ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് 202 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവെച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് 202 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവെച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. അരോണ്‍ ഫിഞ്ചിന്റെയും ദേവ്ദത്ത് പടിക്കലിന്റെയും എബി ഡി വില്ലിയേഴ്‌സിന്റെയും അര്‍ദ്ധ സെഞ്ച്വറി മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂര്‍ 201 റണ്‍സ് അടിച്ചുകൂട്ടിയയത്. എബി ഡിവില്ലിയേഴ്‌സ് 24 ബോളില്‍ 4 സിക്‌സിന്റെയും 4 ഫോറിന്റെയും അകമ്പടിയില്‍ 55 റണ്‍സെടുത്തു പുറത്താകാതെ നിന്നു. അതോടൊപ്പം ഐ.പി.എല്ലില്‍ 4500 റണ്‍സ് ഡിവില്ലിയേഴ്‌സ് പിന്നിടുകയും ചെയ്തു. 40 ബോള്‍ നേരിട്ട ദേവ്ദത്ത് പടിക്കല്‍ 2 സിക്‌സിന്റെയും…

Read More

ഹരിദാസിന്റെ ശരീരത്തിൽ 20ലധികം വെട്ടുകൾ, ഇടതുകാൽ മുറിച്ചുമാറ്റി; ഏഴ് പേർ കസ്റ്റഡിയിൽ

  തലശ്ശേരി പുന്നോലിൽ സിപിഎം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് പേർ കസ്റ്റഡിയിൽ. ഹരിദാസനുമായി പുന്നോൽ ക്ഷേത്രത്തിൽ വെച്ച് സംഘർഷമുണ്ടാക്കിയവരാണ് കസ്റ്റഡിയിലുള്ളത്. ഭീഷണി പ്രസംഗം നടത്തിയ ബിജെപി കൗൺസിലർ ലിജീഷിനെയും കസ്റ്റഡിയിലെടുക്കുമെന്ന് കണ്ണൂർ കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. നിലവിൽ കസ്റ്റഡിയിലുള്ളവർക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. ഇക്കാര്യം പരിശോധിച്ച് വരികയാണ്. ഹരിദാസിന്റേത് ഒരു രാഷ്ട്രീയ കൊലപാതകമാണെന്ന് ഈ ഘട്ടത്തിൽ പറയാനാകില്ല. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും പ്രതികളെല്ലാം ഉടൻ പിടിയിലാകുമെന്നും കമ്മീഷണർ അറിയിച്ചു ഹരിദാസിന്റെ പോസ്റ്റുമോർട്ടം…

Read More

ആർഎസ്എസിന് ജാതിയും മതവുമില്ല, ഓരോ വ്യക്തിയും ശക്തിയാർജിക്കുകയാണ് ലക്ഷ്യം’; മുൻ ഡിജിപി ജേക്കബ് തോമസ്

വിജയദശമി ദിനത്തിൽ ആർഎസ്എസിന്റെ ഗണവേഷം ധരിച്ച് മുൻ ഡിജിപി ജേക്കബ് തോമസ് . എറണാകുളം പള്ളിക്കരയിൽ നടന്ന ആർഎസ്എസിന്റെ പഥസഞ്ചലനത്തിലാണ് ഗണ വേഷം ധരിച്ചെത്തി മുൻ ഡിജിപി അധ്യക്ഷനായത്. ആർഎസ്എസിന് ജാതിയും മതവും ഇല്ലെന്നും, കാലോചിതമായ ശക്തി കൊണ്ടുള്ള രാഷ്ട്ര നിർമ്മാണമാണ് ആർഎസ്എസിന്റെ ലക്ഷ്യം എന്നും ജേക്കബ് തോമസ് പറഞ്ഞു ”ഓരോ വ്യക്തിയും ശക്തിയാർജിക്കുകയാണ് ആർഎസ്എസ് ലക്ഷ്യം. കായിക ശക്തിയും, മാനസിക ശക്തിയും, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ശക്തിയും, സോഷ്യൽ മീഡിയ ശക്തിയും ആർജിക്കണം. വ്യക്തികൾ പലതരം ശക്തികൾ…

