മൈസൂർ കൂട്ടബലാത്സംഗം: പ്രതികൾ മലയാളി വിദ്യാർഥികളെന്ന് സൂചന; അന്വേഷണം പുരോഗമിക്കുന്നു

  രാജ്യത്തെ നടുക്കിയ മൈസൂർ കൂട്ടബലാത്സംഗ കേസിൽ പ്രതികൾ മലയാളി വിദ്യാർഥികളെന്ന് സൂചന. അന്വേഷണം മലയാളി വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് നീങ്ങുന്നത്. ചാമുണ്ഡി ഹിൽസിൽ വെച്ച് എം ബി എ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം നടത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത് സംഭവം നടന്ന് ദിവസങ്ങളായിട്ടും പ്രതികളെ പിടികൂടാൻ സാധിക്കാത്തതിൽ കടുത്ത പ്രതിഷേധമാണ് കർണാടകയിൽ അരങ്ങേറുന്നത്. പ്രതികളെ കുറിച്ച് സൂചന നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് കർണാടക സർക്കാർ അറിയിച്ചിട്ടുണ്ട്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ…

Read More

ഫേസ്ബുക്ക് കാമുകനെ തേടി തമിഴ്‌നാട്ടിലെത്തിയ മലയാളി യുവതി മരിച്ച നിലയിൽ

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി രഞ്ജിനി(30)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. യുവതിയുടെ മുഖം പകുതി പൊള്ളലേറ്റ നിലയിലാണ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാല് മാസം മുമ്പാണ് രഞ്ജിനി കൃഷ്ണഗിരിയിലെത്തിയത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെ തേടിയായിരുന്നു ഇവർ തമിഴ്‌നാട്ടിൽ വന്നത്.

Read More

യെമൻ തീരത്ത് ഇന്ത്യൻ വാണിജ്യ കപ്പലിന് നേരെ ആക്രമണം

  യെമൻ തീരത്തിന് സമീപം ഇന്ത്യൻ വാണിജ്യ കപ്പലിന് നേരെ ആക്രമണം. വാണിജ്യ കപ്പലായ എംഎസ്‌വി ഫൈസ് നൂർ ഒലിയയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കപ്പലിൽ ഉണ്ടായിരുന്ന 13 ഇന്ത്യക്കാരുൾപ്പെടെ 14 നാവികരെയും യെമൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ അതീവ ആശങ്കാജനകമാണെന്നും ആക്രമണത്തെ അപലപിക്കുന്നുവെന്നും ഇന്ത്യ അറിയിച്ചു. റിയാദിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.     ആക്രമണത്തിന് പിന്നാലെ ഈ കപ്പൽ മറിയുകയും മുങ്ങുകയും ചെയ്തിരുന്നു.തെക്ക്…

Read More

ഉംറ തീർഥാടനം സൗദി പുനരാരംഭിക്കുന്നു; ബുക്കിംഗ് ജൂലൈ 25 മുതൽ

ഉംറ തീർഥാടനം പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ സൗദി തുടങ്ങി. ജൂലൈ 25 മുതൽ ഉംറ ബുക്കിംഗ് പുനരാരംഭിക്കും. സൗദി എയർലൈൻസിൽ ടിക്കറ്റെടുക്കുന്നവർക്ക് ജൂലൈ 25 മുതൽ ഉംറ പെർമിറ്റ് അനുവദിക്കും. ആദ്യ ഘട്ടത്തിൽ പ്രതിദിനം 20,000 പേർക്കാണ് ഉംറക്ക് അനുമതി നൽകുക. ഹജ്ജ് തീർഥാടനം ആരംഭിക്കുന്നതിന്റെ ഭാഗമായി ജൂലൈ 11ന് നിർത്തിവച്ചതായിരുന്നു ഉംറ തീർഥാടനം. കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം ഘട്ടംഘട്ടമായി തീർഥാടകരുടെ എണ്ണം വർധിപ്പിച്ച് ഹജ്ജിന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്കെത്തിക്കാനാണ് നീക്കം.

Read More

യു.എ.ഇയിൽ കനത്ത മഴ; കാലാവസ്ഥ മോശം, ഭക്ഷ്യ വിതരണത്തെ ബാധിച്ചു: ഡെലിവറികൾ വൈകുന്നു

ദുബായ്/അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്സിൻ്റെ (യു.എ.ഇ.) വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, രാജ്യത്തുടനീളം ഭക്ഷ്യവസ്തുക്കളുടെയും മറ്റ് ഉൽപ്പന്നങ്ങളുടെയും ഹോം ഡെലിവറി സേവനങ്ങൾക്ക് കാര്യമായ തടസ്സങ്ങൾ നേരിടുന്നു. അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് റോഡുകളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമായതാണ് ഡെലിവറികൾ വൈകാൻ കാരണം. റെഡ് അലേർട്ട്: രാജ്യത്തിൻ്റെ പല മേഖലകളിലും ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. കനത്ത മഴ കാരണം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും പ്രധാന ഹൈവേകളിൽ പോലും ഗതാഗതം മന്ദഗതിയിലാവുകയും ചെയ്തു….

