Headlines

രക്ഷാദൗത്യത്തിന് വേഗം കൂട്ടി ഇന്ത്യ; ഒഴിപ്പിക്കലിന് വ്യോമസേന വിമാനങ്ങളും

  യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപറേഷൻ ഗംഗക്ക് വേഗത കൂട്ടി കേന്ദ്രസർക്കാർ. യുക്രൈനിൽ സ്ഥിതിഗതികൾ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് രക്ഷാദൗത്യം വേഗത്തിലാക്കുന്നത്. വ്യോമസേനയും രക്ഷാദൗത്യത്തിന്റെ ഭാഗമാകും. വ്യോമസേനയുടെ ട്രാൻസ്‌പോർട്ട് വിമാനങ്ങൾ അയക്കാൻ പ്രധാനമന്ത്രി നിർദേശം നൽകി വ്യോമസേനയുടെ സി 17 വിമാനങ്ങളാണ് യുക്രൈനിലേക്ക് ഇന്ന് തിരിക്കുക. എയർ ഇന്ത്യ, എയർ ഇന്ത്യാ എക്‌സ്പ്രസ്, സ്‌പൈസ് ജെറ്റ്, ഇൻഡിഗോ വിമാനങ്ങളും രക്ഷാ ദൗത്യത്തിൽ പങ്കാളികളാകുന്നുണ്ട്. രക്ഷാ ദൗത്യം ഏകോപിപ്പിക്കുന്നതിനായി നാല് കേന്ദ്രമന്ത്രിമാർ യുക്രൈൻ അതിർത്തിയിലേക്ക് പോകും. റൊമാനിയ, മാൽഡോവ…

Read More

‘ഇന്ധനവിലയെ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരാൻ തയാർ’; കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

ഇന്ധനവിലയെ ജി.എസ്.ടി പരിധിക്ക് കീഴിൽ കൊണ്ടുവരാൻ തയാറാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇന്ധനവില കുറയ്ക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കണം. അതിന് ഗൗരവതരമായ ചർച്ചകൾ ആവശ്യമാണ്. ജി.എസ്.ടി നിയമം അതിന് വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും ഇതിനായി പുതിയ നിയമം നിയമം കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് വളരെയധികം അലട്ടുന്ന ഒരു പ്രശ്നമായി ഇന്ധനവില വർധനവ് മാറി. വില കുറയ്ക്കുക മാത്രമാണ് ഇതിന് പരിഹാരമെന്നും നിർമല സീതാരാമൻ ചൂണ്ടിക്കാട്ടി.

Read More

നാല് മാസത്തെ ലോക്ക്ഡൗൺ തടഞ്ഞത് 78,000 വരെ കോവിഡ് മരണം; ആരോ​ഗ്യമന്ത്രി ലോക്സഭയിൽ

ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണവും കോവിഡ് മരണവും ഉയരുന്ന സാഹചര്യത്തിൽ കോവിഡ് പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരണവുമായി ആരോ​ഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി നടത്തിയ നാല് മാസത്തെ ലോക്ക്ഡൗൺ 37,000 മുതൽ 78,8000 വരെ കോവിഡ് മരണം തടയാൻ കഴിഞ്ഞെന്ന് ആരോ​ഗ്യമന്ത്രി ലോക്സഭയിൽ പറഞ്ഞു. 14 ലക്ഷം മുതൽ 29 ലക്ഷം വരെ കോവിഡ് രോ​ഗബാധിതരുടെ എണ്ണം നിയന്ത്രിക്കാനും ലോക്ക്ഡൗൺ കാരണമായെന്ന് മന്ത്രി വിശദീകരിച്ചു. ഇതേ സമയം ലോക്ക്ഡൗണിനിടെ ആരോ​ഗ്യരം​ഗത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ കഴിഞ്ഞെന്നും…

Read More

‘പുറത്താക്കിയ അന്നുമുതൽ രാഹുലിന്റെ കാര്യത്തിൽ പാർട്ടിക്ക് ഒരു ഉത്തരവാദിത്വവും ഇല്ല; യുവതിയുടെ പരാതിയിൽ സർക്കാരിന് നിലപാട് എടുക്കാം’, കെ മുരളീധരൻ

