Headlines

കാട്ടാന ആക്രമണം; സംസ്ഥാനത്ത് ഒരു ജീവൻ കൂടി പൊലിഞ്ഞു

ഇടുക്കി ജില്ലയിലെ മതമ്പയിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിയായ തമ്പലക്കാട് സ്വദേശി പുരുഷോത്തമൻ (50) കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ 10:30 ഓടെ റബ്ബർ തോട്ടത്തിൽ ടാപ്പിംഗിന് പോയപ്പോഴാണ് പുരുഷോത്തമന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. പുരുഷോത്തമനൊപ്പം അദ്ദേഹത്തിൻ്റെ മകനും ഉണ്ടായിരുന്നു. എന്നാൽ കാട്ടാനയെ കണ്ടപ്പോൾ മകന് ഓടി രക്ഷപ്പെടാൻ കഴിഞ്ഞു. ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പുരുഷോത്തമനെ ഉടൻതന്നെ മുണ്ടക്കയത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടാനയെ വനം വകുപ്പും നാട്ടുകാരും വനത്തിലേക്ക് ഓടിച്ചുവിട്ടു. പ്രദേശത്ത് കാട്ടാന ശല്യം…

Read More

കുടിവെള്ളം അലക്കാനോ വാഹനം കഴുകാനോ ഉപയോഗിച്ചാൽ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കും

കുടിവെള്ളം പാഴാക്കുന്നത് കുറ്റകൃത്യമായി കണക്കാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചു. കുടിവെള്ളം ഉപയോഗിച്ച് അലക്കുന്നതും വാഹനങ്ങൾ കഴുകുന്നതും ഇനി ഗുരുതരമായ കുറ്റമായി കണക്കാക്കും. ഭൂജല സംരക്ഷണവുമായി ബന്ധപ്പെട്ട അതിപ്രധാനമായ ഉത്തരവാണ് കേന്ദ്ര ജൽ ശക്തി വകുപ്പ് പുറത്തിറക്കിയത്. കുടിവെള്ളം പാഴാക്കിയാൽ 5 വർഷം തടവോ ഒരു ലക്ഷം രൂപ പിഴയോ ആണ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ ദിവസവും 5000 രൂപ വരെ കണക്കാക്കി പിഴ ഈടാക്കും. കേന്ദ്ര ഭൂഗർഭ ജല അതോറിറ്റിയുടേതാണ് ഈ ഉത്തരവ്. 1986 ലെ…

Read More

കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്

ഭാരത് ബയോടെകിന്റെ കൊവിഡ് വാക്സിനായ കൊവാക്‌സിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന്. covaxin ഉച്ചയ്ക്കുശേഷം ലോകാരോഗ്യ സംഘടനാ വിദഗ്ധ സമിതി യോഗം ചേരും. കൊവാക്‌സിന്റെ ഒന്നുമുതല്‍ മൂന്നുവരെയുള്ള പരീക്ഷണങ്ങളുടെ വിവരങ്ങള്‍ പരിശോധിക്കും. വിദഗ്ധ സമിതി നിലപാട് അനുകൂലമായാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൊവാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി ലഭിക്കും. കൊവാക്സിന്‍ 77.8ശതമാനം ഫലപ്രാപ്തി തെളിയിക്കുന്നതായുള്ള പരീക്ഷണ വിവരങ്ങള്‍ ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് സമര്‍പ്പിച്ചിരുന്നു. ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം ലഭിക്കുന്നതോടെ അടിയന്തരമായി ഉപയോഗിക്കാനുള്ള വാക്സിന്‍ പട്ടികയില്‍ ഇന്ത്യ തദ്ദേശീയമായി…

Read More

വയനാട് ജില്ലയില്‍ 427 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (12.02.22) 427 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1160 പേര്‍ രോഗമുക്തി നേടി. 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 163256 ആയി. 157072 പേര്‍ രോഗമുക്തരായി. നിലവില്‍ 4887 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 4698 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 870 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 574 പേര്‍ ഉള്‍പ്പെടെ ആകെ 4887…

