‘ചേര്‍ത്ത് നിര്‍ത്തുമെന്ന് പറഞ്ഞു; മന്ത്രിയുടെ സന്ദര്‍ശനത്തില്‍ പ്രതീക്ഷ’; ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍
മന്ത്രി വാസവന്റെ ഉറപ്പില്‍ വിശ്വാസമുണ്ടെന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍. മന്ത്രി ഇന്ന് ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ട ധനസഹായം നല്‍കി. തുടര്‍ ചികിത്സയടക്കമുള്ള അടക്കമുള്ള കാര്യങ്ങളില്‍ സഹായം ഉണ്ടാകുമെന്ന് ഉറപ്പു നല്‍കി. മന്ത്രിയുടെ ഉറപ്പില്‍ വിശ്വാസമുണ്ട്. രണ്ട് ദിവസത്തിനകം താനവിടെ എത്താമെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ടെന്നും വിശ്രുതന്‍ പറഞ്ഞു. ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. മറ്റുള്ള കാര്യങ്ങള്‍ ഇവിടെ വന്നതിന്…
