‘വെള്ളാപള്ളി നടേശൻ്റെ പ്രതികരണം ജനങ്ങൾ ഏറ്റെടുക്കില്ല, സൗഹൃദത്തിൻ്റെ മനസാണ് കേരളത്തിൻ്റേത്’; സാദിഖലി ശിഹാബ് തങ്ങൾ
വെള്ളാപള്ളി നടേശൻ്റെ വിവാദ പ്രതികരണത്തിൽ മറുപടൈയുമായി സാദിഖലി ശിഹാബ് തങ്ങൾ. വിഷയം ഗൗരവത്തിൽ എടുത്തിട്ടില്ല. ജനങ്ങൾ ഏറ്റെടുക്കില്ല. സൗഹൃദത്തിൻ്റെ മനസാണ് കേരളത്തിൻ്റേത്. മത സാമുദായിക രാഷ്ട്രീയ നേതാക്കൾ കാത്തു സൂക്ഷിക്കേണ്ടത് ഈ മനസാണ് അത് ഇല്ലാതാക്കുന്നത് ശുഭലക്ഷണമല്ലെന്നും തങ്ങൾ വ്യക്തമാക്കി. പ്രതികരണശേഷി നഷ്ടപ്പെട്ട സർക്കാരാണ് കേരളത്തിൽ ഇപ്പോൾ ഉള്ളത്. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്യണം. സർക്കാർ വേണ്ട രീതിയിൽ പ്രതികരിക്കുന്നില്ല. അതുകൊണ്ടാണ് പലരും പലതും വിളിച്ചു പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു. മൗനം വിദ്വാന് ഭൂഷണം…