Read More

ഇന്ധനവില ഇന്നും വർധിച്ചു, പെട്രോൾ വില മുംബൈയിൽ 94 രൂപ കടന്നു

തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധനവില വർധിച്ചു. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസൽ ലിറ്ററിന് 32 പൈസയുമാണ് വർധിച്ചത്. മുംബൈയിൽ പെട്രോൾ വില 94.50 രൂപയിലെത്തി. ഡൽഹിയിൽ പെട്രോൾ വില 87.50 രൂപയും ബംഗളൂരുവിൽ 90.85 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 89.73 രൂപയിലെത്തി. ഡീസലിന് 83.91 രൂപയായി. കൊച്ചിയിൽ പെട്രോളിന് 88.10 രൂപയും ഡീസൽ 82.40 രൂപയുമായി.

Read More

’10 വർഷത്തെ ജനങ്ങളുടെ കാത്തിരിപ്പ് വെറുതെ ആയിട്ടില്ല; സർക്കാർ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയർന്നു’; സാദിഖലി ശിഹാബ് തങ്ങൾ

  സർക്കാർ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയർന്നിട്ടുണ്ടെന്ന് സാദിഖലി ശിഹാബ് തങ്ങൾ. 10 വർഷത്തെ ജനങ്ങളുടെ കാത്തിരിപ്പാണ്. ആ കാത്തിരിപ്പ് വെറുതെ ആയിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. മദ്യനയം, സർക്കാർ നിലപാട് മന്ത്രി സഭയിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. യുഡിഎഫിന്റെ തീരുമാനം ആണ് സർക്കാർ സ്വീകരിക്കുക എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വീര്യം കുറഞ്ഞതും കൂടിയതും ആയ ഒരു മദ്യവും വിൽക്കരുത് എന്നാണ് ലീഗിന്റെ നിലപാട്.     പിഎം ശ്രീയിൽ, കേരളത്തിന്‌ ഒരു പാരമ്പര്യമുണ്ട്,അത് പരിഗണിച്ച് കൊണ്ട് തന്നെയേ മുന്നോട്ട് പോകു….

Read More

ട്രംപ് പുറത്തേക്ക്; ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക്

വാഷിങ്ടൻ: ലോകത്തെ മുൾമുനയിൽ നിർത്തിച്ച ദിവസങ്ങൾക്കൊടുവിൽ, നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ മലർത്തിയടിച്ച് ഡമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ ഇനി യുഎസിന്റെ നായകൻ. നാൽപത്തിയാറാം യുഎസ് പ്രസിഡന്റായി ജോ ബൈഡൻ (77) വരുമെന്നുറപ്പായി. ചാഞ്ചാടി നിന്ന പെൻസിൽവേനിയ സ്റ്റേറ്റിലെ 20 ഇലക്ടറൽ വോട്ടുകൾ കൂടി ലഭിച്ചതോടെയാണ് ഭൂരിപക്ഷത്തിനു വേണ്ട 270 എന്ന ‘മാന്ത്രികസംഖ്യ’ ബൈഡൻ കടന്നത്. 538 അംഗങ്ങളുള്ള യുഎസ് ഇലക്ടറൽ കോളജിൽ ബൈഡന് ഇതുവരെ ലഭിച്ചത് 273 വോട്ടുകളെന്ന് ‘സിഎൻഎൻ’ റിപ്പോർട്ട് ചെയ്തു. ‘ദ് ഗാർഡിയൻ’…

Read More

‘സര്‍വകലാശാലകളില്‍ നിശബ്ദമായും അല്ലാതെയും സംഘ്പരിവാറിന്റെ കൈയ്യേറ്റം നടക്കുന്നു’; സമസ്ത മുഖപത്രത്തില്‍ വിമര്‍ശനം