Read More

സ്വപ്‌നയ്ക്ക് ജയിലില്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഫോണ്‍ ചെയ്യാം

സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിന് ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ബന്ധുക്കളെ ഫോണ്‍ ചെയ്യാന്‍ അനുമതി. അമ്മ, മക്കള്‍, ഭര്‍ത്താവ് എന്നിവരെ മാത്രം വിളിക്കാം. ബാക്കി തടവുകാര്‍ക്ക് ആഴ്ചയില്‍ 3 ദിവസം ബന്ധുക്കളെ വിളിക്കാന്‍ അനുമതിയുണ്ട്. കോഫെപോസ തടവുകാരിയായതിനാല്‍ സ്വപ്നയ്ക്കു ബുധനാഴ്ച മാത്രമാണു ഫോണ്‍ വിളിക്കാന്‍ അനുമതി. കസ്റ്റംസ്, ജയില്‍ അധികൃതരുടെ സാന്നിധ്യത്തില്‍ മാത്രമേ സംസാരിക്കാന്‍ പറ്റൂ. ആരെയൊക്കെയാണു വിളിക്കുന്നതെന്നു നേരത്തെ കസ്റ്റംസിനെ അറിയിക്കുകയും വേണം. ബുധനാഴ്ച അടുത്ത ബന്ധുക്കളെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കാണാം. ജയിലില്‍…

Read More

കേരളത്തിൽ വരാൻ പോകുന്നത് എൻഡിഎയുടെ താമരക്കാലമെന്ന് സുരേഷ് ഗോപി

സംസ്ഥാനത്ത് വരാൻ പോകുന്നത് എൻഡിഎയുടെ താമരക്കാലമെന്ന് രാജ്യസഭാ എംപി സുരേഷ് ഗോപി. ഇരിങ്ങാലക്കുടയിലെ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. കൊടുങ്ങല്ലൂർ പുല്ലൂറ്റ് മേഖല എൻഡിഎ സ്ഥാനാർഥി സംഗമവും സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. എസ് എൻ പുരം പഞ്ചായത്തിലെ വെമ്പല്ലൂരിലും സുരേഷ് ഗോപി പ്രചാരണത്തിനെത്തി.  

Read More

ആര് വാഴും, ആര് വീഴും?; തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ഫലം നാളെ അറിയാം

തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ഫലം നാളെ അറിയാം. പോളിങ്ങിൽ മുൻ തിരഞ്ഞെടുപ്പിനേക്കാൾ രണ്ട് ശതമാനത്തിൻ്റെ കുറവ് ഉണ്ടെങ്കിലും ഇടത്- വലത് മുന്നണികൾ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ ഇപ്പോൾ ഇടത് മുന്നണിക്കാണ് മുൻതൂക്കം. ഇടത് മേധാവിത്വം തകർത്ത് നേട്ടം കൊയ്യുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം. തിരുവനന്തപുരം നഗരസഭാ ഭരണം പിടിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന ബിജെപി സംസ്ഥാനത്തെ വോട്ട് വിഹിതത്തിൽ ഗണ്യമായ വർധനവും പ്രതീക്ഷിക്കുന്നു. സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പിൽ 75.75 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. രണ്ട്…

Read More

തിരുവനന്തപുരത്ത് സിപിഎമ്മിന് തിരിച്ചടി; ദേശാഭിമാനി മുൻ ബ്യൂറോ ചീഫും വിമതനായി രം​ഗത്ത്, ഉള്ളൂർ വാർഡിൽ മത്സരിക്കും

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ ഉള്ളൂർ വാർഡിലും സിപിഎമ്മിന് വിമതൻ. ഉള്ളൂരിൽ കെ ശ്രീകണ്ഠനാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. സിപിഎം ഉള്ളൂർ ലോക്കൽ കമ്മിറ്റി അംഗമാണ്. കൂടാതെ ദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫും ആയിരുന്നു. തിരുവനന്തപുരത്ത് സിപിഎമ്മിന് വെല്ലുവിളിയായി നിരവധി പേരാണ് വിമതരായി മത്സരിക്കുന്നത്. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി രം​ഗത്തെത്തി. വലിയ രാഷ്ട്രീയപാർട്ടികൾ ആകുമ്പോൾ ഇത്തരം ചില അപ ശബ്ദം ഉണ്ടാകുമെന്നായിരുന്നു ഉള്ളൂരിലെ സിപിഎമ്മിന്റെ വിമത സ്ഥാനാർത്ഥിയെ കുറിച്ചുള്ള ശിവൻകുട്ടിയുടെ പ്രതികരണം. അത്…

Read More

ബിനീഷുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ നാല് പേർക്ക് ഇ ഡിയുടെ നോട്ടീസ്

കള്ളപ്പണ അറസ്റ്റിലായ ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ നാല് പേർക്ക് ഹാജരാകാൻ ഇ ഡി നോട്ടീസ് നൽകി. അബ്ദുൽ ലത്തീഫ്, അനി കുട്ടൻ, അരുൺ എസ്, റഷീദ് എന്നിവരോട് ഹാജരാകാനാണ് നിർദേശം. നവംബർ 18ന് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ലത്തീഫിനും റഷീദിനും നേരത്തെയും ഇ ഡി നോട്ടീസ് അയച്ചിരുന്നു. ക്വാറന്റൈനിലാണെന്ന കാരണം പറഞ്ഞ് ഇവർ എത്തിയിരുന്നില്ല. അതേസമയം കൊവിഡ് പരിശോധനക്ക് ശേഷം ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി. സുരക്ഷ മുൻനിർത്തി…

Read More