വിപണിയില്‍ 500-ന്റെ കള്ളനോട്ടുകള്‍ വ്യാപകമെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ വിപണിയില്‍ കള്ളനോട്ടുകള്‍ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നതായി റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. ഒരൊറ്റ വര്‍ഷത്തിനിടെ കള്ളനോട്ടിന്റെ വിതരണത്തില്‍ 29.7 ശതമാനം ഇടിവുണ്ടായി. എന്നാല്‍ 500 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണം 31 ശതമാനം വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കണ്ടെത്തിയ കള്ളനോട്ടുകളില്‍ 3.9 ശതമാനം റിസര്‍വ് ബാങ്കും 96.1 ശതമാനം മറ്റ് ബാങ്കുകളുമാണ് കണ്ടെത്തിയത്. ഇതില്‍ സ്വകാര്യ ബാങ്കുകളും പൊതുമേഖലാ ബാങ്കുകളും സഹകരണ ബാങ്കുകളും ഉള്‍പ്പെടും. എന്നാല്‍ പൊലീസോ, എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളോ പിടികൂടിയ കള്ളനോട്ടിന്റെ വിവരം ഇതില്‍ ഉള്‍പ്പെട്ടിട്ടിട്ടില്ല….

Read More

പാലക്കാട് ഡിസിസി പ്രസിഡന്റ് സ്ഥാനം വി കെ ശ്രീകണ്ഠൻ രാജിവെച്ചു

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പാലക്കാട്ടെ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനം വി കെ ശ്രീകണ്ഠൻ എംപി രാജിവെച്ചു. രാജിക്കത്ത് നേതൃത്വത്തിന് കൈമാറിയതായി ശ്രീകണ്ഠൻ അറിയിച്ചു. മറ്റ് ജില്ലകളിലും നേതൃത്വം മാറുമെന്നാണ് സൂചന നേരത്തെ തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുത്ത ആലപ്പുഴ ഡിസിസി പ്രസിഡന്റ് സ്ഥാനം എം ലിജു രാജിവെച്ചിരുന്നു. വി വി പ്രകാശിന്റെ മരണത്തോടെ മലപ്പുറത്തും ഡിസിസി പ്രസിഡന്റില്ലാത്ത സ്ഥിതിയാണ്. എറണാകുളത്ത് ടിജെ വിനോജ് എംഎൽഎക്ക് ഡിസിസി അധ്യക്ഷന്റെ അധിക ചുമതലയാണുള്ളത്. ഇതോടെ പേരിനെങ്കിലും പുനഃസംഘടന നടത്താനുള്ള…

Read More

ടൗട്ടേ ചുഴലിക്കാറ്റിൽ മുംബൈയിലും ഗുജറാത്തിലും വ്യാപക നാശനഷ്ടം

  തീരം തൊട്ട ടൗട്ടേ ചുഴലിക്കാറ്റിൽ ഗുജറാത്തിൽ വ്യാപക നാശനഷ്ടം. മണിക്കൂറിൽ 190 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയടിച്ചത്. കനത്ത മഴയിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. വൈദ്യുതി ലൈനുകൾ പൊട്ടിവീണു. മരങ്ങൾ കടപുഴകി. അതേസമയം കാറ്റിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. ദിയുവിൽ 133 കിലോമീറ്റർ വേഗതയിലാണ് കാറ്റ് ആഞ്ഞുവീശിയത്. മുംബൈ നഗരത്തിലും വ്യാപക മഴയാണ് ലഭിക്കുന്നത്. ഇന്നലെ പുലർച്ചെ ആരംഭിച്ച മഴ ഉച്ചയോടെ ശക്തിപ്രാപിക്കുകയായിരുന്നു. രാത്രിയും മഴ തുടർന്നു.

