കൊടകര കുഴൽപ്പണ കേസ്: നാളെ ഹാജരാകില്ല, എന്ന് ഹാജരാകണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സുരേന്ദ്രൻ

  കൊടകര കുഴൽപ്പണ കേസിൽ കെ സുരേന്ദ്രൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. നാളെ ഹാജാരാകാൻ സാധിക്കില്ലെന്നും എന്ന് ഹാജരാകണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനായി അന്വേഷണ സംഘം സുരേന്ദ്രന്റെ വീട്ടിലെത്തി നോട്ടീസ് നൽകിയിരുന്നു ചൊവ്വാഴ്ച കാസർകോട് ബിജെപി നേതൃയോഗം ചേരുന്നുണ്ടെന്നൊക്കെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാൻ സുരേന്ദ്രൻ പറയുന്ന ന്യായം. സ്വർണക്കടത്ത് കേസിൽ സിപിഎം നേതാക്കൾ പ്രതിരോധത്തിലായതിനാൽ ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് തനിക്കെതിരായ നീക്കമെന്നും സുരേന്ദ്രൻ അവകാശപ്പെട്ടിരുന്നു.

Read More

കോട്ടയത്ത് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് യുവാവ് വെന്തുമരിച്ചു

കോട്ടയം മാങ്ങാനത്ത് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് യുവാവ് വെന്തുമരിച്ചു. വില്ലൂന്നി സ്വദേശിയായ അനന്തകൃഷ്ണനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയോടെയാണ് മാങ്ങാനം തുരുത്തോപാലത്തിന് സമീപത്തായി ഓട്ടോറിക്ഷ കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പൊലീസും ഫയര്‍ഫോഴ്സും എത്തി തീ അണച്ചപ്പോഴാണ് ഓട്ടോയ്ക്കുള്ളില്‍ ആളുണ്ടെന്ന വിവരം മനസിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വില്ലൂന്നി സ്വദേശി അനന്തകൃഷ്ണനാണെന്ന് മനസിലായത്. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മകള്‍ക്ക് പാല്‍പ്പൊടി വാങ്ങാനായി രാത്രി വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്…

Read More

കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ്

കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. പനമരം കരിമ്പക്കുന്നു വാര്‍ഡ് 11 ല്‍ ജൂണ്‍ 24 വരെ തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തി, ബത്തേരി ടി.വി.എസ് ഷോറൂമില്‍ ജൂണ്‍ 21 വരെ ജോലി ചെയ്ത വ്യക്തി, പൊഴുതന പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ ജൂണ്‍ 23 വരെ തൊഴിലുറപ്പു ജോലിയില്‍ ഉണ്ടായിരുന്ന വ്യക്തി എന്നിവര്‍ പോസിറ്റീവാണ്. നടുവീട്ടില്‍ കോളനി വാര്‍ഡ് 20 ല്‍ ജൂണ്‍ 16 നു നടന്ന വിവാഹത്തില്‍…

Read More

സംസ്ഥാനത്ത് ബിജെപി-എൽഡിഎഫ് ഒത്തുകളിയെന്ന് രാഹുൽ; തൊഴിൽ ലഭിക്കുന്നത് ഇടതുപക്ഷക്കാർക്ക് മാത്രം

സംസ്ഥാനത്ത് എൽ ഡി എഫ്-ബിജെപി ഒത്തുകളിയെന്ന് രാഹുൽ ഗാന്ധി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നത്. എന്തുകൊണ്ടാണിതെന്ന് നിങ്ങൾക്ക് മനസ്സിലാകും. ബിജെപിയിൽ വിമർശിച്ചാൽ ബിജെപി നിങ്ങളെ വെറുതെ വിടില്ല. എന്നാൽ എൽ ഡി എഫിന്റെ കാര്യം വരുമ്പോൾ സ്ഥിതി വ്യത്യസ്തമാണ് കേരളത്തിൽ തൊഴിൽ ലഭിക്കുന്നത് ഇടതുപക്ഷക്കാർക്ക് മാത്രമാണ്. തൊഴിൽ ലഭിക്കാൻ ചെറുപ്പക്കാർ സെക്രട്ടേറിയറ്റിന് മുന്നിൽ മുദ്രവാക്യം വിളിക്കേണ്ട അവസ്ഥയാണെന്നും രാഹുൽ പറഞ്ഞു. ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രാ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി…

Read More

മുല്ലപ്പള്ളി രാമചന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുതെന്ന് വി ഡി സതീശൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പേരിൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തോൽവിയുടെ ഉത്തരവാദിത്വം ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും ചേർന്നാണ് ഏറ്റെടുത്തത്. ആരും ഒളിച്ചുപോയിട്ടില്ല കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ആരും ഇറങ്ങിയിട്ടില്ല. അത് തീരുമാനിക്കാൻ പാർട്ടിയുണ്ടെന്നും സതീശൻ പറഞ്ഞു. അതേ സമയത്ത് ഇനിയെങ്കിലും കെപിസിസി പ്രസിഡന്റ് സ്ഥാനം മാറുമോയെന്ന ചോദ്യത്തോട് പ്രതികരിക്കാൻ രാമചന്ദ്രൻ തയ്യാറായില്ല.