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിയ്ക്ക് ലൈംഗിക പീഡന പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി കെ മുരളീധരൻ. രാഹുൽ കോൺഗ്രസിന് പുറത്താണ് അതുകൊണ്ടുതന്നെ യുവതി നൽകിയ പരാതിക്കനുസരിച്ച് ഇനി സർക്കാരിന് നിലപാട് എടുക്കാമെന്ന് കെ മുരളീധരൻ പ്രതികരിച്ചു.പാർട്ടി സസ്‌പെൻഡ് ചെയ്ത ആൾക്കെതിരെ കൂടുതൽ നടപടികൾ എടുക്കണമെങ്കിൽ തുടർനടപടികൾ നോക്കി ബാക്കി കാര്യങ്ങൾ ചെയ്യും. എംഎൽഎ സ്ഥാനം രാജിവെക്കുമോ എന്നത് തുടർനടപടികൾ നോക്കി പാർട്ടി തീരുമാനം എടുക്കും. പാർട്ടിയിൽ ഇതുവരെ ഒരു ആശയക്കുഴപ്പവുമില്ല. കെപിസിസിക്ക് അന്നും ഇന്നും…

Read More

നിയമസഭ ഇലക്ഷന് മുന്നോടിയായി വയനാട് ജില്ലയിൽ എൽഡിഎഫ് പ്രചരണം ആരംഭിച്ചു

കൽപ്പറ്റ:ചുരത്തിനു മുകളിൽ ഇനി വിജയത്തിനുള്ള അങ്കമാണ്. ഒപ്പംവാഗ്ദാനങ്ങളും പോർ വിളികളും. നിയമസഭ ഇലക്ഷന് മുന്നോടിയായി ജില്ലയിൽ എൽഡിഎഫ് പ്രചരണം ആരംഭിച്ചു. കൽപ്പറ്റ യി ൽ ഇടതു മുന്നണി സ്ഥാനാർത്ഥി എൽ ജെ ഡിയിൽ നിന്നും എം. വി ശ്രേയാംസ്കുമാർ ആണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു ശ്രേയാംസ് . അതേസമയം മാനന്തവാടിയിൽ സിറ്റിംഗ് എംഎൽഎ ഒ. ആർ കേളു പ്രചരണം തുടങ്ങിയിട്ട് മൂന്ന് ദിവസമായി. ബത്തേരിയിൽ യു.ഡി.എഫ് പാളയത്തിൽ നിന്നും രാജിവെച്ച എം എസ് വിശ്വനാഥനാണ് ഇടത്…

Read More

ആനച്ചാലിൽ സ്കൈ ഡൈനിങ്ങിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സംഭവം; നടത്തിപ്പുകാർക്കെതിരെ കേസെടുത്ത് പൊലീസ്

ഇടുക്കി ആനച്ചാൽ സ്കൈ ഡൈനിങ്ങിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. നടത്തിപ്പുകാരായ പ്രവീൺ, സോജൻ എന്നിവർക്കെതിരെയാണ് കേസ്. മതിയായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയില്ലെന്നാണ് കണ്ടെത്തൽ . സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നൽകാനും ജില്ലാ കളർ നിർദേശം നൽകി. 120 അടിയിലേറെ ഉയരത്തില്‍ രണ്ട് കുഞ്ഞുങ്ങളടക്കം അഞ്ചുപേര്‍ കുടുങ്ങിക്കിടന്നത് രണ്ടരമണിക്കൂറാണ്. ക്രെയിനിന്റെ സാങ്കേതിക തകരാര്‍ മൂലമാണ് ഇവര്‍ കുടുങ്ങിയത്. കുട്ടികളെയാണ് ആദ്യം താഴെയിറക്കിയത്. രണ്ടര വയസുള്ള കുട്ടിയും സംഘത്തിലുണ്ടായിരുന്നു.ജീവനക്കാരിയായ ഹരിപ്രിയയും ഇവർക്കൊപ്പം കുടുങ്ങിയിരുന്നു. ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി…

Read More

‘പാലക്കാട്‌ ബിജെപിയിൽ വീണ്ടും വിഭാഗീയത; പ്രമീള ശശിധരൻ അഴിമതിക്കാരി, സ്ഥാനാർത്ഥിയാക്കാൻ പാടില്ല’; നേതൃത്വതിന് പരാതി നൽകി ഒരു വിഭാഗം

