കൊവിഡ് നഷ്ടപരിഹാരത്തിന് വ്യാജ സർട്ടിഫിക്കറ്റ്; സമൂഹം ഇത്ര അധഃപതിച്ചോയെന്ന് സുപ്രീം കോടതി

കൊവിഡ് മരണത്തിന് സുപ്രീം കോടതി ഉത്തരവിട്ട നഷ്ടപരിഹാര തുക തട്ടിയെടുക്കാൻ വ്യാജ കൊവിഡ് മരണ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് സുപ്രീം കോടതി. ഇത്തരം തട്ടിപ്പ് നടത്താൻ സമൂഹത്തിന്റെ നീതി ബോധം ഇത്രത്തോളം അധഃപതിച്ചോയെന്നും ജസ്റ്റിസ് എംആർ ഷാ ചോദിച്ചു തട്ടിപ്പിന് ഉദ്യോഗസ്ഥർ കൂടി പങ്കാളികൾ ആയിട്ടുണ്ടെങ്കിൽ അത് സ്ഥിതി കൂടുതൽ വഷളാക്കിയിരിക്കുകയാണ്. നഷ്ടപരിഹാര പദ്ധതിയിലെ തട്ടിപ്പിനെ  കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ കൊണ്ട് അന്വേഷണം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന്…

Read More

‘ബുള്‍ഡോസര്‍ നീതി ദക്ഷിണേന്ത്യയിലേക്ക് വരുമ്പോള്‍ കാര്‍മ്മികത്വം കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസിന്’; കര്‍ണാടകയിലെ കുടിയൊഴിപ്പിക്കലില്‍ മുഖ്യമന്ത്രി

ബെംഗളൂരുവിലെ ഫക്കീര്‍ കോളനി തകര്‍ത്തതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലീം ജനത താമസിക്കുന്ന ഫക്കീര്‍ കോളനിയും വസീം ലേ ഔട്ടും ബുള്‍ഡോസര്‍ വെച്ച് തകര്‍ത്ത നടപടി വേദയുളവാക്കുന്നതെന്ന് മുഖ്യമന്ത്രി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ അക്രമോത്സുകതയുടെ മറ്റൊരു പതിപ്പാണിതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഉത്തരേന്ത്യന്‍ മോഡല്‍ ദക്ഷിണേന്ത്യയിലേക്ക് ചുവട് വെക്കുമ്പോള്‍ കാര്‍മ്മികത്വം കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രിനാണെന്നും കുറ്റപ്പെടുത്തി. ഇതിനെ കോണ്‍ഗ്രസ് എന്തുപറഞ്ഞ് ന്യായീകരിക്കുമെന്നും മുഖ്യമന്ത്രി ചോദിക്കുന്നു.

Read More

ആളുകൾ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണം; വലിയ തോതിലുള്ള വ്യാപനത്തിന്റെ ഘട്ടമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ തോതിലുള്ള വ്യാപനത്തിന്റെ ഘട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ് ഇപ്പോൾ ചെയ്യാവുന്ന ഉചിതമായ കാര്യമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുറത്തിറങ്ങുന്നതും കൂട്ടംകൂടുന്നതും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. സംസ്ഥാനത്ത് ഓക്‌സിജൻ ആവശ്യത്തിന് ലഭ്യമാക്കും. ഓക്‌സിജൻ നീക്കം സുഗമമാക്കാൻ എല്ലാ തലത്തിലും ഇടപെടും. കാസർകോട് ജില്ലയിൽ കർണാടകത്തിൽ നിന്നാണ് ഓക്‌സിജൻ ലഭിക്കാറുള്ളത്. അവിടെ തടസമുണ്ട്. കർണാടക ചീഫ് സെക്രട്ടറിയുമായി സംസ്ഥാന ചീഫ് സെക്രട്ടറി സംസാരിക്കും. ഓക്‌സിജൻ പോലുള്ള…

Read More

ഭവന വായ്പാ പലിശ നിരക്ക് കുറച്ചു

തിരുവനന്തപുരം: പത്തു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ ഐസിഐസിഐ ബാങ്ക് ഭവന വായ്പാ പലിശ നിരക്ക് 6.70 ശതമാനമാക്കി കുറച്ചു. മാര്‍ച്ച് അഞ്ചു മുതല്‍ നിലവില്‍ വന്ന ഈ നിരക്ക് 75 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്കാണ് ബാധകം. 75 ലക്ഷം രൂപയ്ക്കു മുകളിലുള്ള വായ്പകള്‍ക്ക് 6.75 ശതമാനമാണ് നിരക്ക്. 2021 മാര്‍ച്ച് 31 വരെ ഈ പുതുക്കിയ നിരക്ക് ലഭ്യമായിരിക്കും. ബാങ്കിന്റെ ഉപഭോക്താക്കളല്ലാത്തവര്‍ക്കും വെബ്‌സൈറ്റ് വഴിയോ ഐമൊബൈല്‍ പേ വഴിയോ വളരെ ലളിതമായി ഭവന…

