സുൽത്താൻ ബത്തേരി നിയോജകമണ്ഡലം മുസ്ലിംയൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞാറ് നടീൽ നടത്തി

സുൽത്താൻ ബത്തേരി: മണ്ണിലേക്കിറങ്ങാം മനസ്സ് നിറയും മണ്ണ് പദ്ധതിയുടെ ഭാഗമായി സുൽത്താൻ ബത്തേരി നിയോജകമണ്ഡലം മുസ്ലിംയൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞാറ് നടീൽ നടത്തി. കരുവള്ളിക്കുന്ന് വടച്ചിറ 5 ഏക്കർ വയലിൽ നെൽ കൃഷിയുടെ നടീൽ കർമ്മം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും നിയോജകമണ്ഡലം വനിതാലീഗ് പ്രസിഡന്റുമായ നസീറ ഇസ്മായിലും, സുൽത്താൻ ബത്തേരി മുൻസിപ്പൽ കൗൺസിലറും ദളിത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റുമായ രാധ ബാബു എന്നിവർ ചേർന്ന് നിർവഹിച്ചു. നിയോജകമണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി എം എ അസൈനാർ, നിയോജകമണ്ഡലം…

Read More

സ്വർണം കൊണ്ടുവന്നത് അർജുന് വേണ്ടി, 25ലേറെ തവണ ഫോൺ ചെയ്തു: മുഹമ്മദ് ഷഫീഖിന്റെ മൊഴി

  കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ കുരുക്ക് മുറുകുന്നു. സ്വർണം കൊണ്ടുവന്നത് അർജുൻ ആയങ്കിക്ക് നൽകാനാണെന്ന് സ്വർണവുമായി കരിപ്പൂരിലെത്തിയ മുഹമ്മദ് ഷെഫീഖ് വെളിപ്പെടുത്തി. ദുബൈയിൽ നിന്നും സ്വർണം കൈമാറിയവർ അർജുൻ വരും എന്നാണ് തന്നെ അറിയിച്ചത്. സ്വർണവുമായി വരുന്ന ദിവസം 25ലേറെ തവണ അർജുൻ തന്നെ വിളിച്ചു. കൂടുതലും വാട്‌സാപ്പ് കോളുകളായിരുന്നു. ഇരുവരെയും ഒന്നിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിലാണ് മുഹമ്മദ് ഷഫീഖ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ സ്വർണക്കടത്തിൽ കൂട്ടുനിന്നിട്ടില്ലെന്ന നിലപാട് അർജുൻ ആവർത്തിച്ചു. കടം നൽകിയ പണം…

Read More

രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു, വിവാദങ്ങളിൽ മൗനം പാലിച്ച് ഷാഫി പറമ്പിൽ

ചെന്നിത്തലയും, തിരുവഞ്ചൂരും, സതീശനും തള്ളി.രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ വിവാദങ്ങളിൽ മൗനം പാലിച്ച് ഷാഫി പറമ്പിൽ. യൂത്ത് കോൺഗ്രസ് സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചിട്ടും വടകര എം പി വിഷയത്തിൽ പ്രതികരിച്ചില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നത് ഷാഫി പറമ്പിലും വി ഡി സതീശനുമാണ് എന്നാണ് ഡിവൈഎഫ്‌ഐയുടെ ആരോപണം. പരാതി ഉയര്‍ന്നപ്പോള്‍ രാഹുലിനെ സംരക്ഷിച്ചത് ഷാഫിയും വി ഡി സതീശനുമാണെന്നും ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും വി കെ സനോജ് പറഞ്ഞു. വി ഡി സതീശന്‍ നടത്തിയത് ക്രിമിനല്‍ കുറ്റമാണെന്നും…

Read More

കണ്ണൂർ ആലക്കോട് 16കാരിയെ പീഡിപ്പിച്ച കേസിൽ നാല് പേർ കൂടി അറസ്റ്റിൽ

കണ്ണൂർ ആലക്കോട് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ നാലു പേർ കൂടി പിടിയിലായി. ആലക്കോട് ഒറ്റത്തൈ സ്വദേശി കറുത്തേടത്ത് റിജോ(36), പെരുനിലത്തെ കുന്നുംപുറത്ത് ഹൗസിൽ കെ.സി ജിനോ(36) മണക്കടവ് മുക്കട ഇലവനപ്പാറ മനോജ് അബ്രഹാം (40), ഒറ്റത്തൈ സ്വദേശി ഊരാളി പറമ്പിൽ ജിതിൻ (27) എന്നിവരാണ് പിടിയിലായത്. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നാല് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തത്. 2018 ലാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. 2017 ലും പെൺകുട്ടി പീഡനത്തിന് ഇരയായതായി പോലീസ് കണ്ടെത്തിയിരുന്നു….