Read More

ബംഗളൂരു മയക്കുമരുന്ന് കേസ് എൻഐഎ അന്വേഷിച്ചേക്കും; ബിനീഷിനെ കാണാൻ സമ്മതിക്കുന്നില്ലെന്ന് അഭിഭാഷകർ

ബംഗളൂരു മയക്കുമരുന്ന് കേസ് എൻഐഎ അന്വേഷിച്ചേക്കുമെന്ന് റിപ്പോർട്ട്. പ്രതികളുടെ തീവ്രവാദ ബന്ധം എൻഐഎ അന്വേഷിക്കണമെന്നാണ് ശുപാർശ. ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ടിൽ കർണാടക സർക്കാർ എടുക്കുന്ന തീരുമാനമാകും ഇനി നിർണായകമാകുക കർണാടക ഇന്റലിജൻസ് സംവിധാനങ്ങൾ ഉപയോഗിച്ച് ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടാണ് സർക്കാരിന്റെ മുന്നിലെത്തുക. കഴിഞ്ഞ മാസമാണ് റിപ്പോർട്ട് തയ്യാറാക്കാൻ ആവശ്യപ്പെട്ടത്. ലഹരിമരുന്ന് ഇടപാടിലെ പ്രതികൾക്ക് അന്താരാഷ്ട്ര തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് അന്വേഷണം അതേസമയം കേസിൽ അറസ്റ്റിലായ ബിനീഷിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും….

Read More

അഹമ്മദാബാദ് വിമാന അപകടം; ‘പുറത്ത് വന്നത് ആരോ എഴുതിയ റിപ്പോർട്ട്, ഒട്ടേറെ അപാകതകൾ’; പൈലറ്റ്സ് അസോസിയേഷൻ

അഹമ്മദാബാദ് വിമാന അപകടത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ റിപ്പോർട്ടിനെതിരെ ആഞ്ഞടിച്ച് പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ. പുറത്ത് വന്നത് ആരോ എഴുതിയ റിപ്പോർട്ടെന്ന് അധ്യക്ഷൻ ക്യാപ്റ്റൻ സാം തോമസ് പറഞ്ഞു. AAIB യിൽ വ്യോമസേനയിലെ പൈലറ്റ് പോലുമില്ല. റിപ്പോർട്ടിൽ ഒട്ടേറെ അപാകതകൾ ഉണ്ടെന്നും സാം തോമസ് പറഞ്ഞു. രാത്രിയിലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 31-ാം ദിവസം ആരോ ഒരു ഒപ്പും ഇല്ലാതെ ആരോ എഴുതിയ റിപ്പോർട്ടാണ് പുറത്തുവന്നത്. റിപ്പോർട്ട്‌ തയ്യാറാക്കിയത് അടിസ്ഥാന വിവരം പോലും ഇല്ലാത്തവരാണെന്ന് ക്യാപ്റ്റൻ…

Read More

ബിഹാറിൽ എൻഡിഎ സീറ്റ് ധാരണയായി; ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ മത്സരിക്കും

ബിഹാറിൽ എൻഡിഎ സീറ്റ് ധാരണയായി.ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ മത്സരിക്കും.ചിരാഗ് പാസ്വാന്റെ എൽജെപിക്ക് 29 സീറ്റ് നൽകി. ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയും ഉപേന്ദ്ര കുശ്വാഹയുടെയും പാർട്ടിയും 6 സീറ്റുകളിൽ വീതം മത്സരിക്കും. 243 അംഗ നിയമസഭയാണ് ബിഹാറിലേത്. ചിരാഗ് പാസ്വാന്റെ എൽജെപി 40 മുതൽ 50 സീറ്റുകൾ വരെയാണ് മത്സരിക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ 29 സീറ്റിന് അപ്പുറം നൽകാനാവില്ലെന്ന് ബിജെപി അറിയിക്കുകയായിരുന്നു. 15 സീറ്റുകൾ ആവശ്യപ്പെട്ട ഹിന്ദുസ്ഥാൻ അവാം മോർച്ചയാണ് ആറു സീറ്റുകളിൽ…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു

സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു. സൂഷ്മ പരിശോധനയ്ക്കുശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കേണ്ട അവസാന ദിവസം. നിലവിൽ ലഭ്യമായ വിവരം അനുസരിച്ച് 1,64,427 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ പത്രികകൾ ലഭിച്ചത് മലപ്പുറം ജില്ലയിലും കുറവ് വയനാട്ടിലുമാണ്. 1,08,580സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്. ലഭ്യമായ പത്രികളുടെ സൂക്ഷ്മപരിശോധന ആരംഭിച്ചു. പരിശോധനയ്ക്കുശേഷം സ്ഥാനാർത്ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർമാർ പ്രസിദ്ധീകരിക്കും. തിങ്കളാഴ്ചക്ക് ശേഷമാകും അന്തിമ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കുക. റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയത്തിലും പഞ്ചായത്ത്,…

