Headlines

പാലക്കാട് ഭാരതാംബയുടെ ചിത്രം വച്ച് ട്രെയിനിനു സ്വീകരണം

പാലക്കാട് ട്രെയിനിന് മുന്നില്‍ ഭാരതാംബ ചിത്രം വച്ച് ബിജെപിയുടെ സ്വീകരണം. റെയില്‍വേ പുതുതായി അനുവദിച്ച പാലക്കാട് – കോഴിക്കോട് പാസഞ്ചര്‍ ട്രെയിനിന് ഒലവക്കോട് നല്‍കിയ സ്വീകരണ ചടങ്ങിനിടെയാണ് ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചത്. പാലക്കാട്ടെ ബിജെപിയുടെ ജില്ലാ ഭാരവാഹികളടക്കം പരിപാടിയില്‍ പങ്കെടുത്തു. അതേസമയം, ദേശീയപതാക കാവി നിറമാക്കണമെന്ന വിവാദ പരാമര്‍ശം നടത്തിയ ബിജെപി മുതിര്‍ന്ന നേതാവ് എന്‍ ശിവരാജനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസാണ് കേസെടുത്തത്. ബിഎന്‍എസ് 192 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കലാപമുണ്ടാക്കുക എന്ന…

Read More

‘ജമാഅത്തെ ഇസ്ലാമി എന്ന അപ്പം യുഡിഎഫിന് ഇന്ന് മധുരിക്കും, നാളെ കയ്ച്ചിരിക്കും; തീര്‍ച്ച’ മുഹമ്മദ് റിയാസ്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചതിനുപിന്നാലെ പ്രതികരണവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ജമാഅത്തെ ഇസ്ലാമി എന്ന അപ്പം യുഡിഎഫിന് ഇന്ന് മധുരിക്കും, നാളെ കയ്ച്ചിരിക്കും എന്നാണ് മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചത്. നിലമ്പൂര്‍ ജനവിധി മാനിക്കുന്നുവെന്നും എല്‍ഡിഎഫ് ഉയര്‍ത്തിയ ശരിയുടെ രാഷ്ടീയവും, സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനവും,വികസനവും വോട്ടര്‍മാരില്‍ എത്തിക്കാന്‍ എത്രത്തോളം സാധിച്ചു എന്നതും മറ്റും പരിശോധിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം കുറിപ്പ് ആരംഭിച്ചത്. എല്‍ഡിഎഫിന്റെ തുടര്‍ഭരണം സകല വലതുപക്ഷ ശക്തികളുടെയും ഉറക്കം കെടുത്തിയെന്നത് വസ്തുതയാണെന്ന്…

Read More

ലഹരിക്കേസില്‍ നടന്‍ ശ്രീകാന്ത് അറസ്റ്റില്‍

ലഹരിക്കേസില്‍ തമിഴ് തെലുങ്ക് നടന്‍ ശ്രീകാന്ത് അറസ്റ്റില്‍. ബാറിലെ അടിപിടിക്കേസില്‍ അറസ്റ്റിലായ എഐഎഡിഎംകെ നേതാവില്‍ നിന്നാണ് ശ്രീകാന്ത് ലഹരിമരുന്ന് ഉപയോഗിക്കുന്നതായി വിവിരം ലഭിച്ചത്. നടന്‍ കൊക്കെയ്ന്‍ വാങ്ങി ഉപയോഗിച്ചുവെന്നാണ് സംശയം. താരത്തിന്റെ രക്ത സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ചെന്നൈയ്ക്കടുത്തുള്ള നുംഗബാക്കത്തുള്ള ബാറിലാണ് സംഘര്‍ഷമുണ്ടായത്. ഇവിടെ വച്ച് എഐഎഡിഎംകെ പ്രവര്‍ത്തകന്‍ പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും പലര്‍ക്കും ലഹരി കൈമാറിയെന്നും പൊലീസ് ചോദ്യം ചെയ്യലില്‍ നിന്ന് മനസിലാക്കി. ഇതിനിടെയാണ് നടന്‍ ശ്രീകാന്തിനും ഇയാള്‍ ലഹരി…

Read More

എഴുതി വെച്ചോളു,…തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട്, നിലമ്പൂർ അടുത്തത് കേരളം’; ഷാഫി പറമ്പിൽ എം പി

