Headlines

എസ്എസ്എല്‍സി, പ്ലസ് ടു പൊതുപരീക്ഷയ്ക്കുള്ള പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പൊതുപരീക്ഷയ്ക്കുള്ള പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. എസ് സി ഇ ആര്‍ ടിയുടെ വെബ് സൈറ്റിലാണ് പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാളെ മുതല്‍ സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മാതൃക ചോദ്യപേപ്പറുകള്‍ നൽകുന്നതാണ്. ഉത്തരമെഴുതേണ്ടതിന്റെ ഇരട്ടി ചോദ്യങ്ങള്‍ ചോദ്യപേപ്പറിലുണ്ടാകും. ഊന്നല്‍ നല്‍കുന്ന പാഠഭാഗങ്ങളെ അധികരിച്ചായിരിക്കും സ്‌കൂളുകളില്‍ പ്രധാനമായും റിവിഷന്‍ നടത്തുന്നത്. ജനുവരി ആദ്യവാരത്തില്‍ തന്നെ എസ്എസ്എല്‍സി പരീക്ഷക്കുള്ള ചോദ്യപേപ്പര്‍ തയാറാക്കുന്നതിന്റെ മുന്നോടിയായുള്ള ശില്‍പ്പശാല പരീക്ഷഭവനില്‍ തുടങ്ങുന്നതാണ്. നാളെ മുതലാണ് പത്ത്, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി ഭാഗികമായി സ്‌കൂളുകള്‍…

Read More

വാള്‍നട്ട് എണ്ണ; കഷണ്ടി മാറി മുടികിളിര്‍ക്കാന്‍ ബെസ്റ്റ്

കേശസംരക്ഷണം എപ്പോഴും നമുക്കിടയില്‍ ഒരു വെല്ലുവിളി തന്നെയാണ്. എന്നാല്‍ പലരും ഇത് തിരിച്ചറിയുന്നില്ല എന്നുള്ളതും പലര്‍ക്കും മുടി സംരക്ഷിക്കാന്‍ സമയമില്ല എന്നുള്ളതും വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഓരോ അവസ്ഥയിലും നാം ശ്രദ്ധിച്ചാല്‍ നമ്മുടെ മുടിയുടെ ആരോഗ്യം നമുക്ക് നിലനിര്‍ത്താവുന്നതാണ്. അതിന് വേണ്ടി നമ്മള്‍ കേശസംരക്ഷണത്തിന് അല്‍പം കൂടുതല്‍ പ്രാധാന്യം നല്‍കണം. വിറ്റാമിന്‍ എ, ഡി, ഒമേഗ -3 കൊഴുപ്പുകള്‍, ആന്റിഓക്സിഡന്റുകള്‍, മഗ്‌നീഷ്യം എന്നിവയുടെ ഗുണം വാല്‍നട്ടില്‍ നിറഞ്ഞിരിക്കുന്നു.വാല്‍നട്ടിനെ അതിന്റെ ഘടന കാരണം തലച്ചോറിന്റെ ഭക്ഷണം എന്നും വിളിക്കുന്നു….

Read More

ബഫർ സോൺ പിൻവലിക്കൽ പ്രകടന പത്രികയിൽ ഉൾപ്പെടുത്തണം ;കെ.സി.വൈ.എം

കേരളത്തിലെ മലയോര പ്രദേശങ്ങളെ ഒരു പോലെ ബാധിക്കുന്ന കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച ബഫർ സോൺ കരട് വിജ്ഞാപനം ജനങ്ങളെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. വനപ്രദേശത്തോട് ചേർന്ന് കിടക്കുന്ന ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളാണ് ബഫർ സോൺ പ്രഖ്യാപനത്തിൽ പെടുന്നത്.ഈ പ്രഖ്യാപനം നിലവിൽ വരുന്ന സാഹചര്യമുണ്ടായാൽ വന്യമൃഗശല്യത്താൽ വലയുന്ന വയനാടൽ ജനത കൂടുതൽ ദുരിതത്തിലേക്ക് ആണ് അകപ്പെടുന്നത് . ഇതിനെതിരെ കെ.സി.വൈ.എം മാനന്തവാടി രൂപത ശക്തമായ പ്രതിഷേധ പരിപാടികളാണ് നടത്തി കൊണ്ടിരിക്കുന്നു . എന്നാൽ…

Read More

നഗര മലിനീകരണം കോവിഡ് -19 നെ കൂടുതൽ മാരകമാക്കുമെന്ന് പഠനം

ന്യൂയോര്‍ക്ക്: ദീർഘകാല നഗര മലിനീകരണം, പ്രത്യേകിച്ച് നൈട്രജൻ ഡൈ ഓക്സൈഡ് എക്സ്പോഷർ ചെയ്യുന്നത് കോവിഡ് -19 കൂടുതൽ മാരകമാകാൻ കാരണമാകുമെന്ന് അമേരിക്കയിലെ ‘ദി ഇന്നൊവേഷന്‍ ജേര്‍ണലില്‍’ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി മുതൽ ജൂലൈ വരെ അമേരിക്കയിലെ 3,122 കൗണ്ടികളിലെ പ്രധാന മലിനീകരണങ്ങളായ പിഎം 2.5, നൈട്രജൻ ഡൈ ഓക്സൈഡ്, ഓസോൺ എന്നിവയെക്കുറിച്ച് വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. “മലിനീകരണത്തിന് ഹ്രസ്വകാലവും ദീർഘകാലവുമായ എക്സ്പോഷർ ഉണ്ടായാൽ, ഓക്സിഡേറ്റീവ് മർദ്ദം, വീക്കം, അപകടസാധ്യത എന്നിവയുടെ രൂപത്തിൽ മനുഷ്യ…

