ഥാ​ന​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ സ്വീ​ഡി​ഷ് പൗ​ര​നാ​യ സ്റ്റീ​വി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന മ​ദ്യം ബി​ല്ലി​ല്ലെ​ന്ന കാ​ര​ണം​പ​റ​ഞ്ഞ് പോ​ലീ​സ് ഒ​ഴി​പ്പി​ച്ചു​ക​ള​ഞ്ഞ​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ടൂ​റി​സം മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പോ​ലീ​സ് ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ചു. പി​ന്നാ​ലെ​യാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഇ​യാ​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Read More

ശക്തമായ കാറ്റിനു സാധ്യത: മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം

  തിരുവനന്തപുരം: ജൂൺ 10 മുതൽ 12 വരെ കേരളതീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ജൂൺ 8 മുതൽ 10 വരെ വടക്ക്-പടിഞ്ഞാറ് അറബിക്കടൽ, പടിഞ്ഞാറൻ അറബിക്കടലിന്റെ മധ്യഭാഗം എന്നിവിടങ്ങളിൽ…

Read More

സംസ്ഥാനത്ത് ഇന്ന് 4070 പേർക്ക് കൊവിഡ്, 15 മരണം; 4345 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 4070 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 552, എറണാകുളം 514, കോട്ടയം 440, പത്തനംതിട്ട 391, തൃശൂർ 361, മലപ്പുറം 346, കൊല്ലം 334, ആലപ്പുഴ 290, തിരുവനന്തപുരം 266, കണ്ണൂർ 167, പാലക്കാട് 129, കാസർഗോഡ് 100, ഇടുക്കി 97, വയനാട് 83 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 86…

Read More