രാജ്യത്തെ കൊവിഡ് കേസുകൾ കുറയുന്നു; ആക്റ്റീവ് കേസുകളുടെ എണ്ണം 6836

രാജ്യത്തെ കൊവിഡ് കേസുകൾ കുറയുന്നു. ആക്റ്റീവ് കേസുകളുടെ എണ്ണം 6836 ആയി കുറഞ്ഞു. ഒറ്റ ദിവസം 428 കേസുകളുടെ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കേരളത്തിലും ആക്ടിവ് കേസുകൾ കുറഞ്ഞു. ഒറ്റ ദിവസം 261 കേസുകളുടെ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇതുവരെ 14772 പേർ രാജ്യത്തെ കോവിഡ് രോഗമുക്തരുടെ എണ്ണം. ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ആക്ടീവ് കേസുകളുടെ എണ്ണം കുറവാണ്….

Read More

മുംബൈ ബാർജ് അപകടം: മരിച്ച മലയാളികളുടെ എണ്ണം മൂന്നായി

മുംബൈ തീരത്തെ ബാർജ് അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. മരിച്ചവരിൽ ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. വയനാട് വടുവഞ്ചാൽ സ്വദേശി സുമേഷാണ് മരിച്ചത്. ബന്ധുക്കൾക്ക് ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചു വടുവഞ്ചാൽ മെലേ വെള്ളേരി സുധാകരന്റെ മകനാണ് സുമേഷ്. വയനാട് ഏച്ചോം മുക്രമൂല പുന്നന്താനത്ത് ജോമിഷ് ജോസഫ്, കോട്ടയം പൊൻകുന്നം അരിഞ്ചിടത്ത് ഇസ്മായിലിന്റെ മകൻ സസിൻ ഇസ്മായിൽ എന്നിവരാണ് മരിച്ച മറ്റ് രണ്ട് മലയാളികൾ. കണ്ണൂർ ഏരുവശ്ശേരി സ്വദേശി സനീഷ് ജോസഫിനെ കാണാതായിട്ടുണ്ട് അപകടത്തിൽ ഇതുവരെ 49…

Read More

കെ എം മാണി യുഡിഎഫിന്റെ അഭിമാനം; കയ്യാങ്കളി നടത്തിയവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കും: കെ മുരളീധരൻ

  നിയമസഭാ കയ്യാങ്കളി കേസിൽ സർക്കാർ സ്വീകരിച്ചത് നാണം കെട്ട സമീപനമാണെന്ന് കോൺഗ്രസ് എംപി കെ മുരളീധരൻ. കെ എം മാണിയെ ദേഹോപദ്രവം ഏൽപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. കയ്യാങ്കളി നടത്തിയവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ യുഡിഎഫ് ഒറ്റക്കെട്ടായി നിൽക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. കെ എം മാണി യുഡിഎഫിന്റെ അഭിമാനമാണ്. മാണി സാർ കള്ളനാണെന്ന് പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തിന്റെ അനുയായികൾക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കാൻ താത്പര്യമുണ്ട്. അവകാശങ്ങളല്ല, അവകാശധ്വംസനമാണ് നടന്നത്. മൗലികാവകാശം ലംഘിച്ചവർക്കെതിരെ കേസെടുക്കണം. യുഡിഎഫ് ശക്തമായ നിലപാട്…

Read More

കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വീട്ടില്‍ വെച്ച് പെട്ടെന്ന് തളര്‍ന്ന് വീണതിനെ തുടര്‍ന്ന് ഡല്‍ഹി യശോദ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്‍റെ പ്രധാന മുഖമായിരുന്നു രാജീവ് ത്യാഗി. മരിക്കുന്നതിന് ഒരുമണിക്കൂര്‍ മുന്‍പ് വരെ അദ്ദേഹം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. “ആജ് തകിലെ 5 മണി മുതല്‍ 6 മണിവരെയുള്ള ദംഗല്‍ എന്ന പരിപാടിയില്‍ അദ്ദേഹം ഉണ്ടായിരുന്നു. 7 മണിയ്ക്ക് അദ്ദേഹം മരണപ്പെട്ടിരിക്കുന്നു. ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണിത്”,…