Read More

‘ആരോഗ്യമന്ത്രിക്കും സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നു’; ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ കുറ്റബോധമില്ലെന്ന് സനൂപ്

താമരശേരി താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോക്ടറെ വെട്ടിയ സംഭവത്തിൽ കുറ്റബോധമില്ലാതെ പ്രതി സനൂപ്. ഡോക്ടറിന് കൊടുത്ത വെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും ആരോഗ്യവകുപ്പിനും മെഡിക്കൽ കോളജ് സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നായിരുന്നു സനൂപിന്‍റെ പ്രതികരണം. താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ നിന്ന് സനൂപിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സനൂപിന്‍റെ പ്രതികരണം. ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതി സനൂപിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. വധശ്രമത്തിന് പുറമെ അതിക്രമിച്ചു കയറി ആക്രമിക്കുക, ആയുധം ഉപയോഗിച്ച് മര്‍ദിക്കുക എന്നീ വകുപ്പുകളും ആശുപത്രി സംരക്ഷണ…

Read More

കണ്ണൂരിൽ ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞുകൊലപ്പെടുത്തിയ കേസ്; ശരണ്യയുടെ ശിക്ഷാവിധി ഇന്ന്

കണ്ണൂർ തയ്യിലിൽ ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞുകൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയുടെ ശിക്ഷാവിധി ഇന്ന്. കേസ് പരിഗണിച്ച തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ഒന്നാം പ്രതി ശരണ്യ കുറ്റക്കാരി ആണെന്ന് കണ്ടെത്തിയിരുന്നു. 2020 ഫെബ്രുവരി 17നാണ് നാടിനെ ഞെട്ടിച്ച കൊലപാതകം.കേസിൽ ആൺസുഹൃത്തിനെ കോടതി വെറുതെ വിട്ടിരുന്നു. ബന്ധത്തിന്റെ പേരിൽ നിധിൻ കൊലപാതകത്തിന് നിർബന്ധിച്ചു എന്ന് പറയാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഗൂഡാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കൃത്യമായ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് കഴിഞ്ഞില്ലെന്ന് തളിപ്പറമ്പ് അഡിഷണൽ സെഷൻസ്…

Read More

വർക്കലയിലെ ട്രെയിൻ അതിക്രമം; പെൺകുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

ട്രെയിനില്‍ നിന്നും തള്ളിയിട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിർദേശം. മെഡിക്കല്‍ കോളജ് സൂപ്രണ്ടിനാണ് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയത്. മെഡിക്കൽ കോളജിലെ ചികിത്സയിൽ തൃപ്തിയില്ലെന്നും വിദഗ്ദ ചികിത്സ ഉറപ്പാക്കണമെന്നും പെൺകുട്ടിയുടെ മാതാവ് ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിനുള്ളിൽ നിന്നും ചവിട്ടി താഴെയിട്ടത് കൊലപ്പെടുത്തണമെന്ന ഉദേശത്തോടെയെന്നാണ് എഫ്ഐആർ.വാതിലിന് മുന്നിൽ നിന്നും വഴിമാറി നൽകാത്തതാണ് പ്രകോപനമായത്.പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി നിലവിൽ ഗുരുതരാവസ്ഥയിലാണെന്നാണ് ആശുപത്രി…

Read More

താമരശ്ശേരിയിൽ ഡോക്ടറെ വെട്ടിയ സംഭവം; സംസ്ഥാനവ്യാപകമായി ഡോക്ടർമാർ പ്രതിഷേധിക്കും; DMO ഇന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും

