ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു

ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ മന്ത്രിക്ക് ഡ്രിപ്പ് നല്‍കി. അതേസമയം കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ മന്ത്രിക്കെതിരെ പ്രതിഷേധം തുടരുകയാണ്. അതേസമയം, വീണാ ജോര്‍ജിനെ സന്ദര്‍ശിക്കാനെത്തിയ മന്ത്രി കെ എന്‍ ബാലഗോപാലും ബിജെപി പ്രവര്‍ത്തകരും തമ്മില്‍…

Read More

ഗുണവും രുചിയിലും മുന്നിൽ: അറിയാം തേന്‍ നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങള്‍

രുചിയിൽ മാത്രമല്ല ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്ന തേന്‍ നെല്ലിക്ക. തേന്‍ നെല്ലിക്ക കരളിന് വളരെയധികം ഗുണം ചെയ്യും. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരുന്നത് തടയാനും ഇവ സഹായിക്കും. ബൈല്‍ പിഗ്മെന്‍റ് നീക്കുകയും വിഷാംശം കളയുകയും ചെയ്യും എന്നതാണ് ഇതിന് കാരണം. അതുപോലെതന്നെ ചെറുപ്പം നില നിര്‍ത്താന്‍ ഏറെ നല്ലതാണ് തേന്‍ നെല്ലിക്ക. മുഖത്ത് ചുളിവുകള്‍ വരുന്നത് തടയുകയും ശരീരത്തിന് ഊര്‍ജം നല്‍കുകയും ചെയ്യുന്നു. അസ്മ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇത് ഏറെ ഗുണകരമാണ്. ആന്‍റെിഓക്‌സിഡന്‍റുകള്‍…

Read More

കോവിഡ് വാക്സിന്‍ മാര്‍ച്ചില്‍; സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

കോവിഡ് മഹാമാരിക്കെതിരായ വാക്സിന്‍ മാര്‍ച്ച് മുതല്‍ നല്‍കി തുടങ്ങുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. വാക്സിന്‍ പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ വേഗത്തില്‍ നടക്കുന്നുണ്ട്. വാക്സിന്‍ വിതരണം ചെയ്യാനുള്ള സര്‍ക്കാറിന്റെ അനുമതി ലഭിക്കാന്‍ കാലതാമസം എടുക്കും. കോവിഡ് വാക്സിന്‍ ഡിസംബറില്‍ തയ്യാറുമെങ്കിലും മാര്‍ച്ചോടുകൂടി വിപണിയിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പറയുന്നു.   വാക്സിന്റെ ഏഴ് കോടിയോളം ഡോസ് മാര്‍ച്ചോടുകൂടി ഉല്‍പാദിപ്പിക്കാന്‍ കഴിയും. സര്‍ക്കാര്‍ ആയിരിക്കും ആര്‍ക്കൊക്കെ വാക്സിന്‍ നല്‍കണമെന്നത് തീരുമാനിക്കുക. ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരിക്കും മുന്‍ഗണന. 60 വയസിന് മുകളിലുള്ളവര്‍ക്കും…

Read More

സംസ്ഥാനത്ത് ഇന്ന് 7007 പേർക്ക് കൊവിഡ്, 29 മരണം; 7252 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 7007 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, തൃശൂർ 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580, മലപ്പുറം 527, ആലപ്പുഴ 521, തിരുവനന്തപുരം 484, പാലക്കാട് 424, കണ്ണൂർ 264, പത്തനംതിട്ട 230, ഇടുക്കി 225, വയനാട് 159, കാസർഗോഡ് 141 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് കഴിഞ്ഞ 24 മണിക്കൂറിനിടെ 64,192 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.91 ആണ്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്,…

Read More

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു; ആശുപത്രി ജീവനക്കാർ മോശമായി പെരുമാറിയാൽ നടപടി

  മെഡിക്കൽ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാൾ രോഗികളോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറുന്നത് ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് കേസ് തീർപ്പാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരനായ യുവാവിനെ സുരക്ഷാ ജീവനക്കാർ ക്രൂരമായി മർദ്ദിച്ചെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ആരോപണ…

Read More

ശബരിമല സ്വര്‍ണക്കൊള്ള; ‘ജയിലില്‍ കിടക്കുന്നവര്‍ക്ക് ജാമ്യം ലഭിക്കാന്‍ അവസരമൊരുക്കുന്നു; എസ്‌ഐടി അന്വേഷണത്തില്‍ സംശയം’; കെ മുരളീധരന്‍

എസ്‌ഐടി അന്വേഷണത്തില്‍ സംശയമുണ്ടെന്നും എല്ലാം തന്ത്രിയുടെ തലയില്‍ കെട്ടിവയ്ക്കാനാണ് എസ്‌ഐടിയുടെയുടെ ശ്രമമെന്നും കെ മുരളീധരന്‍. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു. (Doubts in SIT investigation; K Muraleedharan). എസ്‌ഐടിയെ കുറിച്ച് വ്യക്തമായ സംശയമുണ്ട്. ഇന്നലെ വരെ ഞങ്ങള്‍ എസ്‌ഐടിയെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. പക്ഷേ, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക്, ജയിലില്‍ കിടക്കുന്നവര്‍ക്ക് ജാമ്യം കിട്ടാന്‍ വേണ്ടിയുള്ള ശ്രമം. എസ്‌ഐടിയുടെ മേലെ സര്‍ക്കാര്‍ സംവിധാനം സമ്മര്‍ദം ചെലുത്തുന്നുവെന്ന സംശയമുണ്ട്. അത് കടകംപള്ളിയെ…