Read More

കോഴിക്കോട് ഇറച്ചിക്കോഴികളുമായി വന്ന ലോറി അപകടത്തിൽപ്പെട്ടു: അഞ്ഞൂറോളം കോഴികൾ ചത്തു

കോഴിക്കോട് കൂടരഞ്ഞി കൂമ്പാറയിൽ നിയന്ത്രണം വിട്ട് മിനി ലോറി അപകടത്തിൽ പെട്ടു.ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിർത്തിയിട്ടിരുന്ന രണ്ടു ഓട്ടോകൾക്കും കേടുപാടുകൾ സംഭവിച്ചു. കക്കാടംപൊയിലിൽ നിന്നും കോഴിയുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. പ്രദേശത്തെ വൈദ്യുതി പോസ്റ്റുകളും കേബിൾ വയറുകളും പൊളിഞ്ഞിട്ടുണ്ട്. ലോറിയിലുണ്ടായിരുന്ന അഞ്ഞൂറോളം കോഴികൾ അപകടത്തിൽ ചത്തു.

Read More

ചരിത്രം കുറിക്കാൻ ഇന്ത്യൻ റെയിൽ‌വേ: ഹൈഡ്രജൻ പവർ ട്രെയിൻ വരുന്നു

യാത്രയിൽ പുതിയ ചരിത്രം കുറിക്കാൻ ഹൈഡ്രജൻ പവർ ട്രെയിൻ വരുന്നു. രാജ്യത്തെ ആദ്യ ഹൈഡ്രജൻ പവർ ട്രെയിൻ ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഹരിയാനയിലെ ജിന്ദിനും സോണിപത്തിനും ഇടയിലുള്ള 90 കിലോമീറ്റർ റൂട്ടിലാണ് പരീക്ഷണ ഓട്ടം. രണ്ട് ഡ്രൈവർ പവർ കാറുകളും എട്ട് പാസഞ്ചർ കോച്ചുകളുമടക്കം, 10 കോച്ചുകളാകും ഹൈഡ്രജൻ പവർ ട്രെയിനിൽ.2500 ഓളം യാത്രക്കാർക്ക് യാത്രചെയ്യാനാകുന്ന ട്രെയിൻ കാർബൺഡൈ ഒക്സൈഡിന് പകരം നീരാവിയാണ് പുറന്തള്ളുക. ജിന്ദ് റെയിൽവേ ജംഗ്ഷനിൽ 2,000…

Read More

ക്രോമിന് വെല്ലുവിളിയാകാൻ ഓപ്പൺ എഐക്ക് പുതിയ ബ്രൗസർ എത്തുന്നു

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്തെ അതികായൻ ഓപ്പൺ എഐ, സ്വന്തം വെബ് ബ്രൗസർ പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ ബ്രൗസർ ലഭ്യമായേക്കുമെന്നാണ് സൂചനകൾ. ഗൂഗിളിൻ്റെ ക്രോം ബ്രൗസറിന് ഒരു പുതിയ വെല്ലുവിളിയുയർത്താൻ ലക്ഷ്യമിട്ടാണ് ഓപ്പൺ എഐയുടെ ഈ നിർണായക നീക്കം. ചാറ്റ് ജിപിടി ശൈലിയിലുള്ള ഒരു ചാറ്റ് ഇൻ്റർഫേസ് ആയിരിക്കും ഓപ്പൺ എഐ വെബ് ബ്രൗസറിൻ്റെ പ്രധാന ആകർഷണം. ഇത് വഴി നിരവധി ടാബുകൾ തുറക്കുന്നതിൻ്റെയും ഒരുപാട് തവണ ക്ലിക്ക് ചെയ്യേണ്ടതിൻ്റെയും ആവശ്യം ഇല്ലാതാകും. AIയുടെ…