നിലമ്പൂർ നിയമസഭാ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ചതിനു പിന്നാലെ ആര്യാടൻ ഷൗക്കത്തിന്റെ വിജയം ആഘോമാക്കി യുഡിഎഫിന്റെ യുവ നേതാക്കൾ.നിലമ്പൂരിൽ UDF വിജയാഘോഷ റോഡ് ഷോ നടന്നു. പ്രവർത്തകർക്കൊപ്പം നേതാക്കൾ നൃത്തം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തൃക്കാക്കര പുതുപ്പള്ളി പാലക്കാട് നിലമ്പൂർ അടുത്തത് കേരളം എന്നാണ് ഷാഫി പറമ്പിൽ പറഞ്ഞത്. വിജയച്ചത് നിലമ്പൂരും യു ഡി എഫും മാത്രമല്ല, കേരളമാണ്. തോറ്റത് പിണറായിയും സർക്കാരും മാത്രമല്ല ചില സ്പോൺസേർഡ് നാവുകൾ കൂടിയാണ്. ഇനി എഴുതി വെച്ചോളു. അടുത്തത് കേരളം….

Read More

അഹമ്മദാബാദ് വിമാന അപകടം: മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണപ്പെട്ട മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും. മൃതദേഹം തിരിച്ചറിയാനായി രഞ്ജിതയുടെ അമ്മയുടെ ഡിഎന്‍എ സാമ്പിളും ആശുപത്രിയില്‍ എത്തിച്ചിരുന്നു. പ്രവാസ ജീവിതത്തിന്റെ അവസാനമാസങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ഒരുക്കങ്ങളുമായി ലണ്ടനിലേക്ക് മടങ്ങവേയായിരുന്നു രഞ്ജിതയുടെ വിയോഗം. ജീവിത പ്രതിസന്ധികള്‍ക്കിടയിലാണ് രഞ്ജിത വിദേശത്തുപോയത്. എട്ട് മാസമായി ബ്രിട്ടനില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന രഞ്ജിത കേരളത്തിലെ സര്‍ക്കാര്‍ ജോലിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നാട്ടിലെത്തിയത്. ജൂലൈയില്‍ ജോലിയില്‍ കയറാനായിരുന്നു രഞ്ജിത ഒരുങ്ങിയിരുന്നത്. ലണ്ടനിലെത്തി അവിടത്തെ ജോലിസ്ഥലത്തു നിന്നുള്ള…

Read More

‘മരുമോനിസത്തിന്റെ വേരറുക്കും; യുഡിഎഫിലെടുത്താല്‍ ബേപ്പൂരില്‍ മത്സരിക്കാം’; പി വി അന്‍വര്‍

യുഡിഎഫിന് ഒപ്പം മുന്നോട്ട് പോകാനുള്ള സാഹചര്യം ഉണ്ടെങ്കില്‍ മുന്നോട്ട് പോകുമെന്ന് അന്‍വര്‍. യുഡിഎഫില്‍ എടുത്താല്‍ ബേപ്പൂരില്‍ മുഹമ്മദ് റിയാസിനെതിരെ മത്സരിക്കുമെന്നാണ് അന്‍വറിന്റെ വെല്ലുവിളി. പിണറായിസവും മരുമോനിസവുമാണ് ഇവിടുത്തെ വിഷയമെന്നും അത് ഇനിയും സ്വരാജ് മനസിലാക്കിയില്ലെങ്കില്‍ പശ്ചിമ ബംഗാളിലെ അവസ്ഥ ഇവിടെയും വരുമെന്നും അദ്ദേഹം വിമര്‍ശിച്ചു. വി ഡി സതീശനോട് ചര്‍ച്ചയ്ക്ക് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം എന്ന് പറയുന്നത് ഒരു നിമിഷം കൊണ്ട് അവസാനിക്കുന്നതല്ല. എല്ലാവരും ഒരേ പോരാട്ടത്തിന്റെ ഭാഗമാണ്. നല്ലൊരു തീരുമാനത്തിലേക്ക്, മാന്യമായൊരു അക്കൊമഡേഷനിലേക്ക് വരികയാണെങ്കില്‍…

Read More

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം: ‘ പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള അതിശക്തമായ ജനവിധി’ ; സണ്ണി ജോസഫ്

പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള അതിശക്തമായ ജനവിധിയാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. അതിരൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ്ണമായ തകര്‍ച്ച, വന്യമൃഗശല്യം, അഴിമതി, ആശാപ്രവര്‍ത്തകരുടെ സമരത്തോടുള്ള സര്‍ക്കാരിന്റെ അവഗണനയും അധിക്ഷേപവും മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ആവര്‍ത്തിച്ച് നടത്തിയ മലപ്പുറം ജില്ലയെ അധിഷേപിച്ചു കൊണ്ട് നടത്തിയ പ്രസ്താവനകള്‍ ഇതിനെല്ലാം എതിരെയാണ് ജനം നിലമ്പൂരില്‍ വിധിയെഴുതിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. ഇത് കേവലം നിലമ്പൂര്‍ ജനതയുടെ മാത്രം ജനവിധിയല്ല, കേരള ജനതയ്ക്ക്…