Read More

ധീരജ് വധം: പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

  ഇടുക്കി എൻജിനീയറിംഗ് കോളജിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊന്ന കേസിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പോലീസിന്റെ അപേക്ഷ ജില്ലാ കോടതി ഇന്ന് പരിഗണിക്കും. യൂത്ത് കോൺഗ്രസ്, കെ എസ് യു നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജോജോ, ജിതിൻ, ടോണി തേക്കിലക്കാടൻ എന്നിവരെ പത്ത് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം ധീരജിനെ പ്രതികൾ കുത്തിക്കൊല്ലാൻ ഉപയോഗിച്ച കത്തി ഇതുവരെ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. ഇത് കണ്ടെത്തുന്നതടക്കമുള്ള ആവശ്യങ്ങൾക്കായാണ് പ്രതികളെ കസ്റ്റഡിയിൽ…

Read More

നക്ഷത്ര കണ്ണുള്ള രാജകുമാരി; ഡയാന രാജകുമാരി വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് 29 വര്‍ഷം

  ഡയാന രാജകുമാരി വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് 29 വര്‍ഷം. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വക്താവായിരുന്ന ഡയാനയുടെ തുറന്നുപറച്ചിലുകള്‍ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന അവഗണന ചര്‍ച്ച ചെയ്യാനിടയാക്കി. ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തും സജീവമായിരുന്നു ഡയാന.     ജനങ്ങളുടെ രാജകുമാരിയായിരുന്നു ഡയാന. ദയയുടേയും ഗ്ലാമറിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകം. ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് ചാള്‍സ് രാജകുമാരന്റെ ഭാര്യയായി എത്തിയ ഡയാന രാജകൊട്ടാരത്തില്‍പ്പോലും സ്ത്രീകള്‍ നേരിടുന്ന ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞതോടെയാണ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായത്.‘ഡയാന: ഹെര്‍ ട്രൂ സ്റ്റോറി’ എന്ന ആന്‍ഡ്രു മോര്‍ട്ടന്‍ രചിച്ച ജീവചരിത്രത്തില്‍ സ്ത്രീ…

Read More

പൊതു അവധി ദിവസങ്ങളിലും ഇനി മുതൽ കോവിഡ് വാക്സിൻ നൽകാന്‍ നിർദേശം

ഈ മാസത്തെ പൊതു അവധി ദിവസം ഉൾപ്പെടെ എല്ലാ ദിവസവും കോവിഡ് വാക്സിൻ നൽകാൻ ആശുപത്രികൾക്ക് കേന്ദ്ര സർക്കാർ നിർദേശം. അവധി ദിവസങ്ങള്‍ കണക്കിലെടുക്കാതെ പൊതു, സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വാക്സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 45 ദിവസം കൊണ്ട് 45 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് സംസ്ഥാനത്ത് ലക്ഷ്യമിടുന്നത്. വാക്സീന്‍ നല്‍കുന്നതിനായി വരും ദിവസങ്ങളില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍…

Read More

സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ തള്ളി; റിമാൻഡ് കാലാവധി നീട്ടി

സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് ഉൾപ്പെടെയുള്ള 12 പ്രതികളുടെ റിമാൻഡ് കാലാവധി അടുത്ത മാസം എട്ടാം തീയതി വരെ നീട്ടി. കൊച്ചി എൻ ഐ എ കോടതിയാണ് പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടിയത്. ജാമ്യം നൽകണമെന്ന് സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി   വീഡിയോ കോൺഫറൻസ് വഴിയാണ് സ്വപ്‌നയടക്കമുള്ള പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. ശാരീരിക അവശതകളുണ്ടെന്നും അതിനാൽ ജാമ്യം നൽകണമെന്നും സ്വപ്‌ന ആവശ്യപ്പെട്ടു. എന്നാൽ കോടതി ഇത് തള്ളി. അതേസമയം ബന്ധുക്കളെ കാണാൻ അനുമതി നൽകണമെന്ന്…

Read More

അക്ഷയ സംരംഭകരായ മുഹമ്മദ് റാഫിയെയും ബിന്ദു ഏലിയാസിനെയും ജില്ലാ ഭരണകൂടം അനുമോദിച്ചു

ഇ-ഗവേണൻസ് പ്രവർത്തനത്തിനായി സംസ്ഥാന തലത്തിൽ അവാർഡ് നേടിയവരെ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള മൊമൻ്റോ നൽകി അനുമോദിച്ചു.  മികച്ച പ്രവർത്തനം നടത്തിയ അക്ഷയ കേന്ദ്രങ്ങൾക്കായി ഏർപ്പെടുത്തിയ അവാർഡിൽ ഒന്നാം സ്ഥാനം നേടിയ കോറോം അക്ഷയ കേന്ദ്രം സംരംഭകനായ മുഹമ്മദ് റാഫി, രണ്ടാം സ്ഥാനം നേടിയ കോളിയാടി അക്ഷയ കേന്ദ്രം സംരംഭകയായ ബിന്ദു ഏലിയാസ് എന്നിവരെയാണ് അനുമോദിച്ചത്. ഇ-ഗവേണൻസ് രംഗത്തെ നൂതനാശയങ്ങളെയും സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയതാണ് ഇ-ഗവേണൻസ് അവാർഡ്. കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ഐ.ടി…

Read More