കാസർകോട് പാണത്തൂരിൽ തടി ലോറി താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു

  കാസർകോട് പാണത്തൂരിൽ തടി കയറ്റി വന്ന ലോറി മറിഞ്ഞ് നാല് പേർ മരിച്ചു. വലിയ വളവിൽ മുന്നോട്ടുനീങ്ങാൻ കഴിയാതെ ലോറി നിൽക്കുകയും സമീപത്തെ വീടിന്റെ ഷീറ്റുകൾ തകർത്ത് കനാലിലേക്ക് മറിയുകയുമായിരുന്നു. ഒമ്പത് പേരാണ് ലോറിയിലുണ്ടായിരുന്നത്. കുണ്ടൂപ്പള്ളി സ്വദേശികളാണ് ലോറിയിലുണ്ടായിരുന്നത്. ലോറി മറിഞ്ഞതോടെ വാഹനത്തിലുണ്ടായിരുന്നവർ ഇതിനടിയിൽപ്പെടുകയായിരുന്നു. എല്ലാവരെയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നാല് പേർ മരിച്ചു. കെ എൻ മോഹനൻ(40), രംഗപ്പൂ എന്ന സുന്ദരൻ(47), നാരായണൻ(53), കെ ബാബു എന്നിവരാണ് മരിച്ചത്. പരുക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ…

Read More

‘പൊലീസ് ആസ്ഥാനത്തെ പ്രവര്‍ത്തനം താഴോട്ട്’; പൊലീസ് മേധാവിയെ വിമര്‍ശിച്ച് ഡിജിപി യോഗേഷ് ഗുപ്ത

സംസ്ഥാന പൊലീസ് മേധാവിക്ക് രൂക്ഷ വിമര്‍ശനവുമായി ഡിജിപി യോഗേഷ് ഗുപ്ത. പൊലീസ് ആസ്ഥാനത്തെ പ്രവര്‍ത്തനം താഴോട്ടേക്കെന്നാണ് ഫയര്‍ഫോഴ്‌സ് മേധാവി കൂടിയായ് യോഗേഷ് ഗുപ്തയുടെ വിമര്‍ശനം. സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് യോഗേഷ് ഗുപ്ത കത്ത് നല്‍കി. തന്റെ വിജിലന്‍സ് ക്ലിയറന്‍സ് അപേക്ഷ പരിഗണിക്കാത്തതിനാലാണ് വിമര്‍ശനം. വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതിനാലാണ്കത്തില്‍ വിമര്‍ശനം അറിയിച്ചത്. പൊലീസ് സംവിധാനങ്ങള്‍ അപ്പാടെ തകര്‍ന്നുവെന്ന് പ്രതിപക്ഷം വിമര്‍ശനമുന്നയിക്കുന്ന സാഹചര്യത്തിലാണ് ഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പൊലീസ്…

Read More

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തതാണ്; നിയമം നിയമത്തിൻ്റെ വഴിയ്ക്ക് പോകട്ടെ’, സണ്ണി ജോസഫ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പരാതിയിൽ യുവതി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയ സംഭവത്തിൽ പ്രതികരിച്ച് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. യുവതിയുടെ പരാതി വന്ന സമയത്ത് തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകട്ടെ എന്ന് സണ്ണി ജോസഫ് പറഞ്ഞു. രാഹുലിനെതിരെ പൊലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാൽ അന്വേഷണം എവിടെയും എത്തിയില്ല.തിരഞ്ഞെടുപ്പിനെ ഇതൊന്നും ബാധിക്കില്ല. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ, ശബരിമലയിലെ സ്വർണക്കൊള്ള…

