കോഴിക്കോട് ഡി.എഫ്.ഒ യെ കയ്യേറ്റം ചെയ്യാൻ ശ്രമം; അഞ്ച് പേർ അറസ്റ്റിൽ

കോഴിക്കോട്: മലബാർ വന്യജീവി സങ്കേതം ബഫർ സോൺ സംബന്ധിച്ച പ്രദേശവാസികളുടെ സംശയങ്ങൾക്ക് മറുപടി പറയാനെത്തിയ കോഴിക്കോട് ഡിഎഫ്ഒയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. അഡ്വ. ബിജു കണ്ണന്തറ, അഷ്റഫ് കോരങ്ങാട്, ഫസൽ കാരാട്ട്, ജാസിൽ പുതുപ്പാടി, ബേബി തോമസ് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ബഫർ സോണ്‍ സംബന്ധിച്ച് ആശങ്കകൾ പരിഹരിക്കുന്നതിനായാണ് ഡിഎഫ്ഓ എം.രാജീവന്‍ താമരശ്ശേരി റെയ്ഞ്ച് ഓഫീസിൽ ഇന്നലെ യോഗം സംഘടിപ്പിച്ചത്. ആക്ഷൻ കമ്മറ്റി പ്രവർത്തകരും കട്ടിപ്പാറ…

Read More

ഉദ്ദവ് താക്കറെക്കെതിരായ പരാമർശം; നടി കങ്കണക്കെതിരെ പോലീസ് കേസെടുത്തു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്കെതിരായ പരാമർശത്തിൽ നടി കങ്കണ റണാവത്തിനെതിരെ കേസെടുത്തു. മുംബൈ വിക്രോളി പോലീസ് ആണ് കേസെടുത്തത്. മുംബൈയിലെ തന്റെ ഓഫീസ് കോർപറേഷൻ അധികൃതർ പൊളിച്ചതിന് പിന്നാലെ ഉദ്ദവിനെ വെല്ലുവിളിച്ച് കങ്കണ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു ഇന്ന് നീ എന്റെ വീട് തകർത്തു. നിന്റെ അഹങ്കാരം നാളെ തകരുമെന്നായിരുന്നു കങ്കണയുടെ വെല്ലുവിളി. മുംബൈയെ പാക് അധീന കാശ്മീരിനോട് ഉപമിച്ചതിന്റെ പേരിൽ കങ്കണക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ദിവസങ്ങൾക്ക് ശേഷം ഇന്നലെയാണ് ഇവർ മുംബൈയിൽ തിരിച്ചെത്തിയത്. ബിജെപി…

Read More

പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരം; ശക്തമായ ഇടപെടലിന് ബിജെപി, മുഖ്യമന്ത്രിക്ക് കത്ത് അയച്ച് രാജീവ് ചന്ദ്രശേഖർ

  പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരത്തിൽ ശക്തമായി ഇടപെടാനൊരുങ്ങി ബിജെപി. സമരം വിപുലപ്പെടുത്തും. ഉദ്യോഗാർഥികളെ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. ഉദ്യോഗാർഥികളെ സർക്കാർ അടിയന്തിരമായി ചർച്ചയ്ക്കു വിളിക്കണമെന്ന് ആവശ്യം.     ഉദ്യോഗാർഥികളെ കേൾക്കേണ്ടത് ജനാധിപത്യ സർക്കാരിന്റെ ഉത്തരവാദിത്തം. മുഖ്യമന്ത്രിയുടെ മനോഭാവം മൂലം യുവാക്കൾ തെരുവിൽ പട്ടിണി കിടക്കുന്ന അവസ്ഥ ഉണ്ടാകരുത്. നിയമന നടപടികളിലുള്ള വിശ്വാസം പുനസ്ഥാപിക്കണം. കാലതാമസം സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കുമെന്നും രാജീവ്‌ ചന്ദ്ര ശേഖർ വ്യക്തമാക്കി.   മൽസ്യത്തൊഴിലാളികൾക്കായി…

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 18,132 പേര്‍ക്ക് കൂടി കൊവിഡ്; 193 മരണം

  ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 18,132 പേര്‍ക്ക് കൂടി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. 21,563 പേര്‍ രോഗമുക്തരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 193 പേര്‍ ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 4,50,782 ആയി. നിലവില്‍ 2,27,347 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ആകെ 3,32,93,478 പേര്‍ ഇതുവരെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടി.

Read More

ശബരിമല കൊടിമര പുനഃപതിഷ്ഠ ക്രമക്കേട്; കേസ് അവസാനിപ്പിച്ച് ഹൈക്കോടതി; വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചു

ശബരിമല കൊടിമര പുനഃപതിഷ്ഠയില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി അംഗീകരിച്ചു. കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. 2017ലെ കൊടിമര പുനഃപ്രതിഷ്ഠയിലാണ് യുഡിഎഫ് ഭരണസമിതി സംശയനിഴലിലായത്. സംഭാവനയായി ലഭിച്ച സ്വര്‍ണത്തിന്റെ കണക്കുകളില്‍ ആയിരുന്നു അവ്യക്തത. 412ഗ്രാം സ്വര്‍ണമാണ് കൊടിമരം സ്വര്‍ണം പൂശാന്‍ സംഭവന ലഭിച്ചത്. മുഴുവന്‍ സ്വര്‍ണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിര്‍മ്മാണതിതന് ഉപയോഗിച്ചു. സംഭാവന നല്‍കിയ 23 പേരുടെ മൊഴിയും വിജിലന്‍സ് രേഖപ്പെടുത്തി. തുടര്‍ന്നാണ് കേസ് എടുക്കാന്‍ തെളിവുകളില്ലെന്ന നിഗമനത്തില്‍ വിജിലന്‍സ് എത്തിയത്. അന്വേഷണ…