Read More

ശിവശങ്കറെ കസ്റ്റംസ് നാളെ ജയിലിൽ വെച്ച് ചോദ്യം ചെയ്യും

റിമാൻഡിൽ കഴിയുന്ന എം ശിവശങ്കറെ കസ്റ്റംസ് നാളെ ചോദ്യം ചെയ്യും. സ്വർണക്കടത്ത്, ഡോളർ കടത്ത് തുടങ്ങിയ കേസുകളിലാണ് മൊഴിയെടുക്കുന്നത്. രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ച് മണി വരെ ജയിലിലെത്തി മൊഴിയെടുക്കാനാണ് കോടതിയുടെ അനുവാദമുള്ളത്. മൊഴിയെടുക്കലിന് ശേഷം ഇരു കേസുകളിലും ശിവശങ്കറുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് കസ്റ്റംസിന്റെ നീക്കം. സ്വർണക്കടത്ത് ശിവശങ്കറിന്റെ അറിവോടെയായിരുന്നുവെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടികൾ

Read More

മധുര ഐ.ടി.ഐ.യിൽ റാഗിംഗ് ക്രൂരത; മൂന്ന് വിദ്യാർഥികൾ കസ്റ്റഡിയിൽ

തമിഴ്നാട്ടിലെ മധുര തിരുമംഗലം ഐ.ടി.ഐയിൽ ഒന്നാം വർഷ വിദ്യാർഥിക്ക് നേരെ ക്രൂരമായ റാഗിംഗ് പീഡനം. മൂന്ന് സീനിയർ വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവത്തിൽ ഹോസ്റ്റൽ വാർഡനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ 18-ന് നടന്ന സംഭവം മറ്റൊരു വിദ്യാർഥി പകർത്തിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പുറംലോകം അറിയുന്നത്. കോളേജ് ഹോസ്റ്റൽ മുറിയിൽ വെച്ച് ഒന്നാം വർഷ വിദ്യാർഥിയെ മൂന്ന് സീനിയർ വിദ്യാർഥികൾ ചേർന്ന് നഗ്നനാക്കി ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. വിദ്യാർഥിയുടെ സ്വകാര്യ…

Read More

നെടുമ്പാശേരിയിലെത്തിയ റഷ്യൻ സ്വദേശിക്ക് കോവിഡ്; സാമ്പിൾ ഒമിക്രോൺ പരിശോധനയ്ക്ക് അയച്ചു

  ബ്രിട്ടനിൽ നിന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ റഷ്യൻ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒമിക്രോൺ വകഭേദമാണോ എന്നറിയാൻ സാ൦പിൾ ജനിതക ശ്രേണി പരിശോധനയ്ക്ക് അയച്ചു. ഇദ്ദേഹത്തെ അമ്പലമുകൾ സർക്കാർ കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 25 വയസ്സുളള യുവാവിനാണ് റാപ്പിഡ് ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട രാജ്യമാണ് റഷ്യ. അതേസമയം ഒമിക്രോണിൽ കേന്ദ്ര മാർഗനിർദേശം നടപ്പാക്കുന്നതിന് മുൻപ് സംസ്ഥാനത്ത് എത്തിയവരെ കണ്ടെത്തി മുൻകരുതലെടുക്കുന്നതിൽ വീഴ്ച്ച സംഭവിച്ചു. നവംബർ 29ന് റഷ്യയിൽ നിന്നെത്തിയവരിൽ ഒരാൾക്ക് കോവിഡ്…

Read More

‘ഭാവികാലത്തേക്കുള്ള ദിശാബോധമുള്ള ബജറ്റ്’; 2070ൽ ഉണ്ടാകാനിടയുള്ള സന്നിഗ്ദാവസ്ഥ മുന്നിൽ കണ്ടുള്ള ബജറ്റാണിത്; സുരേഷ് ഗോപി

കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബജറ്റിന് മുമ്പേ അതിനെതിരെ സ്ക്രിപ്പ്റ്റ് ചെയ്തുവെക്കുന്ന കാലം. ജനം ഇതിൽ വീഴരുത്. ഇത് 2070 വരെയുള്ള രാജ്യത്തിൻറെ രൂപകൽപന. ഭാവികാലത്തേക്കുള്ള ദിശാബോധമുള്ള ബജറ്റ്. ഇതിനെയാണ് വികസിത ഭാരത് എന്ന് പറയുന്നത്.2070 ൽ ഉണ്ടാകാനിടയുള്ള സന്നിഗ്ദാവസ്ഥ മുന്നിൽ കണ്ടുള്ള ബജറ്റാണിത്. ബജറ്റിനെ വിമർശിച്ച് ഭരണം പിടിക്കാൻ കഴിയുമോ എന്നാണ് പലരും ശ്രമിക്കുന്നത്. ഇതിന് വോട്ടിങ്ങിലൂടെ കേരള സമൂഹം മറുപടി നൽകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം കേന്ദ്ര ബജറ്റിനെ കുറിച്ച്…

Read More