Headlines

സാമ്പത്തിക പ്രതിസന്ധി: പാലക്കാട് കർഷകൻ ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പാലക്കാട് കർഷകൻ ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. പറലോടി സ്വദേശി വേലുകുട്ടിയാണ് ജീവനൊടുക്കിയത്. പലിശക്കാരുടെ ഭീഷണിയെ തുടർന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറയുന്നു വേലുക്കുട്ടിയെ പലിശക്കാർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മകൻ വിഷ്ണു ആരോപിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് ആത്മഹത്യകൾ വർധിക്കുകയാണ്. തിരുവനന്തപുരത്തും ഇടുക്കിയിലും വ്യാപാരികൾ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. വയനാട്ടിൽ സ്വകാര്യ ബസ് ഉടമയും ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ പ്രവർത്തിക്കുന്ന അഞ്ച് പേരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിൽ…

Read More

നമുക്ക് ഉടനെ പുതിയൊരു ഫോട്ടോ എടുക്കണം; ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി സുരേഷ് റെയ്‌ന

ദുൽഖർ സൽമാന് പിറന്നാൾ ആശംസകൾ നേർന്ന് ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. ദുൽഖറിനും വിക്രം പ്രഭുവിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് റെയ്‌നയുടെ ആശംസകൾ. ഐശ്വര്യപൂർണമായ ഒരു വർഷം ആശംസിക്കുന്നു. നമുക്ക് പുതിയൊരു ചിത്രമെടുക്കണം. വൈകാതെ നേരിൽ കാണുമെന്ന് പ്രതീക്ഷിക്കുന്നു. സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന് പിറന്നാൾ ആശംസകൾ എന്നാണ് റെയ്‌ന ഫേസ്ബുക്കിൽ കുറിച്ചത്. ദ സോയ ഫാക്ടർ എന്ന ക്രിക്കറ്റ് പ്രമേയമായ ചിത്രത്തിൽ ദുൽഖർ വേഷമിട്ടിരുന്നു. ഇതോടെ ക്രിക്കറ്റ് താരങ്ങൾക്കിടയിലും ദുൽഖർ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read More

സാമ്പത്തിക സെന്‍സസുമായി പൊതുജനങ്ങള്‍ സഹകരിക്കണം

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശ പ്രകാരം ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെയും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെയും സഹകരണത്തോടെ കോമണ്‍ സര്‍വീസ് സെന്റററുകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഏഴാമത് സാമ്പത്തിക സെന്‍സസുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും വിവരശേഖരണത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ജില്ലയില്‍ 2020 ജനുവരിയില്‍ ആരംഭിച്ച്  കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ നിര്‍ത്തി വെച്ചിരുന്ന ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ട്.. ജില്ലാ കളക്ടര്‍ ചെയര്‍മാനായും സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മെമ്പര്‍ സെക്രട്ടറിയുമായുളള ജില്ലാ…

Read More

സുൽത്താൻ ബത്തേരിയെ ചെങ്കടലാക്കി മാറ്റികൊണ്ടുള്ള പടുകൂറ്റൻ റോഡ് ഷോയോടെ ഇടതു മുന്നണിയുടെ പരസ്യപ്രചാരണം സമാപിച്ചു

സുൽത്താൻ ബത്തേരി : ബത്തേരി പട്ടണത്തെ അക്ഷരാർത്ഥത്തിൽ ചെങ്കടലാക്കി മാറ്റികൊണ്ടുള്ള പടുകൂറ്റൻ റോഡ്‌ഷോയോടെയാണ് ഇന്നലെ ഇടതുമുന്നണിയുടെ ബത്തേരി മണ്ഡലത്തിലെ പരസ്യ പ്രചരണം സമാപിച്ചത്. പ്രചാരണത്തിന്റെ എല്ലാ മേഖലയിലും ഇടതു മുന്നണി തന്നെയാണ് അജയ്യ ശക്തിയെന്ന് വിളിച്ചറിയിച്ചുകൊണ്ടായിരുന്നു ആയിരങ്ങൾ പങ്കെടുത്ത റോഡ് ഷോ ബത്തേരിയിൽ നടന്നത്. ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ബത്തേരി ചീരാൽ റോഡിൽ നിന്നാരംഭിച്ച റോഡ് ഷോ ബത്തേരി അസംപ്ഷൻ ജംഗ്ഷനിൽ സമാപിച്ചു. പർട്ടി ചിഹ്നം ആലേഖനം ചെയ്ത കൊടിതേരണങ്ങളുമേന്തി ആയിരങ്ങളാണ് ഉച്ചവെയിലിനെപോലും അവഗണിച്ച് പ്രകടനത്തിൽ പങ്കാളികളായത്….

Read More

കൊവിഡ് വാക്‌സിൻ: 18 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ രജിസ്‌ട്രേഷൻ ശനിയാഴ്ച മുതൽ

  കൊവിഡ് വാക്‌സിൻ കുത്തിവെപ്പ് എടുക്കാൻ ആഗ്രഹിക്കുന്ന 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായുള്ള രജിസ്‌ട്രേഷൻ ഏപ്രിൽ 24 ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിൻ ആപ്പ് മുഖേനയാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത് കൊവാക്‌സിൻ, കൊവിഷീൽഡ്, എന്നിവ കൂടാതെ റഷ്യൻ വാക്‌സിനായ സ്പുട്‌നിക് വിയും വാക്‌സിനേഷൻ കേന്ദ്രങ്ങളിലുണ്ടാകും. മെയ് 1 മുതലാണ് പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിൻ നൽകി തുടങ്ങുക. കൊവിഷീൽഡ് വാക്‌സിൻ സംസ്ഥാന സർക്കാരുകൾക്ക് ഡോസിന് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കുമാണ് നൽകുക.

