കോഴിക്കോട്: തിക്കോടി കോടിക്കല്‍ കടപ്പുറത്ത് വിനോദസഞ്ചാരത്തിനെത്തിയ കുടുംബം സഞ്ചരിച്ച കാര്‍ കടലില്‍ താഴ്ന്നു. സംസ്ഥാനത്തെ മികച്ച ഡ്രൈവ് ഇന്‍ ബീച്ചായ തിക്കോടി ബീച്ചില്‍ വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെയാണ് സംഭവം. രണ്ടുമണിക്കൂര്‍ നേരെത്തെ ശ്രമഫലമായി നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കാര്‍ കരയിലെത്തിച്ചു.
കോഴിക്കോട് പടനിലത്ത് നിന്നെത്തിയ കുടുംബമായിരുന്നു കാറിലുണ്ടായിരുന്നത്. കടല്‍കരയിലൂടെ കാര്‍ ഓടിച്ചുകൊണ്ടിരിക്കെ കടലില്‍ താഴ്ന്നുപോവുകയായിരുന്നു. വേലിയേറ്റ സമയമായിരുന്നതിനാല്‍ വെള്ളം കയറാന്‍ തുടങ്ങിയതോടെയാണ് കാര്‍ പൂര്‍ണമായും മണ്ണില്‍ പുതഞ്ഞത്.