കണ്ണൂരിൽ കല്യാണ വിരുന്നിനിടെ ബോംബേറ്; ഒരാൾ കൊല്ലപ്പെട്ടു

 

കണ്ണൂർ ഏച്ചൂരിൽ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ടു. ഏച്ചൂർ സ്വദേശി ജിഷ്ണു(26)ആണ് കൊല്ലപ്പെട്ടത്. കല്യാണ വീട്ടിലേക്ക് വരുന്നതിനിടെ ഒരു സംഘം ബോംബെറിഞ്ഞതായാണ് വിവരം. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. രണ്ട് പേർക്ക് പരുക്കേറ്റു

ശനിയാഴ്ച രാത്രി കല്യാണ വീട്ടിൽ നടന്ന തർക്കങ്ങളുടെ ബാക്കിയാണ് ഇന്ന് നടന്ന ബോംബേറെന്നാണ് സൂചന. കൂടുതൽ വിവരം ലഭ്യമായിട്ടില്ല.