പാനൂരിലെ ലീഗ് പ്രവർത്തകരന്റെ കൊലപാതകം: കലക്ടർ സമാധാന യോഗം വിളിച്ചു

 

പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകത്തെ തുടർന്നുണ്ടായ സംഘർഷമൊഴിവാക്കുന്നതിനായി ജില്ലാ കലക്ടർ സമാധാന യോഗം വിളിച്ചു. രാവിലെ 11 മണിക്ക് കലക്ടറേറ്റിലാണ് യോഗം. കൊലപാതകത്തിന് പിന്നാലെ പ്രദേശത്തെ സിപിഎം ഓഫീസുകൾ മുസ്ലിം ലീഗുകാർ വ്യാപകമായി തീയിട്ട് നശിപ്പിച്ചിരുന്നു

മേഖലയിൽ സംഘർഷാവസ്ഥ കണക്കിലെടുത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സിപിഎം ഓഫീസുകളും കൊടിമരങ്ങൾക്കും പുറമെ ടൗണിലെ ഏതാനും കടകൾക്ക് നേരെയും ആക്രമണമുണ്ടായി. ആക്രമണം നടന്ന സ്ഥലങ്ങളിൽ സിപിഎം നേതാക്കൾ ഇന്ന് സന്ദർശനം നടത്തും.