Headlines

ആഴക്കടൽ മത്സ്യബന്ധന കരാർ സർക്കാർ റദ്ദാക്കി; രേഖകൾ പുറത്തുവന്നു

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കരാർ റദ്ദാക്കിയെന്ന് സർക്കാർ രേഖകൾ. ഇഎംസിസിയുമായി ഒപ്പിട്ട 5000 കോടിയുടെ ധാരണാപത്രമാണ് റദ്ദാക്കിയത്. കഴിഞ്ഞ മാസം 24ന് ധാരണാപത്രം റദ്ദാക്കാൻ മന്ത്രി നിർദേശം നൽകിയെന്നും 26ന് ധാരണാപത്രം റദ്ദാക്കി ഉത്തരവിറക്കിയെന്നുമാണ് വിശദീകരണം. ധാരണാപത്രം റദ്ദാക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചതിന് പിന്നാലെയാണ് രേഖകൾ പുറത്തുവന്നത്.

Read More

80:20 എന്ന ന്യൂനപക്ഷ അനുപാതം വിവേചനം; റദ്ദാക്കിയതിനെ സ്വാഗതം ചെയ്ത് പാലൊളി

  സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള 80:20 എന്ന അനുപാതം ഹൈക്കോടതി റദ്ദാക്കിയതിനെ സ്വാഗതം ചെയ്ത് മുതിർന്ന സിപിഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടി. 80:20 അനുപാതം കൊണ്ടുവന്നത് എൽഡിഎഫ് സർക്കാരല്ല. ലീഗിന് വഴങ്ങി യുഡിഎഫ് ആണ് ഈ അനുപാതം നടപ്പാക്കിയത്. ഇത് സാമൂദായിക വിഭജനം സൃഷ്ടിക്കുന്നതായിരുന്നു. ന്യൂനപക്ഷങ്ങൾക്കിടയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ഉൾക്കൊള്ളണമെന്നതായിരുന്നു എൽഡിഎഫ് നിലപാട്. വിധിയുടെ അടിസ്ഥാനത്തിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു ഈയൊരു അനുപാതം മറ്റ്…

Read More

കൊവിഡ് നിയന്ത്രണം കടുപ്പിച്ച് റെയിൽവേ; മാസ്‌ക് ഇല്ലെങ്കിൽ 500 രൂപ പിഴ

  കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ ട്രെയിന്‍ യാത്രികര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നവരില്‍ നിന്നും 500 രൂപ പിഴയീടാക്കാനും റെയില്‍വേ തീരുമാനിച്ചു. ട്രെയിനിനുള്ളില്‍ യാത്രക്കാര്‍ അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ റെയില്‍വേ പോലീസ് പരിശോധനയും നടത്തും.  

Read More

ട്രാക്കില്‍ മായാജാലം തീര്‍ത്ത് സിഫാന്‍ ഹസ്സന്‍; 5000 മീറ്ററില്‍ സ്വര്‍ണ്ണം

ടോക്കിയോ: ഇന്ന് 5000 മീറ്ററില്‍ സ്വര്‍ണം നേടിയ നെതര്‍ലന്റസിന്റെ സിഫാന്‍ ഹസ്സന്റെ ഓട്ടം ട്രാക്കില്‍ മായാജാലം തീര്‍ക്കുന്നതാണ്. മധ്യ-ദീര്‍ഘദൂര ഓട്ടക്കാരിയായ സിഫാന്‍ ഇന്ന് ഒന്നാം സ്ഥാനം നേടിയത് 14.36.79 സെക്കന്റിലാണ്. 28കാരിയായ സിഫാന്‍ എത്യോപന്‍ വംശജനയാണ്. താരം 1500 മീറ്ററിലും 10,000 മീറ്ററിലും മല്‍സരിക്കുന്നുണ്ട്. ഇതില്‍ രണ്ടിലും സിഫാന്‍ സ്വര്‍ണം നേടുമെന്നാണ് പ്രവചനം. ഇന്ന് 5000 മീറ്ററില്‍ പങ്കെടുക്കുന്നതിന് മുമ്പ് താരം 1500 മീറ്ററിന്റെ ഹീറ്റ്‌സില്‍ ഓടി സെമിയിലേക്ക് കുതിച്ചിരുന്നു. 10,000 മീറ്ററിലും സെമി ബെര്‍ത്ത് ഉറപ്പാക്കി….