Read More

കാസിനോ ഉടമയ്ക്ക് നേരെ വെടിവെയ്പ്പ്; ആക്രമികൾ രക്ഷപ്പെട്ടു

  ഗോവയിൽ പ്രമുഖ കസിനോ ഗ്രൂപ്പ് ഡയറക്ടർക്ക് നേരെ വെടിവെപ്പ്.പോർവോറിമിലുള്ള മജസ്റ്റിക് പ്രൈഡ് ഹോട്ടലിന് മുന്നിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ മജസ്റ്റിക് പ്രൈഡ് ഡയറക്ടർ ശ്രീനിവാസ് നായിക് പരുക്കേൽക്കാതെ രക്ഷപ്പെട്ടു.കസിനോയിൽ നിന്നിറങ്ങി കാറിൽ കയറുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ടുപേരാണ് വെടിയുതിർത്തത് എന്നാണ് റിപ്പോർട്ട്. ശ്രീനിവാസ് നായികിന്റെ അംഗരക്ഷകർ തിരികെ വെടിയുതിർത്തതോടെ ആക്രമികൾ രക്ഷപ്പെട്ടു. പ്രതികൾ ഉടൻ പിടിയിലാകുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി.     വെടിവെയ്പ്പിന്‍റെയും അക്രമികൾ രക്ഷപ്പെടുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങൾ…

Read More

കുതിച്ചുയർന്ന് ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക്; യാത്രക്കാർക്ക് വൻ തിരിച്ചടി

രാജ്യത്ത് ഇൻഡിഗോ വിമാന സർവീസുകൾ മുടങ്ങിയതിന് പിന്നാലെ യാത്രക്കാർക്ക് ഇരട്ടിപ്രഹരമായി ടിക്കറ്റ് നിരക്കും കുതിച്ചുയർന്നു. ഇതോടെ ടിക്കറ്റിന് റദ്ദായാൽ പകരം ടിക്കറ്റ് എടുക്കാൻ കഴിയാത്ത അവസ്ഥയിലായി യാത്രക്കാർ. ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് ഇന്ന് നാൽപതിനായിരത്തിന് മുകളിലാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തേക്കാണെങ്കിൽ അത് മുപ്പതിനായിരത്തിനടുത്താണ് . നാളത്തേക്കാണെങ്കിൽ ഇരുപത്തി അയ്യായിരമാണ് ഇപ്പോഴത്തെ നിരക്ക്. മുംബൈയിൽ നിന്നും ബെംഗളൂരുവിൽ നിന്നുമെല്ലാം ഇതുതന്നെ അവസ്ഥ. ടിക്കറ്റ് റദ്ദായാൽ മറ്റൊരു ടിക്കറ്റെടുക്കാമെന്ന് വച്ചാൽ വൻ സാമ്പത്തിക ബാധ്യതയാണ് യാത്രക്കാരനെ കാത്തിരിക്കുന്നത്. തിരക്ക് കൂടിയതോടെ…

Read More

സംസ്ഥാനത്ത് ലോക്ക്ഡൗണിനിടെ ആത്മഹത്യ ചെയ്തത് 173 കുട്ടികള്‍

സംസ്ഥാനത്ത് ലോക്ഡൗണിനിടെ ആത്മഹത്യ ചെയ്തത് 173 കുട്ടികള്‍. ആത്മഹത്യ ചെയ്ത കുട്ടികളില്‍ ഭൂരിഭാഗവും 15- മുതല്‍ 18 വയസ് വരെയുള്ള പ്രായ പരിധിയില്‍ പെട്ടവരാണ്. പാലക്കാട്, തിരുവനന്തപുരം റൂറല്‍, മലപ്പുറം, വയനാട്, ആലപ്പുഴ എന്നിവിടങ്ങളിലാണ് കൂടുതല്‍ ആത്മഹത്യകള്‍ നടന്നത്. ശ്രീലേഖ ഐപിഎസ് അധ്യക്ഷയായ അഞ്ചംഗ സമിതിയാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. പാലക്കാട് ജില്ലയില്‍ മാത്രം 23 കുട്ടികള്‍ ആത്മഹത്യ ചെയ്തതായാണ് റിപോട്ട്. തിരുവനന്തപുരത്ത് 20 പേര്‍ ആത്മഹത്യ ചെയ്തു. മാനസിക പിരിമുറുക്കമാണ് ഭൂരിഭാഗം ആത്മഹത്യകള്‍ക്കും പിന്നിലെന്നുമാണ് കണ്ടെത്തല്‍. പരീക്ഷ…

