Headlines

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കോൺഗ്രസിലെ ക്രെഡിറ്റ് തർക്കത്തിൽ ഇടപെട്ട് ദീപാ ദാസ് മുന്‍ഷി; നേതാക്കളുമായി സംസാരിച്ചു

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെയുള്ള ക്രെഡിറ്റ് തർക്കത്തിൽ ഇടപെട്ട് ഹൈക്കമാന്‍ഡ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി വിഷയത്തില്‍ ഇടപെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്,രമേശ് ചെന്നിത്തല എന്നിവരുമായി ചർച്ച നടത്തി. രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് മുന്നോടിയായാണ് ചർച്ച നടത്തിയത്. ഇന്നലെ വൈകിട്ട് കെപിസിസി ആസ്ഥാനത്തായിരുന്നു ചർച്ച. ജയത്തിന്റെ തിളക്കം കെടുത്തുന്ന അനാവശ്യം തർക്കമെന്നാണ് നേതാക്കളുടെ അഭിപ്രായം. ക്രെഡിറ്റും ഡെബിറ്റും വേണ്ട ടീം സ്പിരിറ്റ് മതിയെന്നും…

Read More

‘സാഹിത്യ അക്കാദമി പുരസ്കാരം ത്യജിച്ച സ്വരാജ് മലയാള സാഹിത്യ ലോകത്തിന് തീരാ നഷ്ടമാണ്’: സന്ദീപ് വാര്യർ

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിച്ച് എം സ്വരാജ്. ഫേസ് ബുക്കില്‍ നല്‍കിയ കുറിപ്പിലാണ് അവാര്‍ഡ് നിരസിക്കുന്നതായി സ്വരാജ് വെളിപ്പെടുത്തിയത്. സ്വരാജിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ രംഗത്തെത്തി. സാഹിത്യ അക്കാദമി പുരസ്കാരം ത്യജിച്ച സ്വരാജിന്റെ നടപടി മലയാള സാഹിത്യ ലോകത്തിന് തീരാ നഷ്ടമാണ്. ഇതൊക്കെ കാണുമ്പോഴാണ് ബാപ്പുട്ട്യോട് ങ്ങള് തോറ്റാ മത്യാർന്ന് എന്ന് പറയാൻ തോന്നുന്നതെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങള്‍ സ്വീകരിക്കില്ല എന്നത് വളരെ മുമ്പ് തന്നെയുള്ള നിലപാടാണെന്ന്…

Read More

ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയം: മരണം അഞ്ചായി

ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ മരണം അഞ്ചായി. മൂന്ന് പേരെ കാണാതായി. കുളു, മണാലി ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര മേഖലകളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു. മരിച്ച 5 ല്‍ 4 പേരെ തിരിച്ചറിഞ്ഞു. ജമ്മു കശ്മീര്‍ നിവാസി ചെയിന്‍ സിംഗ്, ചമ്പ സ്വദേശി ആദിത്യ താക്കൂര്‍, ഉത്തര്‍പ്രദേശ് സ്വദേശികളായ പ്രദീപ് വര്‍മ്മ, ചന്ദന്‍ എന്നിവരാണ് മരിച്ചത്. കുളുവിലും കാംഡയിലും മൂന്ന് പേരെ കാണാതായി. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. കുളു ജില്ലയിലെ മണാലി, ബഞ്ചാര്‍ എന്നിവിടങ്ങളിലും മലവെള്ളപ്പാച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്….

Read More

ഇറാനെ ചര്‍ച്ചകളിലേക്ക് തിരികെയെത്തിക്കാന്‍ അമേരിക്ക നല്‍കിയത് വമ്പന്‍ വാഗ്ദാനങ്ങള്‍

ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ യുഎസ്, ഇറാന്‍ പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിഎന്‍എന്‍ ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഇറാനെ ചര്‍ച്ചകളിലേക്ക് തിരികെയെത്തിക്കാന്‍ അമേരിക്ക വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ചതായും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. സിവിലിയന്‍ ആണവ പദ്ധതി നിര്‍മ്മിക്കുന്നതിന് ഇറാന് 30 ബില്യണ്‍ ഡോളറിന്റെ സഹായം, ഇറാനെതിരെയുള്ള ഉപരോധങ്ങളില്‍ അയവുവരുത്തല്‍, വിദേശബാങ്ക് അക്കൗണ്ടുകളിലുള്ള ഇറാന്റെ ആറ് ബില്യണ്‍ ഡോളര്‍ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കുക എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളാണ് അമേരിക്ക മുന്നാട്ടു വച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇറാനും…

Read More

തൃശൂർ കൊടകരയിൽ കെട്ടിടം തകർന്നു വീണു; മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

ശക്തമായ മഴയില്‍ തൃശൂര്‍ കൊടകരയില്‍ കെട്ടിടം തകര്‍ന്നു വീണു. അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന ഇരുനില കെട്ടിടമാണ് ഇടിഞ്ഞുവീണത്. മൂന്ന് പേര്‍ വീടിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു. രാഹുല്‍, അലീം, റൂബല്‍ എന്നിവരാണ് കുടുങ്ങിയത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ തുടരുന്നു.17 പേരോളം ആണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. രാവിലെ ഏകദേശം ആറുമണിയോടെയാണ് കെട്ടിടം ഇടിഞ്ഞു വീണത്. വീട് തകര്‍ന്നുവീഴത്തോടെ മറ്റുള്ളവര്‍ 14 പേരും ഓടി രക്ഷപ്പെടുകയായിരുന്നു.രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പിനിടയിലാണ് അപകടം സംഭവിച്ചത്.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. കൊടകര ടൗണില്‍ തന്നെയുള്ള കെട്ടിടമാണ്…

