Headlines

സംസ്ഥാനത്തെ വാരാന്ത്യ ലോക്ക് ഡൗൺ പിൻവലിച്ചേക്കും; തീരുമാനം വൈകുന്നേരത്തോടെ

സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന വാരാന്ത്യ ലോക്ക് ഡൗൺ പിൻവലിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇന്ന് വൈകുന്നേരം ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ ഇതുസംബന്ധി്ച തീരുമാനമുണ്ടാകും. വാരാന്ത്യ ലോക്ക് ഡൗൺ അശാസ്ത്രീയമാണെന്ന് വിമർശനങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം വ്യാപാരികൾ അടക്കം വാരാന്ത്യ ലോക്ക് ഡൗണിനെതിരെ രംഗത്തുവന്നിരുന്നു. ശനിയും ഞായറും കടകൾ അടച്ചിട്ട് ബാക്കി ദിവസങ്ങളിൽ തുറക്കുന്നത് മൂലം ആളുകൾ വ്യാപാര സ്ഥാപനങ്ങളിൽ എത്താനുള്ള സാധ്യത കുടുതലാണ്. സംസ്ഥാനത്തിന്റെ പല ഭാഗത്തും വാരാന്ത്യ ലോക്ക് ഡൗൺ ആൾക്കൂട്ടത്തിന് കാരണമാകുന്നുണ്ടെന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു വാരാന്ത്യ ലോക്ക്…

Read More

വീട്ടിലെ ചെടി പിഴുതെടുത്തു; 12 കാരിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി അയൽവാസി

പാട്‌ന: വീട്ടിലെ ചെടി പിഴുതെടുത്തതിന് പന്ത്രണ്ടു വയസുകാരിയെ അയൽവാസി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ബിഹാറിലെ ബേഗുസാരയിലെ ശിവറാണ ഗ്രാമത്തിലാണ് സംഭവം. നിലവിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് പെൺകുട്ടി. സിക്കന്ദർ യാദവ് എന്നയാളാണ് കുട്ടിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. സിക്കന്ദർ യാദവിന്റെ വീടിന് സമീപം കളിക്കുകയായിരുന്ന പെൺകുട്ടി അബദ്ധത്തിൽ മുറ്റത്തുണ്ടായിരുന്ന ഒരു ചെടി പിഴുതെടുത്തു. ഇത് കാണാനിടയായ സിക്കന്ദർ പെൺകുട്ടിയെ പൊതിരെ തല്ലുകയും മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. സിക്കന്ദറും ഭാര്യയും ചേർന്നായിരുന്നു പെൺകുട്ടിയോട് ഇത്തരമൊരു ക്രൂരത…

Read More

സ്ഥാനാർഥികളെ പഴിച്ച് സിപിഐ റിപ്പോർട്ട്; ചിഞ്ചുറാണിയിലും സുനിൽകുമാറിലും കുറ്റം കണ്ടെത്തി പാർട്ടി

  തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പ് തോൽവിയിൽ, സ്ഥാനാർഥികളായ മുൻമന്ത്രി ജെ.ചിഞ്ചുറാണിയെയും (ചടയമംഗലം) വി.ആർ.സുനിൽകുമാറിനെയും (കൊടുങ്ങല്ലൂർ) തള്ളിപ്പറഞ്ഞ് സിപിഐ സംസ്ഥാന കൗൺസിലിന്റെ റിവ്യൂ റിപ്പോർട്ട്. മന്ത്രിയായിരുന്നപ്പോൾ മണ്ഡലത്തിലെ ചില പാർട്ടി അംഗങ്ങളുമായി ചിഞ്ചുറാണിക്കുണ്ടായ അകൽച്ച തോൽവിക്കു കാരണമായെന്നാണു കണ്ടെത്തൽ. സ്ഥാനാർഥിക്കു വേണ്ടിയിരുന്ന ‘മുൻകൈ ഇല്ലായ്മ’യാണ് സുനിൽകുമാറിൽ കണ്ടെത്തിയ കുറ്റം. സംസ്ഥാനതല അവലോകന റിപ്പോർട്ടിൽ സ്ഥാനാർഥികളെക്കുറിച്ച് അതൃപ്തി രേഖപ്പെടുത്തുന്നത് അസാധാരണ നടപടിയാണ്. 25 സീറ്റിൽ മത്സരിച്ച സിപിഐ 8 സീറ്റിലാണ് ജയിച്ചത്. 9 സിറ്റിങ് സീറ്റുകൾ പാർട്ടി കൈവിട്ടു. വിവിധ…

Read More

ലെബനാനില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് നാല് മരണം; നിരവധി പേര്‍ക്ക് പരിക്ക്

ബെയ്‌റൂത്ത്: ലെബനാനില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. 30ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ മൂന്ന് കുട്ടികളുടെ നില ഗുരുതരമാണെന്നാണ് ലെബനന്‍ റെഡ് ക്രോസ് അറിയിച്ചു. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലന്ന് അഗ്‌നിശമന സേന ഉദ്യോഗസ്ഥന്‍ അലി നജ്ം പറഞ്ഞു. പെടിഞ്ഞാറന്‍ പ്രദേശമായ താരിഖ് അല്‍ ജാദിദയിലെ ജനവാസകേന്ദ്രത്തിലാണ് ടാങ്കര്‍ പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. കഴിഞ്ഞ മാസം ബെയ്റൂത്ത് തുറമുഖത്ത് 3,000 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ 200…