Read More

ബാധയൊഴിപ്പിക്കാനെത്തിയ 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു ; ജ്യോത്സ്യനെതിരെ പോക്സോ കേസ്,അന്വേഷണം ആരംഭിച്ച് പൊലീസ്

കൊല്ലം പുത്തൂരിൽ പതിനാറുകാരിയെ ജ്യോത്സ്യൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. വെണ്ടാർ സ്വദേശി മുരാരി തന്ത്രിക്കെതിരെയാണ് പോക്സോ കേസ് എടുത്തിരിക്കുന്നത്. ബാധയൊഴിപ്പിക്കലിനായി അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു പെൺകുട്ടി. അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോകുകയും കടന്നു പിടിക്കുകയുമായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ പുത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തെ തുടർന്ന് ഇയാൾ ഇപ്പോഴും ഒളിവിലാണ്.

Read More

‘ഇന്ന് രാജ്യം നേരിടുന്ന പ്രതിസന്ധിക്ക് കാരണം നരേന്ദ്രമോദി ആണ്, എല്ലാ മേഖലയിലും കേരളം ഏറ്റവും മികവുറ്റതാണ്’; തോമസ് ഐസക്

കേന്ദ്ര ഫണ്ട് കേരളം കൊള്ളയടിക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ ആക്ഷേപത്തിൽ മറുപടിയുമായി മുൻ മന്ത്രി തോമസ് ഐസക്ക്. ഏറ്റവും വലിയ കേന്ദ്രവിഷ്കൃത പദ്ധതി തൊഴിലുറപ്പാണ്. കേന്ദ്രാവിഷ്കൃത പദ്ധതിയിൽ കേരളം എത്രയോ മുമ്പിലാണ്. ഇതിൽ എവിടെയാണ് കൊള്ള. സർവ്വശിക്ഷ അഭയാൻ പദ്ധതിയിൽ എത്ര സ്കൂളുകൾക്കാണ് കേരളത്തിൽ അവാർഡുകൾ കിട്ടിയിരിക്കുന്നത്. പ്രധാനമന്ത്രിക്ക് നാണമില്ലേ. എല്ലാ മേഖലയിലും കേന്ദ്രാവിഷ്കൃത പദ്ധതിയിൽ കേരളം ഏറ്റവും മികവുറ്റതാണ്. ഇന്ന് രാജ്യം നേരിടുന്ന പ്രതിസന്ധിക്ക് കാരണം നരേന്ദ്രമോദി ആണ്. അത് മറച്ചുവെക്കാൻ ശ്രമിക്കുകയാണ് മോദിയെന്നും തോമസ് ഐസക് വിമർശിച്ചു….

Read More

ശബരിമല യുവതി പ്രവേശനം; സമവായം ഉണ്ടാക്കേണ്ടതുണ്ട്, വിശ്വാസികളുടെ താത്പര്യം ശ്രദ്ധിക്കണം: എ വിജയരാഘവൻ

തൃശൂര്‍: ശബരിമല യുവതി പ്രവേശനത്തിൽ സമവായം ഉണ്ടാക്കേണ്ടതുണ്ടെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. വിശ്വാസികളുടെ താത്പര്യവും നിയമപരമായ താത്പര്യവും ശ്രദ്ധിക്കേണ്ടതുണ്ടെന്നും സങ്കീർണമായ വിഷയമായതുകൊണ്ട് എല്ലാവരെയും കേട്ട് ഒരു പൊതു നിലപാടിൽ എത്തണമെന്നും എ വിജയരാഘവൻ പറഞ്ഞു. കോടതി ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് കാര്യം. വിശ്വാസികളെയും ഇടതുപക്ഷത്തെയും ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ ഒരു അഭിപ്രായം ഞാൻ പറയില്ല. വിശ്വാസികളുടെ കാര്യം പറയുമ്പോൾ കാണിക്കേണ്ട അവധാനതയുണ്ട്. വിശ്വാസികളേയും ഇടതുപക്ഷത്തെയും ഭിന്നിപ്പിക്കുന്ന തരത്തിലാണ്…

Read More