Headlines

അതിതീവ്ര മഴ; പ്രകൃതി ദുരന്തങ്ങൾ മുന്നിൽ കണ്ട് ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകൃതി ദുരന്തങ്ങൾ മുന്നിൽ കണ്ട് ജാഗ്രത പാലിക്കണം. അപകടങ്ങൾക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൽ കടലിൽ പോകരുതെന്നും മുഖ്യമന്ത്രി നിർദേശം നൽകി ഇന്ന് ഇടുക്കി, കണ്ണൂർ കാസർകോട് ജില്ലകളിലും നാളെ ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് എല്ലാവരും സഹകരിക്കണം. പൂർണമായും കൊവിഡ് മാനദണ്ഡം പാലിച്ചുവേണം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടത്. നാല് തരത്തിൽ ക്യാമ്പുകൾ സജ്ജമാക്കാൻ…

Read More

കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട പിതാവിന്റെയും മകന്റെയും മൃതദേഹം കണ്ടെത്തി

തിരൂരങ്ങാടി: മക്കളോടൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട പിതാവിന്റെയും മകന്റെയും മൃതദേഹം കണ്ടെത്തി. കടലുണ്ടിപ്പുഴയില്‍ കക്കാട് ബാക്കിക്കയം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം താമസിക്കുന്ന കാവുങ്ങല്‍ അലവിയുടെ മകന്‍ ഇസ്മാഈല്‍(36), മകന്‍ മുഹമ്മദ് ശംവീല്‍(ഏഴ്)) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന മകന്‍ ശാനിബി(ഒമ്പത്)നെ അയല്‍വാസി രക്ഷപ്പെടുത്തിയിരുന്നു. ട്രോമാ കെയര്‍ വോളന്റിയര്‍മാര്‍, ഫയര്‍ ഫോഴ്‌സ്, ഐആര്‍ഡബ്ല്യു, എസ് ഡിപിഐ വോളന്റിയര്‍മാര്‍ തിരച്ചിലിനു നേതൃത്വം നല്‍കി. വെള്ളിയാഴ്ച രാവിലെ 11.30നാണ് സംഭവം. ഇസ്മാഈല്‍ തറവാട് വീട്ടില്‍ നിന്നു കക്കാട് ബാക്കിക്കയം ഭാഗത്ത്…

Read More

‘അവന്‍ പൂര്‍ണ ആരോഗ്യവാന്‍’; പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസുകാരന്‍ അനോഷ് ആശുപത്രി വിട്ടു

തൃശൂര്‍ കോടാലിയില്‍ വീട്ടില്‍ നിന്ന് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരന്‍ അനോഷ് ആശുപത്രി വിട്ടു. അനോഷ് പൂര്‍ണ ആരോഗ്യവാനെന്ന് അങ്കമാലി അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ശ്വാസകോശത്തിന്റേയും ഹൃദയത്തിന്റേയും പ്രവര്‍ത്തനം ഗുരുതരാവസ്ഥയില്‍ ആയിരുന്നെന്നും പ്രശ്‌നങ്ങള്‍ പൂര്‍ണമായി ഭേദമായെന്നും ഡോക്ടേഴ്‌സ് അറിയിച്ചു.അനോഷിന് ന്യൂറോ സംബന്ധമായും പ്രശ്‌നങ്ങളും ശ്വാസതടസവും പൂര്‍ണ്ണമായി ഭേദമായതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ശംഖുവരയന്‍ പാമ്പ് കടിച്ചാല്‍ ദേഹത്ത് പോലും പാട് ഉണ്ടാകില്ല. വേദന പോലും ഉണ്ടാകില്ല. പാമ്പിനെ കണ്ടാല്‍ മാത്രമേ സംശയിക്കാന്‍ പോലും സാധ്യതയുള്ളൂ. വേനല്‍ക്കാലത്ത് എല്ലാവരും…

Read More

സംഗീതം മനുഷ്യരെ ഒരുമിപ്പിക്കുന്ന ചൈതന്യത്തിനൊപ്പമാണ് ഞങ്ങള്‍, ഒരു വിശ്വാസത്തേയും വേദനിപ്പിക്കാനില്ല: നന്ദഗോവിന്ദം ഭജന്‍സ്

