Headlines

ജലീൽ നല്ലൊരു ഇടത് സഹയാത്രികനായി തന്നെ തുടരും; തള്ളിയെന്ന പ്രചാരണം തെറ്റ്: മുഖ്യമന്ത്രി

എ ആർ സഹകരണ ബാങ്ക് ക്രമക്കേട് വിഷയത്തിൽ കെ ടി ജലീലിനെ തള്ളിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ ടി ജലീൽ നല്ലൊരു ഇടത് സഹയാത്രികനായി തുടരും. കേരളത്തിലെ സഹകരണ മേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെറ്റായ കാര്യങ്ങളുണ്ടായാൽ അത് പരിശോധിക്കുന്നതിനും നടപടിയെടുക്കുന്നതിനും സഹകരണ വകുപ്പുണ്ട് ഈ പറഞ്ഞ പ്രത്യേക ബാങ്കിന്റെ കാര്യത്തിലും സഹകരണ വകുപ്പ് നടപടി ആരംഭിച്ചതാണ്. കോടതി സ്‌റ്റേയുള്ളതിനാലാണ് തുടരാൻ പറ്റാത്തത്. അതിന് ഇ ഡി വരേണ്ട ആവശ്യമില്ല. ഇ ഡി വരേണ്ട സാഹചര്യം ഒരുക്കേണ്ടതില്ല….

Read More

‘ഫ്ളക്സ് വരട്ടെ നല്ല കാര്യമല്ലേ; എന്റെ നിലപാട് പറഞ്ഞു കഴിഞ്ഞു’, ജി സുകുമാരൻ നായർ

സർക്കാർ അനുകൂല നിലപാടിൽ ഉറച്ചുനിന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എന്റെ നിലപാട് എന്താണെന്ന് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഫ്ളക്സുകൾ എല്ലാം വരട്ടെ എനിക്ക് കുറച്ച് പബ്ലിസിറ്റി കിട്ടുമല്ലോ, പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിക്കട്ടെ. അതൊക്കെ ഞങ്ങൾ നേരിട്ടോളാം. ബജറ്റിലാണ് ഇന്ന് ചർച്ചയുള്ളതെന്നും സുകുമാരൻ നായർ പ്രതികരിച്ചു. ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെ പൊതുയോഗത്തിനെത്തിയപ്പോഴായിരുന്നു ജി സുകുമാരൻ നായരുടെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പ്രതികരണം. ശബരിമല ആഗോള അയ്യപ്പസംഗമത്തിനെ പിന്തുണച്ചുകൊണ്ട് സമദൂരം വെടിഞ്ഞ് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ച…

Read More

മുട്ടിൽ മരം മുറി വിവാദം: വീഴ്ച സംഭവിച്ചുവെന്ന് തുറന്ന് സമ്മതിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

മുട്ടിൽ മരം മുറി വിവാദത്തിൽ വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമാക്കി വനംമന്ത്രി എ കെ ശശീന്ദ്രൻ. ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചു. ഇവർക്കെതിരെ നടപടിയെടുത്തതായും നിയമസഭയെ മന്ത്രി അറിയിച്ചു ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. കൂടുതൽ നടപടിക്ക് വിധേയമാക്കണോയെന്ന് പരിശോധിക്കുന്നുണ്ട്. സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്. നിലവിലെ നടപടികൾക്ക് പുറമേ ചട്ടങ്ങളിൽ ഭേദഗതി വരുത്തേണ്ടതുണ്ടോയെന്നും പരിശോധിക്കും.  

Read More

കോഹ്ലിയെ ഇന്ത്യൻ ഏകദിന ടീമിന്റെ നായക സ്ഥാനത്ത് നിന്ന് നീക്കി; രോഹിത് പുതിയ ക്യാപ്റ്റൻ ​​​​​​​

ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം നായക സ്ഥാനത്ത് നിന്ന് വിരാട് കോഹ്ലിയെ നീക്കി. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായാണ് ബിസിസിഐ പുതിയ നായകനെ പ്രഖ്യാപിച്ചത്. രോഹിത് ശർമയെ ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായി നിയമിച്ചു. നിലവിൽ ടി20 ടീമിന്റെ നായകൻ കൂടിയാണ് രോഹിത് ശർമ ഇനി ടെസ്റ്റ് ക്രിക്കറ്റിൽ മാത്രമാകും കോഹ്ലി ഇന്ത്യൻ ടീമിനെ നയിക്കുക. ടെസ്റ്റിൽ അജിങ്ക്യ രഹാനെക്ക് പകരം രോഹിത് ശർമയെ വൈസ് ക്യാപ്റ്റനായും നിയമിച്ചിട്ടുണ്ട്. ഡിസംബർ 26നാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ…