കോഴിക്കോട് താമരശ്ശേരിയിൽ ഡോക്ടറെ വെട്ടിയ സംഭവത്തിൽ ഡിഎംഒ ഇന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് റിപ്പോർട്ട് സമർപ്പിക്കുക. ഡോക്ടർ പി ടി വിപിന് ഇന്നലെ ഉച്ചയ്ക്ക് ഒന്നരക്കാണ് വെട്ടേറ്റത്. കെജിഎംഒഎ സംസ്ഥാനവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഡോക്ടർമാർ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽ നിന്നും വിട്ടു നിൽക്കും. എല്ലാ ആശുപത്രികളിലും സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കും. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയാണ് താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോ.വിപിനെ തയ്ക്ക് വെട്ടിപ്പരുക്കേൽപ്പിച്ചത്. അമീബിക്…

Read More

പേന കൊണ്ടെറിഞ്ഞ് വിദ്യാര്‍ഥിയുടെ കാഴ്ച്ച നഷ്ടമാക്കിയ അധ്യാപികയെ കഠിന തടവിന് ശിക്ഷിച്ചു

തിരുവനന്തപുരം: ക്ലാസില്‍ സംസാരിച്ചതിന് പേന കൊണ്ടെറിഞ്ഞ് മൂന്നാംക്ലാസുകാരന്റെ കണ്ണിന് ഗുരുതരമായി പരിക്കേല്‍പ്പിച്ചതു വഴി കാഴ്ച നഷ്ടപ്പെടുത്തിയ കേസില്‍ അധ്യാപികയ്ക്ക് കഠിന തടവ്. സംഭവം നടന്ന് 16 വര്‍ഷത്തിന് ശേഷമാണ് ശിക്ഷ വിധിക്കുന്നത്. മലയന്‍കീഴ് കണ്ടല ഗവണ്‍മെന്റ് സ്‌കൂളിലെ അധ്യാപികയും തുങ്ങാംപാറ സ്വദേശിയുമായ ഷെരീഫാ ഷാജഹാനെയാണ് ഒരു വര്‍ഷം കഠിന തടവിനും മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷിച്ചത്. ജഡ്ജി കെ വി രജനീഷാണ് വിധി പുറപ്പെടുവിച്ചത്. 2005 ജനുവരി 18ന് ആയിരുന്നു…

Read More

കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് പുനരധിവാസ പാക്കേജ് കൈമാറി; വീടും നിർമിച്ചുനൽകും

  വയനാട്ടിൽ കഴിഞ്ഞ വർഷം കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് പുനരധിവാസത്തിന്റെ ഭാഗമായി 3.94 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചടങ്ങ് നടന്നത്. പുനരധിവാസ പദ്ധതിയുടെ ഭാഗമായി ലൈഫ് പദ്ധതിയിൽപ്പെടുത്തി എറണാകുളം ജില്ലയിൽ സ്വന്തമായി വീട് നിർമിച്ചു നൽകുന്നതുവരെ താമസിക്കാനായി വാടകക്ക് എടുത്ത വീടിന്റെ താക്കോലും മുഖ്യമന്ത്രി കൈമാറി സായുധ സമരം ഉപേക്ഷിച്ച് കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിനെ പുനരധിവസിപ്പിക്കാനുള്ള ആവശ്യങ്ങൾ ചെയ്തുനൽകണമെന്ന് വയനാട് ജില്ലാ കലക്ടറുടെ അധ്യക്ഷതയിലുള്ള ജില്ലാതല…

Read More

കോഴിക്കോട് ബീച്ചില്‍ 10 വയസ്സുകാരന്‍ മുങ്ങി മരിച്ചു

കോഴിക്കോട് ബീച്ചില്‍ കളിക്കുന്നതിനിടെ 10 വയസ്സുകാരന്‍ മുങ്ങി മരിച്ചു. കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയില് സൂക്ഷിച്ചിരിക്കുകയാണ്. ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം  ലഭിച്ചത്.

Read More