Read More

ഒയാസിസിന് വെള്ളം നല്‍കാന്‍ സിപിഐഎം ഭരിക്കുന്ന പുതുശേരി പഞ്ചായത്ത്; എതിര്‍പ്പുമായി കോണ്‍ഗ്രസ്

പാലക്കാട്ടെ മദ്യനിര്‍മാണശാല ഒയാസിസിന് വെള്ളം നല്‍കാന്‍ സിപിഐഎം ഭരിക്കുന്ന പുതുശേരി പഞ്ചായത്ത് തീരുമാനിച്ചു. വാളയാര്‍, കോരയാര്‍ പുഴകളില്‍ നിന്നും വെള്ളമെടുക്കാന്‍ പഞ്ചായത്ത് അനുമതി കൊടുത്തു. കമ്പനിയുടെ കെട്ടിട നിര്‍മാണത്തിനാണ് വെള്ളം നല്‍കുക. സിപിഐഎമ്മിന്റെ ഏരിയ കമ്മിറ്റി ഗൂഢാലോചന നടത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു. മന്ത്രി എംബി രാജേഷിന്റെ അളിയനാണ് ഈ ഏരിയ കമ്മിറ്റി സെക്രട്ടറി. അതാണ് കേരത്തിലെ ഈ സ്ഥലം തന്നെ തിരഞ്ഞെടുക്കാനുള്ള ഒരു കാരണം. കമ്പനിക്കെതിരെ പ്രമേയം പാസാക്കുന്നതിനെ കായികമായിട്ടുള്‍പ്പടെ തടയുക. അജണ്ടകളില്‍ ഉള്‍പ്പെടുത്താതെ കത്തുകളും തപാലും…

Read More

വർക്കലയെ ഞെട്ടിച്ച കൂട്ടമരണം; തിരുവനന്തപുരം സ്വദേശിയായ കോൺട്രാക്ടറെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്

തിരുവനന്തപുരം: വര്‍ക്കല വെട്ടൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങൾക്കായി ഉറ്റസുഹൃത്തും തിരുവനന്തപുരം സ്വദേശിയുമായ കോൺട്രാക്ടറെ പോലീസ് ഉടൻ ചോദ്യം ചെയ്യും. ആത്മഹത്യ ചെയ്ത ശ്രീകുമാർ ഈ കോൺട്രാക്ടറെ വിശ്വസിച്ച് കരാർ പണികൾ നൽകിയിരുന്നതായും, ഇതിൽ ചതിവു പറ്റിയെന്ന് ബന്ധുക്കൾ ആരോപണം ഉന്നയിച്ച സാഹചര്യത്തിലുമാണ് പോലീസിന്റെ ഈ നീക്കം ശ്രീകുമാറിന്റെ ആത്മഹത്യ കുറിപ്പിൽ സുഹൃത്ത് വഞ്ചിച്ചുവെന്ന് പരാമർശിച്ചിട്ടുണ്ട്. മരണ വീട്ടിൽ നിന്നും ശേഖരിച്ച തെളിവുകളുടെ ഫൊറൻസിക് പരിശോധനാ ഫലവും പോസ്റ്റ്മോർട്ടം റിപ്പോർട്ടും…

Read More

സമസ്‌ത നേതാവ് നാസർ ഫൈസി കൂടത്തായി രാജിവച്ചു

സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നാസർ ഫൈസി കൂടത്തായി രാജിവച്ചു. ഖുത്വബാഇൻ്റെ സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ വിമർശനം ഉയർന്നതിനെ തുടർന്നാണ് രാജി. രാജിക്കത്ത് പ്രസിഡൻ്റിന് കൈമാറി. സമസ്ത നേതാക്കളേയും പാണക്കാട് സ്വാദിഖലി തങ്ങളേയും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച ഭാരവാഹികൾക്കെതിരെ നടപടി എടുക്കണമെന്ന് പ്രസിഡൻ്റിന് നൽകിയ കത്തിൽ നാസർ ഫൈസി ആവശ്യപ്പെട്ടു. സമസ്തയുടെ സുപ്രധാന പോഷക സംഘടനയാണ് സമസ്ത കേരള ജംഇയത്തുൽ ഖുതബ.സമസ്തയുടെ യുവജന സംഘടന നേതാവ് കൂടിയാണ്…