Read More

ഇനി ഇന്ത്യ മുഴുവന്‍ പറയും, നാരിയല്‍ കാ പാനി! പുതിയ ‘കോള’യുമായി ഐടിസി

  ഐടിസിയാണ് നമ്മുടെ ‘തേങ്ങാ വെള്ള’വുമായി എത്തുന്നത്. നിലവില്‍ വിപണിയുടെ 90 ശതമാനവും നിയന്ത്രിക്കുന്ന രണ്ട് യു.എസ് വമ്പന്മാര്‍ ആധിപത്യം പുലര്‍ത്തുന്ന രാജ്യത്തെ സോഫ്റ്റ് ഡ്രിങ്ക്‌സ് വിപണിയില്‍ ഏറ്റവും പുതിയ നാളികേരാധിഷ്ഠിത കാര്‍ബണേറ്റഡ് പാനീയം ഏറെ കൗതുകം ജനിപ്പിച്ചിട്ടുണ്ട്. സിനിമയിലെ സഹായ് ജി കുടിക്കാന്‍ ആഗ്രഹിച്ച ‘നാരിയല്‍ കാ പാനി’ കുടിക്കാന്‍ നാടു മുഴുവന്‍ കുടിക്കുമ്പോള്‍ കേരളത്തിലെ നാളികേര കര്‍ഷകര്‍ക്കും പ്രതീക്ഷയ്ക്കു വകയുണ്ട്. ( ITC Enters Soft Drink Market With New Premium Coconut…

Read More

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം; നടപടികൾ ചർച്ച ചെയ്യാൻ രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന്, പ്രതിനിധികൾ നിലപാട് വ്യക്തമാക്കും

തിരുവനന്തപുരം: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയപ്പാർട്ടികളുടെ യോഗം ഇന്ന്. രാവിലെ 11 മണിക്ക് മാസ്കറ്റ് ഹോട്ടലിലാണ് യോഗം നടക്കുക. പ്രധാന രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്ത് നിലപാട് വ്യക്തമാക്കും. സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ എൽഡിഎഫും യുഡിഎഫും ചേർന്ന് നിയമസഭയിൽ പ്രമേയം പാസാക്കാൻ തീരുമാനിച്ചിരിക്കുന്നതിനിടയിലാണ് യോഗം. ബിജെപി പരിഷ്കരണത്തെ പിന്തുണയ്ക്ച്ചുകൊണ്ടുള്ള നടപടിയാണ് സ്വീകരിച്ചത്. സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള നടപടിക്രമങ്ങൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ…

Read More

ശമ്പള പരിഷ്‌കരണം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്

നാളെ കെഎസ്ആര്‍ടിസി  പണിമുടക്ക് കെഎസ്ആര്‍ടിസിയില്‍ ഒരുവിഭാഗം തൊഴിലാളികള്‍ പ്രഖ്യാപിച്ച സൂചന പണിമുടക്ക് ഇന്നു അര്‍ദ്ധരാത്രിമുതല്‍. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, സ്വിഫ്റ്റ് കമ്പനി സൊസൈറ്റി ഉപേക്ഷിക്കുക, ഡിഎ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. റ്റിഡിഎഫും, ബിഎംഎസുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന റ്റിഡിഎഫും, ബിഎംഎസുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക, സ്വിഫ്റ്റ് കമ്പനി സൊസൈറ്റി ഉപേക്ഷിക്കുക, ഡി എ കുടിശ്ശിക അനുവദിക്കുക, നിയമവിരുദ്ധ സ്ഥലമാറ്റങ്ങള്‍ റദ്ധുചെയ്യുക, പുതിയ ബസ്സുകള്‍ ഇറക്കുക,…

Read More