‘ഖമനേയിയെ തിരഞ്ഞു, കണ്ടെത്തിയിരുന്നെങ്കിൽ വധിച്ചേനെ’; ഒടുവിൽ പദ്ധതി വെളിപ്പെടുത്തി ഇസ്രായേൽ മന്ത്രി
ടെഹ്റാൻ: ഇസ്രായേൽ-ഇറാൻ സംഘർഷത്തിനിടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിക്കാൻ സൈന്യം ശ്രമിച്ചുവെങ്കിലും അവസരം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് വ്യക്തമാക്കി. ഇസ്രായേലി ചാനലുകളായ ചാനൽ 12, ചാനൽ 13, സർക്കാർ ഉടമസ്ഥതയിലുള്ള കാൻ എന്നിവരുമായി നടത്തിയ അഭിമുഖങ്ങളിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ഖമനേയി ഒളിവിൽ പോയതോടെയാണ് പദ്ധതി പാളിയതെന്നും അദ്ദേഹം പറഞ്ഞു. ഖമനേയിയെ ഒരുപാട് തിരഞ്ഞെന്നും കണ്ടെത്തിയാൽ വധിക്കുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേലി പ്രതിരോധ സേനയും (IDF)…