Read More

ഉത്രാടത്തിന് മലയാളിയുടെ റെക്കോർഡ് കുടി; ബാറിലും ബീവറേജസിലുമായി വിൽപ്പന നടന്നത് 105 കോടിയുടെ മദ്യം

ഓണാഘോഷത്തിന് റെക്കോർഡ് കുടിയുമായി മലയാളികൾ. ഉത്രാട ദിനത്തിലാണ് കൂടുതൽ വിൽപ്പന. ബീവറേജസ് ഔട്ട്‌ലെറ്റുകൾ വഴി 78 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ബീവറേജസിലും ബാറുകളിലുമായി വിറ്റഴിച്ചത് 105 കോടി രൂപയുടെ മദ്യമാണ്. തിരുവനന്തപുരത്തെ പവർ ഹൗസ് റോഡിലുള്ള ഔട്ട്‌ലെറ്റിൽ നിന്നാണ് ഉത്രാട ദിനത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. 1.04 കോടി രൂപയുടെ മദ്യമാണ് ഈ ഔട്ട്‌ലെറ്റിൽ നിന്നും വിറ്റത്. ഇരിങ്ങാലക്കുട ഔട്ട് ലെറ്റിൽ നിന്ന് 96 ലക്ഷത്തിന്റെ മദ്യവും വിൽപ്പന നടന്നു ഇത്തവണ മൂന്ന് നഗരങ്ങളിൽ…

Read More

ഇന്നും നാളെയുമായി സംസ്ഥാനത്ത് കൊവിഡ് കൂട്ടപ്പരിശോധന; രണ്ടര ലക്ഷം പേരെ പരിശോധിക്കും

  സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള മാസ് ടെസ്റ്റ് ഇന്നും നാളെയുമായി നടക്കും. രണ്ട് ദിവസം കൊണ്ട് രണ്ടര ലക്ഷം പേരെ പരിശോധിക്കാനാണ് തീരുമാനം. ആർടിപിസിആർ, ആന്റിജൻ പരിശോധനകളാണ് നടത്തുക. രോഗവ്യാപന തീവ്രത കുറയ്ക്കാൻ രോഗബാധിതരെ അടിയന്തരമായി കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റണമെന്ന വിദഗ്‌ധോപദേശം അനുസരിച്ചാണ് മാസ് പരിശോധന പൊതുഗതാഗതം, വിനോദ സഞ്ചാരം, കടകൾ, ഹോട്ടലുകൾ, വിതരണശൃംഖലാ തൊഴിലാളികൾ, 45 വയസ്സിൽ താഴെയുള്ളവർ തുടങ്ങി പൊതുസമൂഹവുമായി അടുത്തിടപഴകുന്ന മേഖലകളിലെ ഹൈ റിസ്‌ക് വിഭാഗങ്ങളെ കണ്ടെത്തിയാണ് പരിശോധന നടത്തുക….

Read More

പതിറ്റാണ്ടുകളോളം ഇന്ത്യന്‍ ക്രിക്കറ്റിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയ മനുഷ്യന്‍; സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കിന്ന് 53ാം പിറന്നാള്‍

പതിറ്റാണ്ടുകളോളം ഇന്ത്യന്‍ ക്രിക്കറ്റിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയ ഒരു മനുഷ്യന്‍. ടീം ഇപ്പോഴും പ്രതിസന്ധി നേരിടുമ്പോള്‍, പുതിയ പോരാളികള്‍ പകച്ചു നില്‍ക്കുമ്പോള്‍ ഒരു വിളിക്കപ്പുറം ഉപദേശങ്ങളുമായി ഓടിയെത്തുന്ന പ്രതിഭ. സഞ്ജുവിലൂടെ ഒരിക്കല്‍ കൂടി നാമത് കണ്ടു. ക്രിക്കറ്റിനെ മതമായി കാണുന്ന രാജ്യത്ത്, സച്ചിന്‍ ദൈവമാകുന്നത് ഇതൊക്കെ കൊണ്ടുകൂടിയാണ്. (Happy Birthday Sachin Tendulkar) ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 53ാം പിറന്നാളാണ് ഇന്ന്. തലമുറകളെ പ്രചോദിപ്പിച്ച ക്രിക്കറ്റ് ദൈവത്തിന് ആശംസകള്‍ നേരുകയാണ് ആരാധകരും കായിക ലോകവും. പരിചയപ്പെടുത്തലോ വിശേഷണങ്ങളോ…