  സംഘപരിവാര്‍ ബന്ധമുള്ളവരെ വൈസ് ചാന്‍സലര്‍ ആക്കുന്നതിനെതിരെ സമസ്ത മുഖപത്രം സുപ്രഭാതം. കാര്‍ഷിക സര്‍വകലാശാല വിസി യെ നിയമിച്ചത് ചട്ടങ്ങള്‍ ലംഘിച്ചെന്ന് വിമര്‍ശനം. സര്‍ക്കാര്‍ പട്ടിക തള്ളി ഗവര്‍ണര്‍ നടത്തുന്ന നിയമനങ്ങള്‍ ഫെഡറല്‍ സംവിധാനത്തിന്റെ ആത്മാവിനെ ചോദ്യം ചെയ്യുന്ന നടപടിയെന്നും എഡിറ്റോറിയലില്‍ കുറ്റപ്പെടുത്തല്‍.     സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടിക വെട്ടി, കാര്‍ഷിക സര്‍വകലാശാലയിലെ താല്‍ക്കാലിക വി.സിയായി സംഘ്പരിവാര്‍ ബന്ധമുള്ള ടി. സജിതാ റാണിയെ കേരള ഗവര്‍ണര്‍ നിയമിച്ചതാണ് മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ബിജെപി അനുകൂല വിദ്യാഭ്യാസ…

Read More

ആദായ നികുതി സ്ലാബുകളില്‍ മാറ്റമില്ല, 75 വയസ്സുകഴിഞ്ഞവര്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട

ന്യൂല്‍ഹി: ഇത്തവണത്തെ ബജറ്റില്‍ ആദായ നികുതി സ്ലാബില്‍ മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ 75 തികഞ്ഞവരെയും അതിനു മുകളിലുള്ളവരെയും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പെന്‍ഷന്‍കാര്‍ക്കും നിക്ഷേപങ്ങളില്‍നിന്ന് പലിശ ലഭിക്കുന്നവര്‍ക്കുമാണ് ഇളവ്. രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷം പിന്നിട്ട സാഹചര്യത്തിലാണ് ഇത്തരമൊരു ഇളവ് നല്‍കുന്നതെന്ന് ധന മന്ത്രി പറഞ്ഞു. ആദായ നികുതി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതി, ടാക്‌സ് ഓഡിറ്റ് പരിധി പത്ത് കോടിയായി ഉയര്‍ത്തല്‍, നികുതി സമ്പ്രദായം സുതാര്യമാക്കല്‍ തുടങ്ങിയവയാണ് മറ്റ് നിര്‍ദേശങ്ങളിലുണ്ട്.

Read More

ബൈക്ക് അപകടത്തില്‍ പെട്ട് ആശുപത്രിയില്‍; യൂട്യൂബര്‍ ദില്‍ഷാദിനെ മേഘാലയില്‍ നിന്ന് കണ്ടെത്തി

  യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി. മേഘാലയില്‍ നിന്നാണ് കണ്ടെത്തിയത്. ഒരാഴ്ച മുന്‍പാണ് ദില്‍ഷാദിനെ കാണാതായത്. ബൈക്ക് അപകടത്തില്‍ പെട്ട് ആശുപത്രിയില്‍ ചികിത്സയിലാണ് ദില്‍ഷാദ്.     ‘യാത്ര ടുഡേ’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് ഇദ്ദേഹം. യാത്രകളിലൂടെ പ്രശസ്തനായ യൂട്യൂബര്‍ ആണ്്. 9.33 ലക്ഷം ഫോളോവേഴ്‌സുമുണ്ട്. മലപ്പുറം ചെലേമ്പ്ര സ്വദേശിയായ ദില്‍ഷാദ് ഈ മാസം ആറിനാണ് വീട്ടില്‍ നിന്നും യാത്ര പോയത്. 22ാം തീയതി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. പിന്നീട് ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെ കുടുംബം…

Read More