ക്ഷേത്രത്തിലെ ഭജനയ്ക്കിടെ ക്രിസ്തീയ ഗാനം ആലപിച്ചതിനെ തുടര്‍ന്നുണ്ടായ സൈബര്‍ അധിക്ഷേപങ്ങളില്‍ പ്രതികരണവുമായി നന്ദഗോവിന്ദം ഭജന്‍സ്. തങ്ങള്‍ ഒരു വിശ്വാസങ്ങളേയും വേദനിപ്പിക്കാനല്ല ആ ഗാനം ആലപിച്ചതെന്നും ക്ഷേത്ര പരിപാടിയോട് സഹകരിച്ച കുറച്ചാളുകളോടുള്ള നന്ദി സൂചകമായിരുന്നു ആ ആലാപനമെന്നുമാണ് നന്ദഗോവിന്ദം ഭജന്‍സ് വിശദീകരിച്ചിരിക്കുന്നത്. നന്ദിയും ബഹുമാനവും ആത്മബന്ധവും സംഗീതത്തിലൂടെ പ്രകടിപ്പിക്കാമെന്ന് തങ്ങള്‍ വിശ്വസിക്കുന്നുണ്ടെന്നും നന്ദഗോവിന്ദം ഭജന്‍സ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. ( nandagovindam bhajans on christian song controversy) കോട്ടയം വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭജന അവതരിപ്പിക്കുന്നതിനിടെ ‘ഈ…

Read More

തിരഞ്ഞെടുപ്പ് കഴിയും വരെ കടകംപള്ളി സുരേന്ദ്രന്റെ ചോദ്യം ചെയ്യല്‍ വൈകിപ്പിക്കാന്‍ എസ്‌ഐടിക്ക് മേല്‍ സമ്മര്‍ദമുണ്ട്: പ്രതിപക്ഷ നേതാവ്

ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രന്റെ ചോദ്യം ചെയ്യല്‍ വൈകിപ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിരഞ്ഞെടുപ്പ് കഴിയും വരെ ചോദ്യം ചെയ്യല്‍ വൈകിപ്പിക്കുമെന്ന് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇപ്പോള്‍ അറസ്റ്റിലായവര്‍ കൂടാതെ ഒരുപാട് പ്രധാനപ്പെട്ട ആളുകളെക്കുറിച്ച് അന്വേഷണം നടക്കണമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പിന്നില്‍ വന്‍ തോക്കുകളെന്ന് കോടതി പറഞ്ഞു. ഇത് ആരൊക്കെയെന്ന് അറിയണമെന്നും വി ഡി…

Read More

സംസ്ഥാനത്ത് ഇന്ന് 3795 പേർക്ക് കൊവിഡ്, 50 മരണം; 4308 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 3795 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 681, എറണാകുളം 543, തൃശൂർ 445, കോഴിക്കോട് 413, കോട്ടയം 312, കൊല്ലം 310, കണ്ണൂർ 202, മലപ്പുറം 192, പത്തനംതിട്ട 146, ആലപ്പുഴ 139, ഇടുക്കി 132, പാലക്കാട് 110, വയനാട് 91, കാസർഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,344 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5…

Read More

യു എസ്-റഷ്യ ബന്ധം അതിന്റെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പുടിൻ

യുഎസ്-റഷ്യ ബന്ധം അതിന്റെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. എൻ.ബി.സിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് യുഎസുമായുള്ള നയതന്ത്ര ബന്ധത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് പുടിൻ സംസാരിച്ചത്. ‘ഇക്കഴിഞ്ഞ വർഷങ്ങളിലായി അമേരിക്കയുമായുള്ള നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലുകളാണുണ്ടായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലവിൽ മോശപ്പെട്ട നിലയിലാണ്,’ പുടിൻ പറഞ്ഞു. റഷ്യക്കെതിരെയും തനിക്കെതിരെയും ഉയർന്ന വിവാദങ്ങളിൽ മറുപടി പറയാൻ പുടിൻ തയാറായില്ല. റഷ്യയിലെ പ്രതിപക്ഷ നേതൃസ്ഥാനങ്ങളിലുള്ളവർക്കെതിരെ നടന്ന ആക്രമണങ്ങളിലും അദ്ദേഹം പ്രതികരിക്കാൻ തയാറായില്ല.