Read More

133 യാത്രക്കാരുമായി പോയ വിമാനം ചൈനയിൽ തകർന്നുവീണു

  133 യാത്രക്കാരുമായി പോ ഈസ്‌റ്റേൺ എയർലൈൻ വിമാനം ചൈനയിൽ തകർന്നുവീണു. കുമിംഗ് സിറ്റിയിൽ നിന്ന് പറന്നുയർന്ന വിമാനമാണ് തകർന്നുവീണത്. ഗുവാങ്‌സിയിലെ വുഷൗ നഗരത്തിനടുത്തുള്ള ഗ്രാമപ്രദേശത്താണ് വിമാനം തകർന്നുവീണത്. വിമാനത്തിലുള്ളവരെ കുറിച്ച് നിലവിൽ വിവരമില്ല. മലയിടുക്കിൽ വിമാനം തകർന്നുവീണതിന് ശേഷം വലിയ പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം നടക്കുന്നതായാണ് വിവരം

Read More

വയനാട്ടിൽ 183 പേര്‍ കൂടി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (06.09) പുതുതായി നിരീക്ഷണത്തിലായത് 183 പേരാണ്. 454 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2637 പേര്‍. ഇന്ന് വന്ന 32 പേര്‍ ഉള്‍പ്പെടെ 289 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1579 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 56150 സാമ്പിളുകളില്‍ 54019 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 52315 നെഗറ്റീവും 1704 പോസിറ്റീവുമാണ്.

Read More

ജവഹർലാൽ നെഹ്‌റു റോഡിന്റെ പേര് മാറ്റി; ഇനി മുതൽ നരേന്ദ്ര മോദി മാർഗ്

  രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പേരിലുള്ള റോഡിന് നരേന്ദ്രമോദിയുടെ പേര് നൽകി സിക്കിം സർക്കാർ. സിക്കിമിലെ സോംഗോ തടാകത്തെയും നാഥുല ബോർഡർ പാസിനെയും ബന്ധിപ്പിക്കുന്ന ജവഹർലാൽ റോഡ് ഇനി മുതൽ നരേന്ദ്രമോദി മാർഗ് എന്ന് അറിയപ്പെടും. സിക്കിം ഗവർണർ ഗംഗാ പ്രസാദാണ് റോഡിന്റെ പുനർനാമകരണം നിർവഹിച്ചത്. സൗജന്യ വാക്‌സിനും റേഷനും നൽകിയതിന്റെ ആദര സൂചകമായാണ് മോദിയുടെ പേര് പാതക്ക് നൽകിയതെന്ന് അധികൃതർ ന്യായീകരിക്കുന്നു.

Read More

യു.എസ്​ കോവിഡ്​ വാക്​സിൻ ഇന്ത്യയിൽ ഉടൻ എത്തില്ല; നീതി ആയോഗ്

ന്യൂഡൽഹി: അടിയന്തര ഉപയോഗത്തിനുള്ള യു.എസ്​ കോവിഡ്​ വാക്​സിൻ ഇന്ത്യയിൽ ഉടൻ എത്തില്ലെന്ന് സൂചന. 2021ന്റെ മൂന്നാം പാദത്തിൽ മാത്രമേ ഈ വാക്​സിനുകൾ ഇന്ത്യയിൽ എത്താൻ സാധ്യതയുള്ളുവെന്ന്​​ നീതി ആയോഗ്​ അംഗം വി.കെ പോൾ പറഞ്ഞു. വാക്​സിൻ നേരിട്ട്​ ഇന്ത്യയിലേക്ക്​ ഇറക്കുമതി ചെയ്യുകയോ അല്ലെങ്കിൽ ഇന്ത്യൻ കമ്പനികളുടെ സഹായത്തോടെ രാജ്യത്ത്​ നിർമിക്കുകയോ ചെയ്യാമെന്ന്​ കമ്പനികളെ അറിയിച്ചിട്ടുണ്ട്​. ഫൈസറും മോഡേണയും സ്വന്തംനിലക്ക്​ വാക്​സിൻ ഇറക്കുമതി നടത്താമെന്നാണ്​ അറിയിച്ചിട്ടുള്ളതെന്നും വി.കെ പോൾ പറഞ്ഞു. അതേസമയം, ജോൺസൺ & ജോൺസൺ ഇന്ത്യൻ കമ്പനിയുമായി…

Read More

ദിലീപ് കേസ്: കസ്റ്റഡി ആവശ്യമില്ലെന്ന് എങ്ങനെ പറയാനാകുമെന്ന് പ്രതിഭാഗത്തോട് കോടതി

  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ വാദം തുടരുന്നു. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വാദം ഗൗരവതരമാണെന്ന് കോടതി വ്യക്തമാക്കി. കേസ് അന്വേഷിക്കാൻ പൊലീസിന് അധികാരമുണ്ട്. കസ്റ്റഡിയിൽ ആവശ്യം ഉണ്ടോയെന്നതാണ് ചോദ്യമെന്നും, ദിലീപിനെതിരെ എന്ത് തെളിവുണ്ടെന്ന് നോക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിയെ കസ്റ്റഡിയിൽ എടുക്കേണ്ടതില്ലെന്ന് നിങ്ങളെങ്ങനെ പറയുമെന്നുംകോടതി ചോദിച്ചു. മൊഴി നൽകാനെത്തുന്ന സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന്റെ ആളുകൾ ശ്രമിക്കുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ…

Read More