Read More

‘പരാജയത്തില്‍ നിന്ന് പാഠങ്ങള്‍ പഠിക്കും; എല്ലാത്തിനും ഭരണ വിരുദ്ധ വികാരം എന്ന് പറയാനാകില്ല’; ബിനോയ് വിശ്വം

നിലമ്പൂരിലെ പരാജയത്തെ അംഗീകരിക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍ഡിഎഫ് രാഷ്ട്രീയമല്ലാതെ ഒന്നും പറഞ്ഞിട്ടില്ലെന്നും എങ്കിലും പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വിജയവും തോല്‍വിയും സ്വാഭാവികമാണെന്നും വിജയം പോലെ തന്നെ പരാജയത്തെയും നോക്കി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാജയത്തില്‍ നിന്ന് പാഠങ്ങള്‍ പഠിക്കും, നികത്തേണ്ടവ നികത്തി തിരുത്തേണ്ടവ തിരുത്തി മുന്നോട്ട് പോകും. നിലമ്പൂരില്‍ യുഡിഎഫ് മാത്രമായിരുന്നില്ല, ഇടതുപക്ഷ വിരുദ്ധരെല്ലാം ഒന്നിച്ചു ചേര്‍ന്നു. ഇവരെയെല്ലാം ഒന്നിച്ചാണ് എല്‍ഡിഎഫ് നേരിട്ടത്. എല്‍ഡിഎഫ് നിലമ്പൂരില്‍ രാഷ്ട്രീയമല്ലാതെ ഒന്നും പറഞ്ഞിട്ടില്ല.ലഭിക്കാവുന്നതില്‍ ഏറ്റവും…

Read More

‘ യുഡിഎഫിന് ലഭിച്ച വോട്ടുകള്‍ വര്‍ഗീയ ശക്തികളുടെ പിന്‍ബലത്തില്‍’ ; എം വി ഗോവിന്ദന്‍

നിലമ്പൂരിലെ ജനവിധി അംഗീകരിക്കുന്നുവെന്നും പരാജയം പരിശോധിച്ച് ആവശ്യമായ നിലപാട് എടുത്ത് പോകുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തിരുത്തലുകള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ വരുത്തി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് കഴിഞ്ഞ തവണത്തെ വോട്ട് നിലനിര്‍ത്താനായില്ല. 1407 വോട്ട് കുറവുണ്ട്. രാഷ്ട്രീയമായി ജയിക്കാവുന്ന മണ്ഡലമല്ല നിലമ്പൂര്‍ മത്സരിച്ച ഓരോ ഘട്ടത്തിലും ലഭിച്ച വോട്ട് അത് വ്യക്തമാക്കുന്നു. മുന്നണിക്ക് പുറത്തുള്ള വോട്ടുകള്‍ ലഭിക്കുമ്പോഴാണ് ജയിച്ചിട്ടുളളത് – അദ്ദേഹം പറഞ്ഞു. യുഡിഎഫിന് ലഭിച്ച വോട്ടുകള്‍ വര്‍ഗീയ ശക്തികളുടെ പിന്‍ബലത്തിലെന്നും…

Read More

മുഖ്യമന്ത്രി മണ്ഡലത്തിൽ എത്തിയത് നാലുതവണ; സ്വന്തം ബൂത്തിലും ലീഡ് നേടാൻ ആവാതെ സ്വരാജ്

സ്വന്തം ബൂത്തിലും വോട്ടിലും ലീഡ് നേടാൻ ആവാതെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. നിലമ്പൂരിൽ ജനിച്ചുവളർന്ന എം.സ്വരാജിനെ കളത്തിലിറക്കി പരമാവധി വോട്ടുകൾ സമാഹരിക്കാനാണ് എൽ.ഡി.എഫ്. ക്യാമ്പ് ശ്രമിച്ചത്. എന്നാൽ, സ്വന്തം ബൂത്തിൽപോലും സ്വരാജിന് ലീഡ് നേടാനായത് ഇടതുക്യാമ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. സിപിഐഎം സാധീനമേഖലയിലും ഷൗക്കത്ത് വോട്ട് വർധിപ്പിച്ചുവെന്നതാണ് ശ്രദ്ധേയം. യുഡിഎഫിന് വലിയ സ്വാധീനമുള്ള വഴിക്കടവ് പഞ്ചായത്തിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ലെന്നും എൽഡിഎഫ് സ്വാധീന കേന്ദ്രങ്ങളിലെല്ലാം ഇത്തവണ യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കി. മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും നഗരസഭയിലും ആര്യാടൻ ഷൗക്കത്ത് ലീഡ്…

Read More