Read More

വയനാട്ടിൽ 20 പേര്‍ക്ക് കൂടി കോവിഡ്; 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ 76 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (14.09.20) 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 76 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2086 ആയി. 1667 പേര്‍ രോഗമുക്തരായി. നിലവില്‍ 409 പേരാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ചവര്‍: കര്‍ണാടകയില്‍ നിന്ന് വന്ന എടവക സ്വദേശി (26),…

Read More

ഹോർമുസിൽ കപ്പലുകൾക്കു നേരെ ആക്രമണം; ഇറാൻ രണ്ട് കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക

  ഹോർമുസിൽ കപ്പലുകൾക്കു നേരെ ആക്രമണം. ഇറാൻ സൈന്യം ഹോർമുസിൽ രണ്ട് കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. ഒമാൻ‌ തീരത്തു കൂടി പോകുകയായിരുന്ന എണ്ണ ടാങ്കറും ചരക്കു കപ്പലുമാണ് ഇറാൻ സൈന്യം ആക്രമിച്ചത്. കപ്പലുകൾക്കു നേരെ മിസൈൽ ആക്രമണമാണ് ഉണ്ടായതെന്ന് യു കെ മാരിടൈം ട്രേഡ് ഓപ്പറേഷൻ. രണ്ട് കപ്പലുകൾക്കും വലിയ നാശനഷ്ടമുണ്ടായതായി അമേരിക്ക.     അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കപ്പലുകൾക്ക് വലിയ തോതിൽ‌ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇറാന് നേരെ…

Read More

ദർശന സുകൃതം നേടി എത്തിയത് ആയിരങ്ങൾ; ശബരിമല നട തുറന്നു; മകരവിളക്ക് ജനുവരി 14ന്; ദർശന സമയക്രമം അറിയാം

മണ്ഡല പൂജയ്ക്കായി ശബരിമല ധർമ്മശാസ്‌താ ക്ഷേത്രനട തുറന്നു. ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ക്ഷേത്രതന്ത്രി കണ്ഠ‌ര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് വിളക്ക് തെളിയിച്ചു . ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറന്നു. മാളികപ്പുറം മേൽശാന്തി ടി.വാസുദേവൻ നമ്പൂതിരി മാളികപ്പുറത്ത് നട തുറന്നു. വൃശ്ചികമാസം ഒന്ന് (നവംബർ 17)നാളെ മുതൽ രാവിലെ 3 മണി മുതൽ ഉച്ചക്ക് 1 മണിവരെയും, ഉച്ചകഴിഞ്ഞ് 3 മണിമുതൽ രാത്രി 11…

Read More

തെന്മലയിൽ നിയന്ത്രണം വിട്ട പിക്കപ് റോഡിലൂടെ നടന്നുപോയവരെ ഇടിച്ചുതെറിപ്പിച്ചു; രണ്ട് കുട്ടികൾ മരിച്ചു

കൊല്ലം തെന്മലയിൽ വാഹനാപകടത്തിൽ രണ്ട് പെൺകുട്ടികൾ മരിച്ചു. റോഡിലൂടെ നടന്നുപോകുകയായിരുന്ന പെൺകുട്ടികളെ നിയന്ത്രണം വിട്ടുവന്ന പിക്കപ് വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ് വയലിലേക്ക് മറിയുകയും ചെയ്തു തെന്മല ഉറുകുന്നാണ് അപകടം നടന്നത്. ഉറുകുന്ന് സ്വദേശികളായ ശ്രുതി(11), കെസിയ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ശ്രുതിയുടെ സഹോദരി ശാലിനി(17)യെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

സഹപാഠികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട ഇളമണ്ണൂരിൽ സഹപാഠികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറുമ്പകര സ്വദേശി ജെബിൻ വി. ജോൺ, പുതുവൽ സ്വദേശിനി സോന മെറിൻ മാത്യു എന്നിവരാണ് മരിച്ചത്. സ്വന്തം വീടുകളിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും പത്തനാപുരം മാലൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ ബിരുദത്തിന് ഒരുമിച്ച് പഠിച്ചവരാണ്. ജെബിൻ ബാംഗ്ലൂരിലും സോനാ അടൂരിൽ ഉപരിപഠനത്തിന് ചേർന്നിരുന്നു.

Read More

‘പുതുപ്പള്ളിയില്‍ മത്സരിക്കണോ എന്നത് പാര്‍ട്ടി തീരുമാനിക്കും’; ചാണ്ടി ഉമ്മന്‍

പുതുപ്പള്ളിയില്‍ മത്സരിക്കണോ എന്നത് പാര്‍ട്ടി തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ ട്വന്റിഫോറിനോട്. പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞിട്ടുണ്ടെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.പുതുപ്പള്ളിയില്‍ യുഡിഎഫ് വിജയിച്ചിരിക്കും. അതില്‍ സംശയമൊന്നുമില്ല. മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും – അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ തയ്യാറെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ നേതൃത്വത്തെ അറിയിച്ചതായി ഇന്നലെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. തന്റെ നിലപാട് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു….

Read More