അനധികൃത ചൂതാട്ടം നടത്തിയതിന് തമിഴ് നടൻ ശ്യാം ഉൾപ്പെടെ 12 പേർ അറസ്റ്റിൽ. ചെന്നൈ നുങ്കമ്പാക്കത്തുള്ള ശ്യാമിന്റെ ഫ്‌ളാറ്റിലാണ് ചൂതാട്ടം നടന്നത്. ഇവിടെ നിന്നാണ് ശ്യാം അടക്കം 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു
ദിവസേന രാത്രിയിൽ ഇവിടെ ചൂതാട്ടം പതിവാണെന്ന് പോലീസ് പറയുന്നു. പല താരങ്ങളും ഇവിടെ എത്താറുണ്ട്. നിയമവിരുദ്ധമായ പല കാര്യങ്ങളും ഫ്‌ളാറ്റിൽ നടക്കാറുണ്ടെന്ന് പോലീസ് പറയുന്നു. നടിമാരടക്കം പലരും അസമയത്ത് ഇവിടെ വന്നു പോകാറുണ്ട്.
ചൂതാട്ടം നടക്കുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരമാണ് ശ്യാം. മമ്മൂട്ടി നായകനായ ഗ്രേറ്റ് ഫാദറിലും ഇയാൾ വേഷം ചെയ്തിരുന്നു. ഷംസുദ്ദീൻ ഇബ്രാഹിം എന്നാണ് ഇയാളുടെ യഥാർഥ പേര്.