നീറ്റ് പരീക്ഷ ക്രമക്കേട്; ചോദ്യപേപ്പര്‍ വന്‍ തുകയ്ക്ക് വിറ്റത് മുഖ്യസൂത്രധാരന്‍ പി വി കുല്‍ക്കര്‍ണിയുടെ സഹായി മനീഷ വാഗ്മറെയെന്ന് സിബിഐ

    നീറ്റ് പരീക്ഷ ക്രമക്കേടില്‍ പുതിയ കണ്ടെത്തലുമായി സിബിഐ. ചോദ്യപേപ്പര്‍ വന്‍ തുകയ്ക്ക് വില്‍പ്പന നടത്തിയത് മുഖ്യസൂത്രധാരന്‍ പി വി കുല്‍ക്കര്‍ണിയുടെ സഹായി മനീഷ വാഗ്മറെ എന്ന് അന്വേഷണ ഏജന്‍സി. ആണ്‍ സുഹൃത്തായ ധനഞ്ജയ് ലോഖണ്ഡെയ്‌ക്കൊപ്പമാണ് ചോദ്യപേപ്പര്‍ ലക്ഷക്കണക്കിന് രൂപയ്ക്ക് വിറ്റത്. ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിഷേധങ്ങള്‍ നടന്നു.ക്രമക്കേടിന്റെ സൂത്രധാരന്‍ പി വി കുല്‍ക്കര്‍ണി ആയിരുന്നെങ്കിലും ചോദ്യപേപ്പര്‍ രാജ്യവ്യാപകമായി പ്രചരിപ്പിക്കുന്നതില്‍ മുഖ്യപങ്ക് മനീഷ വാഗ്മറെ, ധനഞ്ജയ് ലോഖണ്ഡെ…

Read More

ആരെയും അദ്ഭുതപ്പെടുത്തി ജയലളിതയുടെ വേദനിലയത്തിൽ നിന്നുള്ള വസ്തുക്കളുടെ കണക്ക്

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വസതിയിലെ വസ്തുവകകളുടെ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടു. വേദനിലയത്തിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളുടെ കണക്കെടുപ്പ് നടത്തുകായണ് സർക്കാർ. ചെന്നൈ പോയ്‌സ്ഗാർഡനിൽ സ്ഥിതി ചെയ്യുന്ന വേദനിലയത്തിൽ നിന്നും വരുന്ന വാർത്തകൾ ആരെയും അമ്പരിപ്പിക്കുന്നവയാണ് നാലര കിലോ സ്വർണം, 600 കിലോയിലധികം വെള്ളി, 11 ടെലിവിഷൻ. 110 റഫ്രിജറേറ്ററുകൾ. 30 എയർ കണ്ടീഷനറുകൾ, 29 ടെലിഫോണുകൾ, 10,438 സാരികൾ, നൂറിലധികം സൗന്ദര്യ വർധക വസ്തുക്കൾ, ഒമ്പതിനായിരത്തോളം പുസ്തകങ്ങൾ തുടങ്ങിയവയാണ് സർക്കാർ പുറത്തുവിട്ട കണക്കിലുള്ളത്. വേദനിലയം സർക്കാർ ഏറ്റെടുക്കുന്നതിന്റെ…

Read More

മൂവാറ്റുപുഴയിൽ ഗുണ്ടാസംഘം വീടുകയറി യുവാവിനെ കുത്തി; തടയാനെത്തിയ അമ്മയ്ക്കും പരുക്ക്

  മൂവാറ്റുപുഴയിൽ യുവാവിനെ അക്രമിസംഘം വീടുകയറി കുത്തി വീഴ്ത്തി. കടാതി സ്വദേശി ബിനുവിനെയാണ് ഒരുസംഘമാളുകൾ വീട്ടിൽ കയറി കുത്തിയത്. അക്രമം തടയാനെത്തിയ ബിനുവിന്റെ അമ്മ ബിന്ദുവിനും വെട്ടേറ്റു. ബിന്ദുവിന്റെ കൈവിരൽ അറ്റ നിലയിലാണ്. ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