Read More

അമർനാഥിലേക്ക് തീർത്ഥാടകരുമായി സഞ്ചരിച്ച ബസുകൾ കൂട്ടിയിടിച്ചു; 36 പേർക്ക് പരുക്ക്

ജമ്മു- ശ്രീനഗർ ഹൈവേയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. അമർനാഥിലേക്ക് തീർത്ഥാടകരുമായി പോയിരുന്ന ബസുകൾ ആണ് കൂട്ടിയിടിച്ചത്. 36 തീർത്ഥാടകർക്ക് നിസ്സാരപരുക്കുകളേറ്റു. പരുക്കേറ്റവരെ റംബാനിലെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. നിയന്ത്രണം വിട്ട ബസ് നിർത്തിയിട്ടിരുന്ന മറ്റ് ബസുകളിലേക്ക് ഇടിക്കുകയായിരുന്നു. നാല് ബസുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ജമ്മു ഭഗവതി നഗറിൽ നിന്ന് തെക്കൻ കശ്മീരിലെ പഹൽഗാം ബേസ് ക്യാമ്പിലേക്ക് പോകുന്ന വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു ബസുകൾ. ജമ്മു-ശ്രീനഗർ ദേശീയപാതയിൽ ചന്ദർകൂട്ടിന് സമീപം രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നതെന്ന്…

Read More

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് കേസ്: വീണ ടി EDക്ക് മുന്നില്‍

  കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ചോദ്യം ചെയ്യലിനായി വിണ ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. എംഎല്‍എ മുഹമ്മദ് റിയാസും വീണ എത്തിയ വാഹനത്തില്‍ ഉണ്ടായിരുന്നു.   സിഎംആര്‍എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടില്‍ ഉള്‍പ്പടെ വിശദാംശങ്ങള്‍ വീണയോട് ചോദിച്ചറിയാനാണ് ഇഡിയുടെ തീരുമാനം. വിശദമായ ചോദ്യാവലിയാണ് ഇ ഡി ചോദ്യം ചെയ്യലിനായി തയ്യറാക്കിയിരിക്കുന്നത്. സേവനം നല്‍കാതെയാണ് സിഎംആര്‍എല്ലില്‍ നിന്ന് 2.78 കോടി കൈപ്പറ്റിയതെന്ന കണ്ടെത്തലില്‍ വീണയുടെ മറുപടി എന്തെന്ന് അന്വേഷണ…

Read More

ശമ്പളം നൽകാതെ രണ്ടുവർഷമായി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് തൊഴിലാളിയെ ക്രൂരമായി മർദിച്ച മില്ലുടമ അറസ്റ്റിൽ

തിരുവനന്തപുരം വട്ടിയൂർക്കാവിൽ തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ച മില്ലുടമ അറസ്റ്റിൽ. തുഷാന്ത് എന്നയാളാണ് പിടിയിലായത്. തന്നെ മൺവെട്ടി കൊണ്ട് വെട്ടുകയും മില്ലിൽ ഉപയോഗിക്കുന്ന ബെൽറ്റ് കൊണ്ട് അടിച്ചെന്നും തമിഴ്നാട് സ്വദേശി ബാലകൃഷ്ണൻ തുറന്നുപറഞ്ഞിരുന്നു. ശമ്പളം നൽകാതെ രണ്ടുവർഷമായി സ്ഥാപനത്തിൽ നിന്ന് പുറത്തു വിടാതെ ക്രൂരമായി പീഡിപ്പിച്ചു. അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ ബാലകൃഷ്ണനെ നാട്ടുകാർ ഇടപെട്ട് മോചിപ്പിച്ച് ആശുപത്രിയിൽ എത്തിച്ചു. രണ്ടുവർഷം മുൻപാണ് തെങ്കാശി സ്വദേശിയായ ബാലകൃഷ്ണൻ വട്ടിയൂർക്കാവിലെ ഫ്ലോർമില്ലിൽ ജോലിക്ക് കയറുന്നത്. അന്നുമുതൽ തുടങ്ങിയ പീഡനമാണ്. ശമ്പളം നൽകാതെ…

Read More