പാലക്കാട്‌ ബിജെപിയിൽ വീണ്ടും വിഭാഗീയത. പ്രമീള ശശിധരൻ സ്ഥാനാർഥി ആകുന്നതിനെതിരെ ജില്ലാ കമ്മിറ്റിയിൽ ഒരു വിഭാഗം സംസ്ഥാന നേതൃത്വതിന് പരാതി നൽകി. മുൻ നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ അഴിമതിക്കാരി എന്നും അത്തരം ഒരാൾ സ്ഥാനാർഥി ആകരുതെന്നും സംസ്ഥാന നേതൃത്വത്തിനോട് ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗം ആരോപിച്ചു.പ്രമീള ശശിധരനെത്തിനെ അഴിമതി ആരോപിച് സംസ്ഥാന നേതൃത്വത്തിനു നൽകിയ പരാതികളും പുറത്ത്. ജില്ലാ കമ്മിറ്റിയിൽ ബഹുഭൂരിപക്ഷം ആളുകളും പ്രശാന്ത് ശിവന്റെ പേര് നിർദേശിച്ചിരുന്നെങ്കിലും ഒരു വിഭാഗം പ്രമീളയുടെ പേരും നിർദേശിച്ചിരുന്നു….

Read More

‘മദ്യക്കുപ്പികൾ തിരികെ ഔട്ട്ലെറ്റിൽ നൽകിയാൽ 20 രൂപ നൽകും, ജനുവരി മുതൽ പ്രാബല്യത്തിൽ’;പുതിയ പ്രഖ്യാപനവുമായി മന്ത്രി എം ബി രാജേഷ്

തമിഴ്നാട് മോഡൽ റീസൈക്കിൾ പദ്ധതിയുമായി കേരളം. മദ്യക്കുപ്പികൾ തിരികെ ഔട്ട്ലെറ്റിൽ നൽകിയാൽ 20 രൂപ നൽകും. ജനുവരി മുതൽ പദ്ധതി പ്രാബല്യത്തിലെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മദ്യം വാങ്ങുമ്പോൾ 20 രൂപ ഡെപ്പോസിറ്റായി ആദ്യം വാങ്ങും. അത് തിരികെ നൽകുന്ന പ്ലാസ്റ്റിക് കുപ്പികൾക്കാണ് 20 രൂപ നൽകുക. വാങ്ങിയ ഔട്ട്ലെറ്റുകളിൽ തിരികെ നൽകിയാൽ മാത്രമാണ് ആദ്യഘട്ടത്തിൽ പണം തിരികെ കിട്ടുക. ഡെപ്പോസിറ്റ് 20 രൂപ ഈടാക്കുന്നത് സെപ്റ്റംബർ മുതൽ. 20 രൂപ ഡെപ്പോസിറ്റ് വാങ്ങുന്നത്…

Read More

Kerala PSC; Applications Are Invited For 43 Posts

The Kerala Public Service Commission has invited applications for 43 posts. Apply through www.keralapsc.gov.in Last Date: June 22. In the order of post and department.   General Recruitment (State Level) Assistant Professor in Transfusion (Blood Bank) -Medical Education Assistant Professor in Sanskrit-College Education Assistant Professor in Geography-College Education Assistant Professor in Educational Technology-College Education Lecturer…

Read More

പെട്രോൾ, ഡീസൽ വില വർധന: സംസ്ഥാനങ്ങൾക്കും ഉത്തരവാദിത്വമെന്ന് പെട്രോളിയം മന്ത്രി

പെട്രോൾ, ഡീസൽ വിലവർധനയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. കരുതലോടെ ഇടപെടേണ്ട വിഷയമാണിത്. ഏത് പാർട്ടി അധികാരത്തിലിരുന്നാലും പെട്രോളിയം ഉത്പന്നങ്ങളിൽ നിന്നുള്ള നികുതിയെ പ്രധാന വരുമാന മാർഗമായി കാണുന്നു. കേന്ദ്രം ഇന്ധനങ്ങളുടെ എക്‌സൈസ് തീരുവ കുറയ്ക്കുകയും കൂട്ടുകയും ചെയ്തു. സംസ്ഥാനങ്ങളും വാറ്റ് നിരക്ക് വർധിപ്പിച്ചിട്ടുണ്ട് കെ സി വേണുഗോപാൽ അടക്കമുള്ളവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. എന്നാൽ ഇന്ധനവില എക്കാലത്തെയും ഉയർന്ന നിരക്കിലാണെന്നിരിക്കെ മന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. പെട്രോൾ…

Read More