കെ റെയിൽ നാടിന് ഗുണകരമാണെന്ന് ബോധ്യപ്പെടുത്തിയാൽ പിന്തുണക്കാമെന്ന് കെ സുധാകരൻ

 

കെ റെയിൽ പദ്ധതി നാടിന് ഗുണകരമാണെന്ന് സർക്കാർ ബോധ്യപ്പെടുത്തിയാൽ പിന്തുണയ്ക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. സിൽവർ ലൈൻ പദ്ധതിക്ക് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതിനു പിന്നാലെയാണ് കെ സുധാകരന്റെ പ്രതികരണം.

ഇതുവരെ ചെയ്തതെല്ലാം നിയമ വിരുമാണെന്ന് സമ്മതിക്കാൻ സർക്കാർ തയ്യാറാകണമെന്നും സർക്കാർ ജനങ്ങളോട് മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിൽവർ ലൈൻ പദ്ധതിക്ക് കോൺഗ്രസ് എതിരല്ല. എന്നാൽ പദ്ധതിയുടെ എല്ലാ വശങ്ങളുംനങ്ങളെ ബോധ്യപ്പെടുത്തണം.

ജനങ്ങളുടെ ആശങ്ക മാറ്റണം. വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ കേരളത്തിന് കഴിയില്ലെന്നും വലിയ പദ്ധതി കൊണ്ട് വരുമ്പോൾ വിശദമായ ഡി.പി.ആർ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുപോലെ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ ശ്രമിച്ചത് കിരാതമായ നടപടിയാണെന്ന് സുധാകരൻ വിമർശിച്ചു.