Read More

ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി; ‘എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച’

ജമാഅത്തെ ഇസ്ലാമി നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ ആവശ്യപ്പെട്ടതിനാലാണ് കൂടിക്കാഴ്ച നടത്തിയത്. സോളിഡാരിറ്റിയിലെ ചില ചെറുപ്പക്കാരും തന്നെ കാണാൻ വന്നു. അന്ന് അവരെ മുഖത്ത് നോക്കി വർഗ്ഗീയ വാദികളെന്ന് താൻ വിളിച്ചു. എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു. വർഗീയ വാദികൾ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ജമാഅത്തെ നേതാക്കളെ കണ്ടത്. കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞിട്ട് കണ്ടു, അവർ പ്രശ്നക്കാർ ആണെന്ന് അവരോട് തന്നെ പറഞ്ഞിട്ടുണ്ട്. ഗുഡ് സർട്ടിഫിക്കറ്റ് നൽകിയതിന്റെ കാരണം യുഡിഎഫ്…

Read More

പി.പി. ദിവ്യയും ടി വി പ്രശാന്തനും 65 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; മാനനഷ്ടക്കേസ് ഫയൽ ചെയ്ത് നവീൻ ബാബുവിന്റെ കുടുംബം

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കും, ടി വി പ്രശാന്തനും എതിരെ കെ നവീൻ ബാബുവിന്റെ കുടുംബം മാനനഷ്ടക്കേസ് പത്തനംതിട്ട സബ്‌കോടതിയിൽ ഫയൽ ചെയ്തു. നവീൻ ബാബുവിനെ അഴിമതിക്കാരനെന്ന് പൊതുസമൂഹത്തിന് മുന്നിൽ തെറ്റായി ചിത്രീകരിച്ചെന്ന് കുടുംബം ഹർജിയിൽ ചൂണ്ടിക്കാട്ടി. മരണശേഷവും പ്രശാന്തൻ പലതവണ ഇത് ആവർത്തിച്ചു എന്നാണ് ഹർജിയിലെ ആരോപണം. ഇരുവർക്കും കോടതി നോട്ടീസ് അയച്ചു. ഹർജി അടത്ത മാസം 11ന് പരിഗണിക്കും. 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. 2024…

Read More

‘സദസിൽ ആളില്ല, കാണുമ്പോൾ കുറച്ചധികം പറയാനുണ്ട്, ഇപ്പോൾ പറയുന്നില്ല’: സംഘാടകരെ വിമർശിച്ച് മുഖ്യമന്ത്രി

പാലക്കാട് കഞ്ചിക്കോട് ഇൻഡസ്ട്രീസ് വ്യാവസായിക സമിറ്റിന് ആള് കുറഞ്ഞതിന് മുഖ്യമന്ത്രിയുടെ വിമർശനം. കാണുമ്പോൾ കുറച്ച് അധികം പറയാനുണ്ട് എന്നാൽ താൻ ഇപ്പോൾ ഒന്നും പറയുന്നില്ല. ഇങ്ങനെ ഒരു പരിപാടി ഇതുപോലാണോ നടത്തേണ്ടിയിരുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. സംഘാടകരെ വിമർശിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. വ്യവസായ വകുപ്പുമായി സഹകരിച്ച് കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം പാലക്കാട് പുതുശേരിയിൽ നടത്തുന്ന സമ്മിറ്റിനിടെയാണ് വിമർശനം. സംഘാടകരെ വിമർശിച്ച മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് നേരെയും വിമർശനം ഉന്നയിച്ചു. നാടിൻ്റെ വികസനം അറിയരുതെന്ന് ചില മാധ്യമങ്ങൾ ശ്രമിക്കുന്നു….

Read More