Read More

ഉത്തരാഖണ്ഡിൽ കാട്ടുതീ പടരുന്നു: ഹെക്ടർ കണക്കിന് വനം കത്തിനശിച്ചു, നാല് മരണം

ഉത്തരാഖണ്ഡിൽ കാട്ടുതീ പടരുന്നു. നാല് പേർ ഇതിനോടകം മരിച്ചു. നിരവധി കാട്ടുമൃഗങ്ങളും വെന്തുമരിച്ചു. വിവിധ മേഖലയിലായി 62 ഹെക്ടറോളം വനഭൂമിയിലാണ് കാട്ടുതീ പടർന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് തീ പടർന്നുപിടിച്ചത് തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംസ്ഥാനത്ത് മുഖ്യമന്ത്രി തിരാത് സിംഗ് റാവത്ത് ഉന്നത തലയോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഹെലികോപ്റ്ററിന്റെ സഹായത്തോടെ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Read More

പൃഥ്വിരാജിന്‍റെ ‘കടുവ’ സിനിമയുടെ റിലീസ് കോടതി തടഞ്ഞു

‘കടുവ’ സിനിമയുടെ റിലീസ് എറണാകുളം സബ് കോടതി താല്‍ക്കാലികമായി തടഞ്ഞു. സിനിമ പ്രക്ഷേപണം ചെയ്താൽ തനിക്കും കൂടുംബത്തിനും അപകീർത്തിയുണ്ടാകുമെന്നാരോപിച്ച് ജോസ് കുറുവിനാക്കുന്നേൽ നൽകിയ പരാതിയെ തുടർന്നാണ് ഉത്തരവ്. ഹർജിയിൽ തീർപ്പാകുന്നത് വരെ കടുവ സിനിമ പ്രദർശിപ്പിക്കുന്നത് കോടതി വിലക്കി. ജില്ലാ സബ് കോടതിയുടേതാണ് ഉത്തരവ്. സിനിമയിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കടുവാക്കുന്നേൽ കുറുവാച്ചൻ തന്‍റെ ജീവചരിത്രമാണെന്നും അത് പ്രദർശിപ്പിക്കുന്നത് തടയണമെന്നുമാണ് ഹർജിക്കാരന്‍റെ വാദം. സിനിമക്കാധാരമായ ജിനു വി എബ്രഹാമിന്‍റെ തിരക്കഥ പ്രസിദ്ധീകരിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്. ഹർജി തീർപ്പാക്കും വരെ…

Read More

‘ടൗട്ട’ മുന്നറിയിപ്പ്; ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രത്യേക സംഘങ്ങൾ കേരളത്തിലേക്ക്

  പത്തനംതിട്ട: സംസ്ഥാനത്ത് ‘ടൗട്ട’ ചുഴലിക്കാറ്റിനും കനത്ത മഴയ്ക്കും സാധ്യത പ്രവചിച്ചതിനെ തുടർന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രത്യേക സംഘങ്ങൾ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് തിരിച്ചു. ദുരന്ത നിവാരണ സേനയുടെ 9 ടീമുകളെ കേരളത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ ഉൾപ്പെടെ വിന്യാസിക്കാനാണ് അധികൃതരുടെ തീരുമാനം. വയനാട്, മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, ഇടുക്കി എന്നിവിടങ്ങളിൽ ആണ് ദേശീയ ദുരന്തനിവാരണ സേനയുടെ സംഘങ്ങളെ വിന്യസിക്കുക. ഇരുപത് അംഗ സംഘം പുലർച്ചെ ഒരു…

Read More

‘ആരിഫ് മുഹമ്മദ് ഖാന് പകരം വരുന്നത് പക്ക RSS ക്കാരനായിരിക്കുമെന്ന് ഞാൻ അന്നേ പറഞ്ഞു, അത് ശരിയായി’; കെ മുരളീധരൻ

മന്ത്രി വി ശിവൻകുട്ടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ത്രിവർണ പതാക ഏന്തിയ ഭാരതാംബയെ അമ്മയായി ആരും കണക്കാക്കുന്നില്ല. മുഖ്യമന്ത്രി ഒളിച്ചുകളി ഒഴിവാക്കി ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ഈ ചിത്രവുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും വ്യക്തമാക്കി ഗവർണർക്ക് കത്ത് കൊടുക്കണം. അല്ലെങ്കിൽ ഒരു വർഷം കഴിഞ്ഞ് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്ത് ഗവർണർ ഈ ചിത്രവുമായി വീണ്ടും കളിക്കും, അതുകൊണ്ട് ഇത് ഇപ്പോഴേ തന്നെ അവസാനിപ്പിക്കണം, മുരളീധരൻ പറഞ്ഞു. രണ്ട് വർഷം…