Read More

കേരളത്തിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിർദേശം

കേരളത്തിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ ദ്വീപ് നിവാസികൾക്ക് ലക്ഷ ദ്വീപ് ഭരണകൂടത്തിന്റെ നിർദേശം. കേരളത്തിൽ കൊവിഡ് സാഹചര്യങ്ങൾ കൂടി വരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം എന്നാണ് വിശദീകരണം. അടിയന്തിര ഘട്ടത്തിൽ അല്ലാതെ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഭരണകൂടം ആവശ്യപ്പെടുന്നു. ലക്ഷ ദ്വീപിൽ നേരത്തെ കൊവിഡ് ബാധ രൂക്ഷമായ സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. നിലവിൽ നാൽപത്തിരണ്ട്് പേർക്ക മാത്രമാണ് ദ്വീപിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ദ്വീപിലെ ക്വാറന്റൈൻ നിർദേശങ്ങൾ ഭരണകൂടം കർശനമാക്കിയിട്ടുണ്ട്. ലക്ഷദ്വീപിലെത്തുന്നവർക്ക് ഏഴ് ദിവസത്തെ ക്വാറന്റൈൻ…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 90.394 സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 1.43 ലക്ഷം പേർ

  സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 90,394 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,862 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 743, കൊല്ലം 125, പത്തനംതിട്ട 1212, ആലപ്പുഴ 1077, കോട്ടയം 1240, ഇടുക്കി 813, എറണാകുളം 2518, തൃശൂര്‍ 3976, പാലക്കാട് 834, മലപ്പുറം 1593, കോഴിക്കോട് 2184, വയനാട് 458,…

Read More

ശബരിമല സ്വര്‍ണക്കൊള്ളയിൽ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; അറസ്റ്റിലായ സന്ദീപ് വാര്യർ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് ജാമ്യം

ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് റിമാന്‍ഡിലായ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ക്ക് ജാമ്യം. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ജാമ്യം ലഭിച്ചു. റിമാൻഡിൽ ആയി ഒൻപതാം ദിവസമാണ് ജാമ്യം ലഭിക്കുന്നത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആയിരുന്നു സമരം ജാമ്യാപേക്ഷ പത്തനംതിട്ട സിജെഎം കോടതി പരിഗണിച്ചു. കേസില്‍ സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ 17 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊട്ടാരക്കര സബ് ജയിലിലാണ് കഴിഞ്ഞിരുന്നത്. സന്ദീപ് വാര്യര്‍ക്ക്…

Read More

ശബരിമല സ്വർണ മോഷണത്തിൽ ബിജെപി പ്രതിഷേധം; ജലപീരങ്കി പ്രയോഗിച്ചിട്ടും പിന്മാറാതെ പ്രവർത്തകർ

സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറേറ്റുകളിലേക്ക് ബിജെപി പ്രതിഷേധം. അയ്യപ്പന്റെ സ്വത്ത് സർക്കാർ കൊള്ളയടിച്ചെന്ന് ആരോപിച്ചാണ് ബിജെപി പ്രതിഷേധം. കാസർകോടും കോഴിക്കോടും പാലക്കാടും ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് മറിച്ചിടാൻ ശ്രമം നടത്തിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സ്വർണമോഷണത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് ജില്ലാ ഭരണസിരാകേന്ദ്രങ്ങളിലേക്ക് മാർച്ച് നടത്തുമെന്ന് ആഹ്വാനം ചെയ്തിരുന്നു. കൊല്ലത്ത് നടക്കുന്ന പ്രതിഷേധ പരിപാടി പി കെ കൃഷ്ണദാസും ആലപ്പുഴയിൽ ശോഭ സുരേന്ദ്രനും ഉദ്ഘാടനം ചെയ്യും. പത്തനംതിട്ടയിൽ കുമ്മനം രാജശേഖരൻ, അഡ്വ….

Read More

രാജ്യത്ത് 20,799 പേര്‍ക്ക് കൂടി കൊവിഡ്; 180 മരണം

  ന്യൂഡല്‍ഹി: രാജ്യത്ത് 20,799 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 180 മരണങ്ങളും സ്ഥിരീകരിച്ചു. 26,718 പേര്‍ രോഗമുക്തരായി. നിലവില്‍ 2,64,458 പേരാണ് ചികിത്സയിലുള്ളത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.10 ശതമാനമാണ്. രോഗമുക്തി നിരക്ക് 97.89 ശതമാനം. ആകെ രോഗമുക്തരുടെ എണ്ണം 3,31,21,247 ആയി. ആകെ മരണസംഖ്യ 4,48,997 ആണ്. ഇതുവരെ 90,79,32,861 വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു.

Read More

ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത് വട്ടുള്ള ചിലരെന്ന് രാജീവ് ചന്ദ്രശേഖർ

വട്ടുള്ള ചിലരാണ് ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അതിന്റ ഉത്തരവാദിത്തം ബിജെപിക്ക് ഇല്ല. എല്ലാം ബിജെപിയുടെ തലയിൽ കെട്ടി വക്കാൻ ശ്രമിക്കേണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇത്തരം അതിക്രമങ്ങൾ ഉണ്ടായാൽ നിയമപരമായി നടപടിയാണ് വേണ്ടത്. താൻ ആണെങ്കിൽ അതാണ് ചെയ്യുകയെന്ന് രാജീവ് ചന്ദ്രശേഖർ ഡൽഹിയിൽ കൂട്ടിച്ചേർത്തു. അതേസമയം രാജ്യത്ത് ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ക്രിസ്മസ് ആഘോഷങ്ങൾ തകർക്കുന്ന അന്ധകാര ശക്തികളെ നിയന്ത്രിക്കാൻ ഭരണകൂടത്തിന്…

Read More