Read More

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി; അവസാനം തുറന്നത് 2022ൽ

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി. പെരിയാറിന്റെ തീരത്ത് ജാഗ്രത നിർദ്ദേശം. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തം.ജലനിരപ്പ് 136 അടിയിലെത്തിയാൽ സ്പിൽവേ ഷട്ടർ വഴി വെള്ളം പുറത്തേക്ക് ഒഴുക്കാൻ സാധ്യത ഉണ്ടെന്ന് തമിഴ്നാട് അറിയിച്ചിട്ടുണ്ട്. പെരിയാർ തീരത്ത് താമസിക്കുന്നവരടക്കം ജാഗ്രത പാലിക്കണം എന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. 2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്. ഇടുക്കിയിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മഴ കുറവുണ്ടെങ്കിലും ഇടവിട്ട് മഴ തുടരുകയാണ്. സെക്കന്റിൽ 6084 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാൽ സെക്കന്റിൽ…

Read More

കോട്ടയത്ത് മയക്കുമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

കോട്ടയത്ത് മയക്കുമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. പള്ളിക്കത്തോട് എട്ടാം വാർഡ് ഇളമ്പള്ളിയിൽ പുല്ലാന്നിതകിടിയിൽ ആടുകാണിയിൽ വീട്ടിൽ സിന്ധു (45) ആണ് കൊല്ലപ്പെട്ടത്.പ്രതിയായ മകൻ അരവിന്ദിനെ (23) പള്ളിക്കത്തോട് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. പള്ളിക്കത്തോട് കവലയിലെ ലോട്ടറി വിൽപ്പനക്കാരിയാണ് സിന്ധു. ഇവരുടെ മകന് ലഹരി ഉപയോഗം മൂലം മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി അയൽവാസികൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. വൈകിട്ട് എട്ടു മണിയോടെ സിന്ധുവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.സംഭവം അറിഞ്ഞ് നാട്ടുകാരാണ് വിവരം പള്ളിക്കത്തോട് പൊലീസിൽ അറിയിച്ചത്….

Read More

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി ഉണ്ടായതായി മകന്‍ വി എ അരുണ്‍കുമാര്‍. 72 മണിക്കൂര്‍ നിരീക്ഷണ സമയം കഴിഞ്ഞിട്ടില്ലെന്നും നാളെ രാവിലെ കുറച്ചുകൂടി വ്യക്തമായ നിഗമനങ്ങളില്‍ എത്താനാകുമെന്നും അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അച്ഛന്റെ ആരോഗ്യാവസ്ഥയില്‍ ഇന്നലത്തേതില്‍നിന്നും ഇന്ന് രാവിലെ വരെ കാര്യമായ വ്യത്യാസങ്ങളുണ്ടായിട്ടില്ല എന്നാണ് പറഞ്ഞത്. എന്നാല്‍ വൈകുന്നേരത്തോടെ, നേരിയ പുരോഗതിയുണ്ടായതായി ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. 72 മണിക്കൂര്‍ നിരീക്ഷണ സമയം കഴിഞ്ഞിട്ടില്ല. നാളെ രാവിലെ കുറച്ചുകൂടി വ്യക്തമായ നിഗമനങ്ങളിലെത്താനാവും എന്ന് പ്രതീക്ഷിക്കുന്നു –…

Read More

അൻവർ യുഡിഎഫ് സ്പോൺസേർഡ് സ്ഥാനാർഥി, എം.സ്വരാജിന് അധിക വോട്ടുകൾ ലഭിച്ചില്ല’; സിപിഐഎം സംസ്ഥാന സമിതി

എം.സ്വരാജിന് മുന്നണിക്ക് പുറത്തുളള അധിക വോട്ടുകൾ ലഭിച്ചില്ലെന്ന് സിപിഐഎം. സംഘടനാ ദൗർബല്യങ്ങളും രാഷ്ട്രീയ സാഹചര്യവും തോൽവിക്ക് കാരണമായെന്നാണ് വിലയിരുത്തൽ. പുറത്ത് നിന്ന് നേതാക്കളെത്തിയ ശേഷമാണ് പല പ്രദേശങ്ങളിലും കമ്മിറ്റികൾ സജീവമായത്. അതുവരെ പ്രവര്‍ത്തനം ശരിയായിരുന്നില്ലെന്ന അഭിപ്രായവുമുണ്ട്. അൻവർ യുഡിഎഫ് സ്പോൺസേർഡ് സ്ഥാനാർഥിയാണെന്നാണ് സിപിഐഎം സംസ്ഥാന സമിതിയിയുടെ വിലയിരുത്തൽ. ആര്യാടൻ ഷൗക്കത്ത് വിരുദ്ധ വോട്ടുകൾ എൽഡിഎഫിലേക്ക് ഒഴുകുന്നത് തടയാനാണ് അൻവറിനെ സ്ഥാനാർഥിയായി ഉപയോഗിച്ചതെന്നും സിപിഐഎം ആരോപിക്കുന്നു. നേരത്തെ നിലമ്പൂരിൽ എം.സ്വരാജിൻെറ വ്യക്തിപ്രഭാവത്തിന് വോട്ട് ലഭിച്ചില്ലെന്ന് സിപിഐയും വിലയിരുത്തിയിരുന്നു. മുന്നണിയുടെ…

Read More

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം വയനാട്, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം വയനാട്, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ബാക്കി ഒമ്പത് ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്. മഴക്കൊപ്പം മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്കുണ്ട്. അടുത്ത 3 മണിക്കൂറില്‍…

Read More