കാർഷിക നിയമങ്ങൾക്കെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന ട്രാക്ടർ റാലി ഇന്ന് മുതൽ

കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ട്രാക്ടർ റാലി ഇന്നുമുതൽ. ഒക്ടോബർ ആറ് വരെ പഞ്ചാബിലും ഹരിയാനയിലുമാണ് റാലികൾ നിശ്ചയിച്ചിരിക്കുന്നത്. പഞ്ചാബിലും ഹരിയാനയിലും വൻ കർഷക പ്രക്ഷോഭത്തിനാണ് കോൺഗ്രസ് രൂപം നൽകിയിരിക്കുന്നത്. രാഹുൽ ഗാന്ധി നയിക്കുന്ന കിസാൻ ട്രാക്ടർ റാലി പഞ്ചാബിലെ മോഗ, ലുധിയാന, സംഗ്രുർ, പട്യാല ജില്ലകളിലൂടെ കടന്നുപോകും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്, കോൺഗ്രസ് നേതാക്കളായ ഹരീഷ് റാവത്ത്, സുനിൽ ജാഘർ, മന്ത്രിമാർ, എം.എൽ.എമാർ എന്നിവർ പങ്കെടുക്കും. ഇടഞ്ഞുനിൽക്കുന്ന…

Read More

വീട്ടില്‍നിന്ന് ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ടുള്ള 499 രൂപയുടെ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ ഡിസംബര്‍ വരെ നീട്ടി ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി: വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ട് ബിഎസ്എന്‍എല്‍ ആരംഭിച്ച ബ്രോഡ്ബാന്‍ഡ് പ്ലാന്‍ നീട്ടുന്നു. 499 രൂപയുടെ ബ്രോഡ്ബാന്‍ഡ് പ്ലാനാണ് കമ്പനി ഡിസംബര്‍ വരെ നീട്ടുന്നത്. പ്ലാന്‍ ഉള്ളവര്‍ക്ക് അതിന്റെ ആനുകൂല്യം ഡിസംബര്‍ എട്ട് വരെ ലഭിക്കും. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഘട്ടത്തിലാണ് ബിഎസ്എന്‍എല്‍ ഈ ബജറ്റ് പ്ലാനുമായി മുന്നോട്ട് വന്നത്. ഇതിലൂടെ ഒരു ദിവസം അഞ്ച് ജിബി വരെ ഡാറ്റ  ഉപയോഗിക്കാനാവും. ലോക്ക്ഡൗണില്‍ മിക്ക കമ്പനികളും വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറിയതോടെയാണ് ബിഎസ്എന്‍എല്‍ മാര്‍ച്ചിലാണ്…

Read More

ലക്കിടിയിലെ വാഹനാപകടം ഡൈവർക്ക് പിന്നാലെ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന ഡോക്ടറും മരണപ്പെട്ടു

വൈത്തിരി : ലക്കിടിയിൽ ഉണ്ടായ വാഹനാപകടത്തിൽ കാർ ഡൈവർക്ക് പിന്നാലെ ഡോക്ടറും മരണപ്പെട്ടു. കോഴിക്കോട് പൊന്നിയം മീഞ്ചന്ത സ്വദേശിയും മേപ്പാടി പി.എച്ച്.സി യിലെ താൽക്കാലിക ഡോക്ടറുമായ സുഭദ്ര പത്മരാജൻ (61) ആണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് കൈനാട്ടിയിലെ ജനറൽ ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിൽസക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. കോഴിക്കോട് ഭാഗത്ത് നിന്നും മേപ്പാടിയിലേക്ക് വരുന്നതിനിടെ ഡോക്ടർ സഞ്ചരിച്ച കാർ ലക്കിടിയിൽ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കാർ…

Read More

വഴിതർക്കം; നെടുമങ്ങാട്ട് അയൽവാസിയെ തലക്കടിച്ച് കൊന്നു

  തിരുവനന്തപുരം: നെടുമങ്ങാട് താന്നിമൂട്ടിൽ വഴി തർക്കത്തെ തുടർന്ന് കൊലപാതകം. ബാബു എന്നയാൾ അയൽ വാസി സജിയെ തലക്കടിച്ച് കൊന്നു. നെടുമങ്ങാട് പോലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

Read More

കടയിൽ ഭക്ഷണം എത്തിക്കാൻ വൈകി; ഭർത്താവ് ആശുപത്രിയിൽ കയറി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

  കടയിൽ ഭക്ഷണം എത്തിയ്ക്കാൻ വൈകി. തമിഴ്നാട്ടിൽ യുവാവ് ഭാര്യയെ ആശുപത്രിയിൽ കയറി വെട്ടിക്കൊലപ്പെടുത്തി. തിരുച്ചിറപ്പള്ളി ധീരൻനഗർ സ്വദേശി കവിതയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സമ്പത്ത് കുമാറിനെ ഉറയൂർ പൊലിസ് അറസ്റ്റ് ചെയ്തു.പാൻ ഷോപ്പ് നടത്തുന്നയാളാണ് സമ്പത്ത് കുമാർ. എല്ലാ ദിവസവും ഭാര്യ കവിതയാണ് ഉച്ചയ്ക്ക് ഭക്ഷണം കൊണ്ടുപോയി നൽകുന്നത്.     ഇന്ന് ഭക്ഷണം എത്തിക്കാൻ വൈകി ഇത് ചോദിക്കാൻ വീട്ടിലെത്തിയ സമ്പത്ത് ഭാര്യയെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു ക്രൂരമായി മർദിച്ചു. ശേഷം കവിതയുടെ വീട്ടിൽ…

