ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ ഡയറ്റില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ മാത്രമേ അത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി സഹായിക്കുന്നുള്ളൂ. നിങ്ങള്‍ ഉണക്കമുന്തിരി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഈ അടുത്ത കാലത്തായി, കറുത്ത ഉണക്കമുന്തിരി ആരോഗ്യ പ്രേമികള്‍ക്കിടയില്‍ താല്‍പര്യം നേടിയിട്ടുണ്ട്, കാരണം ഇത് പതിവായി കഴിക്കുന്നതിലൂടെ ലഭിക്കുന്ന അനേകം ആരോഗ്യ നേട്ടങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. കറുത്ത ഉണക്കമുന്തിരി നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍, ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.
മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നത് മുതല്‍ നിങ്ങളുടെ രക്തം ശുദ്ധീകരിക്കുന്നത് വരെ, ഈ സൂപ്പര്‍ഫുഡ് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നുണ്ട്. പ്രകൃതിദത്ത ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഇത് ഇരുമ്പിന്റെ സമ്പന്നമായ ഉറവിടമാണ്. ഇത് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ചേര്‍ക്കുക, അത് വരുത്തുന്ന വ്യത്യാസത്തില്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. നിങ്ങളുടെ പ്രഭാതഭക്ഷണത്തില്‍ ഇത് ചേര്‍ക്കാവുന്നതാണ്. അതിന് വേണ്ടി എല്ലാ ദിവസവും രാവിലെ തലേ ദിവസം വെള്ളത്തില്‍ കുതിര്‍ത്ത ഉണക്കമുന്തിരിയും വെള്ളവും കഴിക്കുന്നത് നല്ലതാണ്. കൂടുതല്‍ അറിയാം…..
രക്തത്തെ ശുദ്ധീകരിക്കുന്നു
നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയാണ് പലപ്പോഴും രക്തത്തിലെ മാലിന്യം അടിയുന്നത്. ഇവയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, കറുത്ത ഉണക്കമുന്തിരി ദിവസവും കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ വിഷവസ്തുക്കളും മാലിന്യ വസ്തുക്കളും മറ്റ് മാലിന്യങ്ങളും രക്തത്തില്‍ നിന്ന് ഒഴിവാക്കും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഉണക്കമുന്തിരി കഴിക്കാവുന്നതാണ്. എല്ലാ ദിവസവും നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി ഇത് കഴിക്കാവുന്നതാണ്.
ഇത് മുടിയുടെ വളര്‍ച്ചക്ക്
ഉണക്കമുന്തിരിയില്‍ വളരെയധികം ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ഉണക്കമുന്തിരി. എന്നാല്‍ ഇതില്‍ വിറ്റാമിന്‍ സി കൂടുതലാണ്. കറുത്ത ഉണക്കമുന്തിരി പതിവായി കഴിക്കുന്നത് രോമകൂപങ്ങളെ ഉത്തേജിപ്പിക്കുകയും മുടിയുടെ അകാല നരയെ തടയുകയും മുടി കൊഴിച്ചില്‍ തടയുകയും ചെയ്യും. അതുകൊണ്ട് ഇത് ദിനവും കഴിക്കാന്‍ ശ്രദ്ധിക്കണം. എല്ലാ ദിവസവും നിങ്ങളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഇത് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യമുള്ള മുടിയിഴകള്‍ക്ക് വളരെയധികം ശക്തി നല്‍കുന്ന ഒന്നാണ് ഉണക്കമുന്തിരിയിട്ട വെള്ളം.
അസ്ഥികളുടെ ആരോഗ്യം
അസ്ഥികളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉണക്കമുന്തിരി. ഇത് നിങ്ങളുടെ ആരോഗ്യത്തിനും മാത്രമല്ല അസ്ഥി പൊട്ടുന്നതിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ഇത് നിങ്ങളുടെ അസ്ഥികള്‍ക്ക് നല്ലതാണ്. പൊട്ടാസ്യത്തിന്റെയും കാല്‍സ്യത്തിന്റെയും സമൃദ്ധമായ ഉറവിടമാണ്. ഇത് നിങ്ങളുടെ അസ്ഥികളെ ശക്തമാക്കുകയും ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകളെ നിലനിര്‍ത്തുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിനവും ഈ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്.
ആരോഗ്യകരമായ കൊളസ്‌ട്രോള്‍
ശരീരത്തില്‍ കൊളസ്‌ട്രോള്‍ രണ്ട് തരത്തിലാണ് ഉള്ളത്. ഒന്ന് മോശം കൊളസ്്‌ട്രോള്‍, രണ്ട് നല് കൊളസ്‌ട്രോള്‍. ഇത് രണ്ടും ആരോഗ്യത്തിന് വളരെയധികം വെല്ലുവിൡകള്‍ ഉയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ ഇനി ആരോഗ്യകരമായ കൊളസ്‌ട്രോള്‍ നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന ഒന്നാണ് ഉണക്കമുന്തിരിയിട്ട വെള്ളം. കറുത്ത ഉണക്കമുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോളുകള്‍ ശരീരത്തിലെ മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇത് രക്താതിമര്‍ദ്ദത്തെയും ഹൃദ്രോഗത്തെയും തടയുന്നു.
പല്ലുകളുടെ ആരോഗ്യം
പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഉണക്കമുന്തിരിയിട്ട വെള്ളം. ഇത് നിങ്ങളുടെ പല്ലുകളെ ആരോഗ്യകരമായി നിലനിര്‍ത്തുന്നു. കറുത്ത ഉണക്കമുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കല്‍സ് പല്ലുകള്‍ നശിക്കുന്നത് തടയുകയും അണുക്കളെയും പല്ലിലെ പോടിനേയും പ്രതിരോധിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പല്ലുകള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ മോണ രോഗം എന്നിവ പോലുള്ളവക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ഉണക്കമുന്തിരി കഴിക്കുകയോ അതേ വെള്ളം കുടിക്കുകയോ ചെയയ്യാവുന്നതാണ്.
വിളര്‍ച്ചയെ ഇല്ലാതാക്കുന്നു
ഉണക്കമുന്തിരിയിട്ട വെള്ളം കുടിക്കുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കുന്നുണ്ട്. ഇത് ഇരുമ്പ് അടങ്ങിയ ഭക്ഷണമാണ്, ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ ഉള്ളടക്കം ഉയര്‍ത്തുന്നു. ഇത് വിളര്‍ച്ചയെ തടയും. ശരീരത്തില്‍ രക്തത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും മികച്ചതാണ് ഉണക്കമുന്തിരിയിട്ട വെള്ളം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ഉണക്കമുന്തിരിയിട്ട വെള്ളം കുടിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ സംശയിക്കാതെ വിളര്‍ച്ചയെ പ്രതിരോധിക്കാന്‍ ഇത് ശീലിക്കാവുന്നതാണ്.