‘സർക്കാർ നേട്ടം പി.വി അൻവർ വോട്ടാക്കി’; വീഴ്ച പരസ്യമായി സമ്മതിച്ച് എം.വി ഗോവിന്ദൻ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി വി അൻവർ ഘടകമായിരുന്നുവെന്ന് തിരുത്തി സിപിഐഎം. പി വി അൻവർ പാർട്ടി വോട്ടുകളും പിടിച്ചെന്ന് വിലയിരുത്തി കൊണ്ടാണ് ഘടകമല്ലെന്ന മുൻ നിലപാടിൽ മാറ്റം വരുത്തിയത്. സര്‍ക്കാരിന്റെ നേട്ടം അന്‍വര്‍ തന്‍റെ നേട്ടമായി അവതരിപ്പിച്ചുവെന്നും അത് വോട്ടായി മാറിയെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു.ആർഎസ്എസ് സഹകരണ പരാമർശത്തിൽ മുഖ്യമന്ത്രിയോ പാർട്ടി കമ്മിറ്റികളോ തന്നെ വിമർശിച്ചിട്ടില്ല. തെറ്റായ വാർത്തകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി വി അൻവർ നിലമ്പൂരിൽ ഒരു ഘടകമേ അല്ലെന്നായിരുന്നു…