Read More

മുൻ വൈദിൻ റോബിനെ വിവാഹം ചെയ്യണം; കൊട്ടിയൂർ കേസിൽ ഇര സുപ്രീം കോടതിയിൽ

കൊട്ടിയൂർ പീഡനക്കേസിൽ പ്രതിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരിയെ വിവാഹം ചെയ്യാൻ അനുമതി തേടി പെൺകുട്ടി സുപ്രീം കോടതിയെ സമീപിച്ചു. വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് പെൺകുട്ടി സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് പ്രതിയുമായി ഉണ്ടായിരുന്നതെന്ന് ഇരയായ പെൺകുട്ടി നേരത്തെ ഹൈക്കോടതിയിലും പറഞ്ഞിരുന്നു. ഇരയെയും കുട്ടിയെയും താൻ സംരക്ഷിക്കാമെന്ന റോബിന്റെ വാദം പക്ഷേ ഹൈക്കോടതി തള്ളുകയായിരുന്നു. തുടർന്നാണ് ഇര സുപ്രീം കോടതിയെ സമീപിച്ചത്. വിവാഹത്തിനായി റോബിൻ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കണമെന്നും പെൺകുട്ടി…

Read More

കോവിഡിനും ബ്ലാക്ക് ഫംഗസിനുമെതിരെ ബോചെ ബ്രാന്റ് സൗജന്യ മാസ്കുകൾ

  തൃശൂർ: ഇന്ത്യയിലെ ആദ്യത്തെ ട്രാന്സ്പരന്റ് മാസ്ക് ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് പുറത്തിറക്കി. തൃശൂരിൽ വച്ചുനടന്ന ചടങ്ങില് ഡോ. ബോബി ചെമ്മണൂർ തൃശൂർ സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പി ജെ ബേബിക്ക് നല്കിക്കൊണ്ട് മാസ്ക് പുറത്തിറക്കി. ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഭാഗമായി ബോബി ഫാന്സ് ആപ്പിലൂടെ ആവശ്യപ്പെടുന്നവർക്ക് സൗജന്യമായി മാസ്ക് ലഭ്യമാക്കും. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടില്ലാത്തവർക്ക് മാസ്ക് പണം കൊടുത്ത് വാങ്ങാവുന്നതാണ്. അങ്ങനെ ലഭിക്കുന്ന ലാഭം മാസ്കിന്റെ ഉല്പ്പാദനച്ചെലവുകൾക്ക് ഉപയോഗിക്കുന്നതാണ്. മാസ്കുകളുടെ ശ്രേണിയിലെ ഏറ്റവും പുതിയ…

Read More

വയനാട്ടിലെ പെരിക്കല്ലൂരിൽ കടമുറിയിൽ 12 വയസുകാരിക്ക് പീഢനം: പ്രതി അറസ്റ്റിൽ

പെരിക്കല്ലൂർ;12വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വടക്കേപ്പറമ്പിൽ ശ്രീധരൻ (65) അറസ്റ്റിൽ. പെരിക്കല്ലൂർ പാതിരിയിൽ കട നടത്തുന്ന ഇയാൾ സാധനം വാങ്ങാൻ വന്ന കുട്ടിയെ കടയിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടി കൽപ്പറ്റ ചൈൽഡ് ലൈനിനെ വിവരം അറിയിച്ചു. അവർ പോലീസിനെ അറിയിച്ചതിനെ തുടർന്നാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.പുൽപ്പള്ളി സിഐ കെ.പി ബെന്നി, സി പി ഒ ടോണി മാത്യു, എസ് അജീഷ് കുമാർ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.

Read More

കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1434, തിരുവനന്തപുരം 1102, തൃശൂര്‍ 1031, കോഴിക്കോട് 717, കോട്ടയം 659, കൊല്ലം 580, പത്തനംതിട്ട 533, കണ്ണൂര്‍ 500, മലപ്പുറം 499, പാലക്കാട് 439, ഇടുക്കി 417, ആലപ്പുഴ 369, വയനാട് 288, കാസര്‍ഗോഡ് 165 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,303 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ…

Read More

കേന്ദ്ര സര്‍ക്കാര്‍ ദൗത്യം നിറവേറ്റി ശശി തരൂര്‍; റഷ്യയുടെ പിന്തുണ തേടി, ഓപ്പറേഷൻ സിന്ദൂര്‍ വിശദീകരിച്ചു

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ദൗത്യം നിറവേറ്റി ശശി തരൂര്‍ എംപി. റഷ്യ സന്ദർശനത്തിനിടെ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യത്തെക്കുറിച്ച് ശശി തരൂര്‍ വിശദീകരിച്ചു. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി ശശി തരൂർ ചർച്ച നടത്തി. തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടം വിശദീകരിച്ചു. വിഷയത്തിൽ റഷ്യയുടെ പിന്തുണയും ശശി തരൂര്‍ തേടി. റഷ്യൻ വിദേശകാര്യ സമിതി ചെയർമാൻ കോൺസ്റ്റന്‍റിൻ കൊസ ഷേവുമായും തരൂർ ചർച്ച നടത്തി. കൂടിക്കാഴ്ചയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷവും ചർച്ചയായി. യാത്രക്ക് മുൻപും തരൂർ…

Read More