പാലാരിവട്ടം പാലം അഴിമതി കേസിൽ മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ വികെ ഇബ്രാഹിംകുഞ്ഞിന് ജാമ്യം ലഭിച്ചു. ആരോഗ്യനില പ്രമാണിച്ച് കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
രണ്ട് ലക്ഷം രൂപ ബോണ്ടായി കെട്ടിവെക്കണം, പാസ്‌പോർട്ട് സറണ്ടർ ചെയ്യണം, എറണാകുളം ജില്ല വിട്ടുപോകരുത്, അന്വേഷണത്തോട് പൂർണമായി സഹകരിക്കണമെന്ന് തുടങ്ങിയ ഉപാധികളാണ് കോടതി മുന്നിൽ വെച്ചത്.