Read More

വനിതകൾക്ക് നാഷണൽ ഡിഫൻസ് അക്കാദമിയിലും നേവൽ അക്കാദമിയിലും പ്രവേശനം നൽകുമെന്ന് കേന്ദ്രം

സൈനിക വിഭാഗങ്ങളിലെ ലിംഗ വിവേചനത്തിന് അറുതിയാകുന്നു. വനിതകൾക്ക് നാഷണൽ ഡിഫൻസ് അക്കാദമിയിലും നേവൽ അക്കാദമിയിലും പ്രവേശനം നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച തീരുമാനം ചൊവ്വാഴ്ച ആയതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. പ്രവേശനത്തിനുള്ള മാർഗരേഖ തയ്യാറാക്കാൻ കോടതി കേന്ദ്രത്തിന് സമയം അനുവദിച്ചു വനിതകൾക്ക് എൻ ഡി എയിലും നേവൽ അക്കാദമിയിലും പ്രവേശനം നിഷേധിക്കുന്നത് മൗലിക അവകാശത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് നൽകിയ ഹർജികൾ പരിഗണിക്കവെയാണ് കേന്ദ്രസർക്കാർ കോടതിയെ നിലപാട് അറയിിച്ചത്. എൻഡിഎയിലൂടെ സ്ഥിരം കമ്മീഷൻ പദവിയിലേക്ക് വനിതകളെ നിയമിക്കാൻ…

Read More

‘ഗ്രീൻലാൻഡ് കീഴടക്കുമെന്ന് അമേരിക്ക പറയുന്നത് അംഗീകരിക്കാനാകില്ല’; ഡെന്മാർക്ക് വിദേശകാര്യമന്ത്രി

ഗ്രീൻലാൻഡ് വിഷയത്തിൽ അമേരിക്കയുമായുള്ള അടിസ്ഥാനപരമായ ഭിന്നത തുടരുകയാണെന്ന് ഡെന്മാർക്ക് വിദേശകാര്യമന്ത്രി ലാർസ് ലോക്കെ റാസ്മുസൈൻ. വൈറ്റ് ഹൗസിൽ ഇന്നലെ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസുമായും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായും നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഡെന്മാർക്ക് വിദേശകാര്യമന്ത്രിയുടെ പ്രതികരണം.ഗ്രീൻലൻഡിൽ അമേരിക്ക കൂടുതൽ സൈനിക താവളങ്ങൾ നിർമ്മിക്കുന്നത് ചർച്ച ചെയ്യാൻ തയാറാണെന്നും റാസ്മുസൈൻ പറഞ്ഞു. ഗ്രീൻലാൻഡ് കീഴടക്കുമെന്ന് അമേരിക്ക പറയുന്നത് അസ്വീകാര്യമാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ഇതിനിടെ ഗ്രീൻലാൻഡ് അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസ്താവന ചർച്ചകൾക്കുശേഷവും ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ്…

Read More

കോവിഡ് വ്യാപനം: പൊതുപരീക്ഷകൾ തുടരുന്ന കാര്യത്തിൽ ആലോചന വേണമെന്ന് രമേശ് ചെന്നിത്തല

  തിരുവനന്തപുരം: ഇപ്പോഴത്തെ അവസ്ഥയില്‍ സംസ്ഥാനത്ത് പൊതു പരീക്ഷകള്‍ തുടരണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ആലോചന നടത്തമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ കോവിഡ് പ്രതിദിന കേസുകൾ കൂടി വരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വല്ലാതെ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ പൊതു പരീക്ഷകള്‍ ഇപ്പോള്‍ തന്നെ നടത്തണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്നാണ് രമേശ് ചെന്നിത്തല പത്രക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്. സി.ബി.എസ്.സി, ഐ.സി.എസ്.സി ഉള്‍പ്പെടെ ദേശീയ തലത്തില്‍…

Read More