Read More

തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകയ്ക്ക് നേരെ അതിക്രമം

  തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകയ്ക്ക് നേരെ അതിക്രമം. ബസ് കാത്തുനിന്ന യുവതിയെ അശ്ലീല ദൃശ്യം ഫോണിൽ കാണിച്ച ശേഷം ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. രാത്രി 9 മണിയോടെ ആറ്റിങ്ങൽ ബസ് സ്റ്റാൻഡിൽ വച്ചാണ് സംഭവം നടന്നത്. ബഹളം കേട്ട നാട്ടുകാർ അക്രമിയെ പിടികൂടിയെങ്കിലും പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

Read More

രാഹുലുമായി സംസാരിച്ചപ്പോൾ മനസ്സിലെ പ്രയാസങ്ങൾ മാറി; ഒരു സ്ഥാനമില്ലെങ്കിലും പ്രവർത്തിക്കും: ചെന്നിത്തല

പാർലമെന്ററി പാർട്ടി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില ആശങ്കകൾ പ്രകടിപ്പിച്ചുവെന്നത് സത്യമാണെന്നും ആ കാര്യങ്ങളെല്ലാം രാഹുൽ ഗാന്ധിയോട് വിശദീകരിച്ചുവെന്നും രമേശ് ചെന്നിത്തല. രാഹുലുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു ചെന്നിത്തല കൂടിക്കാഴ്ചയിൽ പൂർണ തൃപ്തനാണ്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളെ കുറിച്ച് വിശദമായി രാഹുലിനെ ധരിപ്പിച്ചു. കോൺഗ്രസ് ഹൈക്കമാൻഡിനൊപ്പം എന്നും ചേർന്നു നിന്നിട്ടുള്ളവരാണ് ഞാനും ഉമ്മൻ ചാണ്ടിയും. നേതൃത്വമെടുക്കുന്ന ഏത് തീരുമാനത്തെയും അംഗീകരിക്കുകയും അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളവരാണ് ഞങ്ങൾ. നാളെയും അതുപോലെ തന്നെയായിരിക്കും രാഹുൽ ഗാന്ധിയുമായി സംസാരിച്ചപ്പോൾ മനസ്സിലെ എല്ലാ പ്രയാസങ്ങളും…

Read More

സംസ്ഥാന സർക്കാരിന്റേത് സ്വജനപക്ഷപാതവും അക്രമവും മാത്രം: പ്രിയങ്ക ഗാന്ധി

സംസ്ഥാന സർക്കാർ മത്സ്യസമ്പത്ത് അമേരിക്കൻ കമ്പനിക്ക് തീറെഴുതാൻ ശ്രമിച്ചുവെന്ന് പ്രിയങ്ക ഗാന്ധി. വ്യക്തി ആരോഗ്യവിവരങ്ങൾ വിൽക്കാൻ ശ്രമിച്ചു. തൊഴിൽ അവസരങ്ങൾ വേണ്ടപ്പെട്ടവർക്ക് മാത്രം നൽകുന്ന സർക്കാരാണിത്. സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് സ്വജനപക്ഷപാതവും അക്രമവും മാത്രമാണെന്നും പ്രിയങ്ക ആരോപിച്ചു. പ്രളയ സഹായത്തിലും സർക്കാർ വിവേചനം കാണിച്ചു. പുറത്തുവന്നതെല്ലാം അഴിമതി കഥകളാണ്. പ്രളയ ഫണ്ടിൽ 15 കോടി രൂപ സിപിഎം പറ്റിച്ചു. അധികാരത്തിലെത്തിയാൽ കേരളത്തിൽ ന്യായ് പദ്ധതി നടപ്പാക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു

Read More