Read More

ഇന്ന് 2263 പേർക്ക് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 32,709 പേർ

സംസ്ഥാനത്ത് ഇന്ന് കൊവിഡിൽ നിന്ന് മുക്തി നേടിയത് 2263 പേർ. തിരുവനന്തപുരം 418, കൊല്ലം 26, പത്തനംതിട്ട 157, ആലപ്പുഴ 120, കോട്ടയം 131, ഇടുക്കി 21, എറണാകുളം 371, തൃശൂർ 220, പാലക്കാട് 117, മലപ്പുറം 257, കോഴിക്കോട് 155, വയനാട് 12, കണ്ണൂർ 179, കാസർഗോഡ് 79 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 32,709 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 84,608 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

സൗജന്യ ഭക്ഷ്യക്കിറ്റ് തുടരണമോയെന്ന് സര്‍ക്കാര്‍ ആലോചിക്കും: ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

  തിരുവനന്തപുരം: സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരണോയെന്ന് സര്‍ക്കാര്‍ ആലോചിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷി അംഗങ്ങളുള്ള കുടുംബങ്ങളെ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാറിന്റെ പരിഗണനയിലാണ്. റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പരിധി ഉയര്‍ത്താനുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ലെന്നും മന്ത്രി പറഞ്ഞു. ഒരു റേഷന്‍ കാര്‍ഡിലും പേരില്ലാത്ത ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കും. റേഷന്‍ കടകളില്‍ സി സി ടി വി സ്ഥാപിക്കും. ഓണക്കിറ്റിലെ ഏലക്ക അഴിമതി ആരോപണം…

Read More

വീടിനടുത്തുള്ള മീൻ കുളത്തിൽ വീണ് ഏഴുവയസുകാരന് ദാരുണാന്ത്യം

  താമരശ്ശേരി: വീടിന് പിന്നിലുള്ള കുളത്തിൽ വീണ് ഏഴുവയസുകാരന് ദാരുണാന്ത്യം. താമരശ്ശേരി:മലോറം ഗവ. എൽ.പി,സ്കൂൾ,ഒന്നാംക്ലാസ് വിദ്യാർത്ഥിയും.ചമൽ വെണ്ടേക്കുംചാൽ അപ്പുറത്ത് പൊയിൽ ജംഷീർ, മുഹ്സിനബാനു. എന്നീ ദമ്പതികളുടെ ഏകമകൻ മുഹമ്മദ് ഹംദാൻ (7- വയസ്സ്) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 05:00 മണിയോടെയായിരുന്നു സംഭവം.മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മീൻ വളർത്തുന്ന കുളത്തിൽ അബദ്ധത്തിൽ വീഴുകയായിരുന്നു.ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഖബറടക്കം: ഇന്ന് (08-06-2021- ചൊവ്വാഴ്ച) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ,നിന്ന് പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾക്ക് ശേഷം മലോറം ജുമാ…

Read More

സംസ്ഥാനത്തെ റേഷൻ കടകളുടെ സമയത്തിൽ പുനർ ക്രമീകരണം

കോവിഡ് 19 രണ്ടാം ഘട്ട വ്യാപനത്തിന്റെ സാഹചര്യത്തിൽ, 03.05.2021 (തിങ്കളാഴ്ച) മുതൽ സംസ്ഥാനത്തെ റേഷൻ കടകൾ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ തുടർച്ചയായി പ്രവർത്തിക്കുന്ന വിധത്തിൽ സമയം പുന:ക്രമീകരിച്ച് ഉത്തരവായിരിക്കുന്നതായി കേരള ഭക്ഷ്യ-പൊതുവിതരണ വകുപ്പ്  അറിയിക്കുന്നു

Read More

ഛത്തിസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം: എട്ട് ജവാൻമാർക്ക് വീരമൃത്യു, 18 ജവാൻമാരെ കാണാനില്ല

ഛത്തിസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ എട്ട് ജവാൻമാർ വീരമൃത്യു വരിച്ചു. 18 ജവാൻമാരെ കാണാനില്ലെന്നും മാവോയിസ്റ്റ് വിരുദ്ധ സ്‌ക്വാഡ് മേധാവി അശോക് ജുനേജ അറിയിച്ചു. ഇന്ന് രണ്ട് ജവാൻമാരുടെ മൃതദേഹം കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ എട്ടായി ഉയർന്നത് 30 ജവാൻമാർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ 23 പേരെ ബിജാപൂർ ആശുപത്രിയിലും ഏഴ് പേരെ റായ്പൂർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ചയാണ് ബിജാപൂരിൽ വെച്ച് സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. സൈനികർ സഞ്ചരിച്ച ബസ് കുഴിബോംബ് വെച്ച് മാവോയിസ്റ്റുകൾ തകർക്കുകയായിരുന്നു. ദാവുദയ്…

Read More

വയനാട് ജില്ലയില്‍ ഇന്ന് 296 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

  വയനാട് ജില്ലയില്‍ ഇന്ന് (20.02.22) 296 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 424 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 296 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 165930 ആയി.162335 പേര്‍ രോഗമുക്തരായി. നിലവില്‍ 2410 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2304 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 900 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 285 പേര്‍ ഉള്‍പ്പെടെ ആകെ 2410…

Read More