കോവിഡ് കേസുകൾ കുറയുമ്പോഴും ജാഗ്രത തുടരണം: മുഖ്യമന്ത്രി

കോവിഡ് കേസുകൾ കുറഞ്ഞു വരുന്ന പശ്ചാത്തലത്തിലും നമ്മുടെ ജാഗ്രത കൂടുതൽ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യപ്രവർത്തകർക്ക് ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകേണ്ട പിന്തുണ നിർബാധം തുടരണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഒരേസമയം ചികിത്സിയിലിരിക്കുന്ന രോഗികളുടെ എണ്ണം പരമാവധി വന്നത് ഒക്ടോബർ 24നാണ്. 97,417 പേർ ആ ദിവസം ചികിത്സയിലുണ്ടായിരുന്നു. അതിനു ശേഷം രോഗികളുടെ എണ്ണം ക്രമാനുഗതമായി കുറയുന്നതായാണ് കാണുന്നത്. ഓരോ ദിവസത്തേയും കണക്ക് തൊട്ടുമുൻപുള്ള ആഴ്ചയിലെ അതതു ദിവസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഒന്നു മുതൽ…

Read More

‘തിരുവനന്തപുരമേ, നന്ദി’; ബിജെപിയുടെ ഈ വിജയം കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷം; പ്രധാനമന്ത്രി

തിരുവനന്തപുരത്തെ വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരമേ, നന്ദി, തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎ സഖ്യത്തിന് ലഭിച്ച വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷം. സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ നിറവേറ്റാൻ BJP ക്ക്‌ മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. ഈ ഊർജ്ജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായി BJP പ്രവർത്തിക്കുകയും ജനങ്ങളുടെ ജീവിതസൗഖ്യം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ മികച്ച വിജയം ഉറപ്പാക്കിയ, ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച എല്ലാ…

Read More

‘രാജ്യത്ത് ക്രൈസ്തവർ വേട്ടയാടപ്പെടുകയാണ്, UDF സംരക്ഷണം നൽകും’: വി ഡി സതീശൻ

രാജ്യത്ത് ക്രൈസ്തവർ വേട്ടയാടപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസ് അവർക്ക് സംരക്ഷണം നൽകും. ഒഡീഷയിൽ വീണ്ടും വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചപ്പോൾ കേരളത്തിലെ ബിജെപിക്കാർ എവിടെപ്പോയി എന്നും അദ്ദേഹം ചോദിച്ചു. രണ്ട് കന്യാസ്ത്രീമാർക്കും രണ്ടു വൈദികർക്കും ആണ് മർദ്ദനമേറ്റത്. എവിടെപ്പോയി കേരളത്തിലെ കേന്ദ്രമന്ത്രിമാർ. എവിടെപ്പോയി രാജീവ് ചന്ദ്രശേഖർ. ആട്ടിൻതോലിട്ട ചെന്നായ്ക്കളെപ്പോലെ എന്നിട്ട് അരമനയിൽ പോയി കേക്ക് കൊടുക്കാൻ പോവുകയാണ് ബിജെപിയെന്നും അദ്ദേഹം വിമർശിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷവിമർശനവുമായി വി ഡി സതീശൻ രംഗത്തെത്തി. കേരളത്തിലെ…

Read More

സ്കൂൾ, കോളേജ് വിദ്യാർഥികൾ പ്രസവിച്ചാൽ സാമ്പത്തിക സഹായം, ജനസംഖ്യ വർധിപ്പിക്കാൻ നടപടിയുമായി

