രാജ്യം 73ാമത് റിപബ്ലിക് ദിനം ആഘോഷിക്കുന്നു. വർണാഭമായ പരേഡ് ഡൽഹി രാജ് പഥിൽ നടക്കുകയാണ്. ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി ആദരം അർപ്പിച്ചതോടെയാണ് ഔദ്യോഗിക ആഘോഷങ്ങൾക്ക് തുടക്കമായത്. കൊവിഡ് പശ്ചാത്തലത്തിൽ സന്ദർശകരെ ചുരുക്കിയാണ് ചടങ്ങ് നടക്കുന്നത്.
രാവിലെ പത്തരയോടെ റിപബ്ലിക് ദിന പരേഡിന് തുടക്കമായി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സല്യൂട്ട് സ്വീകരിക്കുകയാണ്. രാജ്യത്തിന്റെ സൈനിക ശക്തി വിളിച്ചോതുന്ന പരേഡാണ് രാജ് പഥിൽ തുടരുന്നത്. 25 നിശ്ചല ദൃശ്യങ്ങളും ഇത്തവണ പരേഡിലുണ്ടാകും
വ്യോമസേനയുടെ 75 വിമാനങ്ങളുടെ ഗ്രാൻഡ് ഫ്‌ളൈ പാസ്റ്റ്, 480 നർത്തകരുടെ പ്രകടനങ്ങൾ എന്നിവ പരേഡിലെ പ്രധാന ആകർഷണങ്ങളാകും.