Read More

തിരുവനന്തപുരത്ത് സ്കൂൾ വാൻ തോട്ടിലേക്ക് മറിഞ്ഞ് അപകടം; 21 കുട്ടികൾക്ക് പരുക്ക്

തിരുവനന്തപുരം വണ്ടിത്തടത്ത് സ്കൂളിലെ വാഹനം മറിഞ്ഞ് അപകടം. പൂവത്തൂർ ഗവ എൽ പി സ്കൂളിലെ വാഹനമാണ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്. ഇന്ന് രാവിലെയാണ് വണ്ടിത്തടം പൂവത്തൂർ റൂട്ടിലാണ് അപകടം ഉണ്ടായത്. അപകടം നടക്കുമ്പോൾ വാഹനത്തിൽ മുപ്പതോളം കുട്ടികൾ ഉണ്ടായിരുന്നതായാണ് വിവരം. പരുക്കേറ്റവരെ കാരക്കോണം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. നാലു വയസ്സുകാരി മഞ്ചവിളാകം സ്വദേശി ജോനിതയുടെ പരുക്ക് ഗുരുതരമാണ്.അപകടത്തിൽ 21 ഓളം കുട്ടികൾക്ക് പരുക്കേറ്റിട്ടുണ്ട്. മുട്ടക്കാവ് എന്ന കനാലിലേക്കാണ് വാൻ മറിഞ്ഞത്. സ്കൂളിലേക് സ്ഥിരമായി ഉപയോഗിക്കുന്ന വാഹനമല്ല…

Read More

ഗ്രൂപ്പുകളുടെ ആധിക്യം: കോൺഗ്രസ് സർവനാശത്തിലേക്ക് പോകുന്നുവെന്ന് വെള്ളാപ്പള്ളി

  ഗ്രൂപ്പുകളുടെ ആധിക്യം കാരണം കോൺഗ്രസ് സർവനാശത്തിലേക്കാണ് പോകുന്നതെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടി കോൺഗ്രസിനെ ഇതുവരെ പങ്കിട്ടെടുത്തു. പുതിയ ആൾക്കാർ വന്നപ്പോൾ അവർ ഒരുമിച്ചു. ഗ്രൂപ്പുകളുടെ കൂട്ടായ്മയാണ് കോൺഗ്രസ് എന്നു പറയുന്നത്. ഗ്രൂപ്പ് ഇല്ലാത്ത അവസ്ഥ ഒരിക്കലും കേരളത്തിൽ കോൺഗ്രസിനുണ്ടാകില്ല. തെക്കനെയും പാമ്പിനെയും ഒന്നിച്ച് കണ്ടാൽ ആദ്യം തല്ലിക്കൊല്ലുക തെക്കനെ എന്നാണ്. ഇത് മനസ്സിലാക്കാൻ സുധാകരന് സാധിച്ചാൽ കുഴപ്പമൊന്നുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Read More

അങ്കമാലി ബെവ്കോ ഔട്ട്‌ലെറ്റിൽ വിജിലൻസ് പരിശോധന; രണ്ട് ജീവനക്കാർ മദ്യപിച്ച് ലക്കുകെട്ട നിലയിൽ

ബെവ്‌കോ ജീവനക്കാരിൽ നിന്ന് 82,000 രൂപ പിടിച്ചെടുത്തു എറണാകുളം: അങ്കമാലി ബെവ്കോ ഔട്ട്‌ലെറ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻക്രമക്കേട് കണ്ടെത്തി. കണക്കിൽ 22,000 രൂപയുടെ ക്രമക്കേടാണ് വിജിലൻസ് കണ്ടെത്തിയത്. ബെവ്‌കോ ജീവനക്കാരിൽ നിന്ന് 82,000 രൂപയും പിടിച്ചെടുത്തു. മദ്യ കമ്പനികൾ നൽകിയ കൈക്കൂലിയാണ് ഈ തുകയെന്നാണ് വിജിലൻസിന്റെ നിഗമനം. ഡ്യൂട്ടി സമയത്ത് രണ്ട് ജീവനക്കാർ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു.

Read More