മോസ്കോ: ജനനനിരക്കിൽ കുറയുന്നതിനെ തുടർന്ന് സ്കൂൾ, കോളേജ് വിദ്യാർത്ഥിനികൾക്ക് ഗർഭിണിയാകാനും കുട്ടികളെ വളർത്താനും സാമ്പത്തിക പ്രോത്സാഹനങ്ങൾ വാഗ്ദാനം ചെയ്യുന്ന പദ്ധതിയുമായി റഷ്യ. നിലവിൽ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ ഒരു കുട്ടിയെ പ്രസവിക്കാനും പരിപാലിക്കാനും സമ്മതിക്കുന്ന മുതിർന്ന സ്കൂൾ പെൺകുട്ടികൾക്ക് 100,000 റുബിളിലധികം (ഏകദേശം 90,000 രൂപ) സാമ്പത്തിക സഹായം നൽകും. റഷ്യയിലെ ജനസംഖ്യാ ഇടിവ് മറികടക്കാൻ ലക്ഷ്യമിട്ട് 2025 മാർച്ചിൽ സ്വീകരിച്ച നയത്തിന്റെ ഭാഗമാണ് പദ്ധതി. രാജ്യത്തെ പത്ത് മേഖലകളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്….

Read More

ആഴിമല ക്ഷേത്രത്തിൽ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

ആഴിമല ക്ഷേത്രത്തിൽ ക്ഷേത്ര ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. നെയ്യാറ്റിൻകര സ്വദേശി രാഹുൽ വിജയൻ (26) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടെയാണ് ഷോക്കേറ്റത്. ക്ഷേത്ര പരിസരം പ്രഷർ പമ്പ് ഉപയോ​ഗിച്ച് വൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഷോക്കേറ്റ് വീണ രാഹുലിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറു വര്‍ഷമായി ക്ഷേത്രത്തിൽ ജോലി ചെയ്യുകയായിരുന്നു.

Read More

ഉത്തർപ്രദേശിലേത് കർഷകർക്കെതിരായ ആസൂത്രിത ആക്രമണം: രാഹുൽ ഗാന്ധി

  ഉത്തർപ്രദേശിലെ അക്രമത്തിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ രാഹുൽ ഗാന്ധിക്ക് സർക്കാർ അനുമതി നിഷേധിച്ചു. എന്നാൽ ഇന്ന് താൻ മറ്റ് രണ്ട് നേതാക്കൾക്കൊപ്പം ലക്നൗ സന്ദർശിക്കുമെന്ന് രാഹുൽ ഗാന്ധി വ്യകത്മാക്കി. “ഇന്നലെ പ്രധാനമന്ത്രി ലക്നൗ സന്ദർശിച്ചു, പക്ഷേ അദ്ദേഹം ലഖിംപൂർ ഖേരി സന്ദർശിച്ചില്ല. ഇത് കർഷകർക്കെതിരായ ആസൂത്രിതമായ ആക്രമണമാണ്,” രാഹുൽ ഗാന്ധി തന്റെ സന്ദർശനത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു. ഞായറാഴ്ച ലഖിംപൂർ ഖേരിയിൽ പ്രതിഷേധിക്കുകയായിരുന്ന കർഷകരുടെ മുകളിലേക്ക് കേന്ദ്രമന്ത്രിയുടെ മകൻ ഒരു എസ്‌യുവി ഓടിച്ചു കയറ്റിയെന്നാണ്…

Read More

സംസ്ഥാനത്തെ കോളജുകൾ ഒക്ടോബർ 4 മുതൽ തുറക്കും; ഉത്തരവ് പുറത്തിറക്കി

  കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സർക്കാർ ഉത്തരവിറക്കി. നിബന്ധനകൾക്ക് വിധേയമായി ഒക്ടോബർ 4 മുതൽ തുറന്ന് പ്രവർത്തിക്കാനാണ് അനുമതിയുള്ളത്. അഞ്ച്, ആറ് സെമസ്റ്റർ ബിരുദ ക്ലാസുകളും മൂന്ന് നാല് സെമസ്റ്റർ പി ജി ക്ലാസുകളും അടുത്ത നാല് മുതൽ പ്രവർത്തിക്കാം. പിജി ക്ലാസുകൾ മുഴുവൻ വിദ്യാർഥികളെ ഉൾക്കൊള്ളിച്ചു കൊണ്ടും ബിരുദ ക്ലാസുകൾ 50 ശതമാനം വിദ്യാർഥികളെ ഒരു ബാച്ചായി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലമുള്ള…

Read More