Read More

ലോക്ഡൗണ്‍ സമയത്ത്  സീരിയല്‍ രംഗത്തുള്ളവര്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് നടന്‍ ജിഷിന്‍ മോഹന്‍

ലോക്ഡൗണ്‍ സമയത്ത്  സീരിയല്‍ രംഗത്തുള്ളവര്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് നടന്‍ ജിഷിന്‍ മോഹന്‍.  കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സീരിയല്‍ ചിത്രീകരണം പുനരാരംഭിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജിഷിന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. കത്തിലെ ഉള്ളടക്കവും കത്തയക്കാന്‍ ഇടയായ സാഹചര്യവും ജിഷിന്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ നിരവധി പേരാണ് തങ്ങളും സമാനമായ അവസ്ഥയിലൂടെയാണ് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഒട്ടനവധി കലാകാരന്മാര്‍ അഭിമുഖീകരിക്കുന്ന, പുറത്ത് പറയാന്‍ മടി കാണിക്കുന്ന പ്രശ്‌നങ്ങള്‍. എല്ലാ വിഭാഗക്കാരും അവരവരുടെ തൊഴില്‍ മേഖലയില്‍ അനുഭവിക്കുന്ന വിഷമം അറിയാതെ അല്ല….

Read More

ഇന്ന് സംസ്ഥാനത്ത് 15 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി; 10 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കണ്ണാടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 7), കോട്ടായി (3, 5), നല്ലേപ്പിള്ളി (19), തച്ചനാട്ടുകര (16), ആലപ്പുഴ ജില്ലയിലെ പുന്നപ്ര നോര്‍ത്ത് (സബ് വാര്‍ഡ് 1, 5, 6, 9, 10, 15, 17), കഞ്ഞിക്കുഴി (സബ് വാര്‍ഡ് 7), വെളിയനാട് (സബ് വാര്‍ഡ് 6), തൃശൂര്‍ ജില്ലയിലെ വല്ലച്ചിറ (സബ് വാര്‍ഡ് 8), തളിക്കുളം (12), മലപ്പുറം ജില്ലയിലെ തണലൂര്‍ (1, 2, 3,…

Read More

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,550 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,550 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,02,44,853 ആയി ഉയർന്നു. 286 പേരാണ് കൊവിഡ് ബാധിച്ച് ഇന്നലെ മരിച്ചത്. രാജ്യത്തെ ആകെ മരണസംഖ്യ 1,48,439 ആയി. 26,572 പേർ ഇന്നലെ കൊവിഡിൽ നിന്ന് മുക്തരായി. 98,34,141 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. 2,62,272 പേർ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. അതേസമയം നിലവിൽ കേരളത്തിലാണ് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. ഡിസംബർ 13 മുതൽ 26 വരെയുള്ള…

Read More

ഇന്ത്യ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു: വനിതാ ഹോക്കി ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

ടോക്യോ ഒളിമ്പിക്‌സ് വനിതാ ഹോക്കിയിൽ വെങ്കലത്തിനായുള്ള പോരാട്ടത്തിൽ ബ്രിട്ടനോട് പൊരുതി തോറ്റ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മത്സരത്തിൽ 4-3നാണ് ഇന്ത്യൻ വനിതകൾ പരാജയപ്പെട്ടത് വനിതാ ഹോക്കി ടീമിന്റെ പ്രകടനം നാം എന്നും ഓർത്തിരിക്കും. ഉടനീളം അവർ അവരുടെ മികച്ച പ്രകടനം നടത്തി. അസാമാന്യമായ ധൈര്യവും കഴിവും ടീമിലെ ഓരോ അംഗങ്ങളും പുറത്തെടുത്തു. ഇന്ത്യ ഈ ടീമിനെ കുറിച്ച് അഭിമാനം കൊള്ളുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു

Read More

യുകെയിലേത് പോലെ ഇന്ത്യയില്‍ സാഹചര്യങ്ങള്‍ മോശമാകില്ലെന്ന് പ്രതീക്ഷിക്കാം; എയിംസ് മേധാവി

ഒമിക്രോണിനെ നേരിടാന്‍ ഇന്ത്യ സജ്ജമായിരിക്കണമെന്ന് എയിംസ് മേധാവി ഡോ.രണ്‍ദീപ് ഗുലേറിയ അറിയിച്ചു. യുകെയില്‍ അതിവേഗമാണ് ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നത്. ലോകമെമ്പാടുമുള്ള ഒമിക്രോണ്‍ പടന്നു പിടിക്കല്‍ ഇന്ത്യ നിരീക്ഷിക്കണമെന്നും, ഏത് സാഹചര്യവും നേരിടാന്‍ തയ്യാറടുക്കണമെന്നും ഗുലേറിയ പറഞ്ഞു. യുകെയിലേത് പോലെ സാഹചര്യങ്ങള്‍ മോശമാവില്ലെന്ന് പ്രതീക്ഷിക്കാം. അതിന് വേണ്ട മുന്‍കരുതലുകള്‍ എടുക്കാന്‍ ശ്രദ്ധിക്കണം. ഒമിക്രോണിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും, രോഗം കൂടുതലുള്ള മേഖലയിലും ജാഗ്രത പാലിക്കാനും, കൃത്യമായ നിരീക്ഷണം തുടരാനും…

Read More