‘അടി വരുമ്പോൾ ഓടരുത്’, തിരിച്ചടിക്കണമെന്ന് അച്ഛൻ പറഞ്ഞു; അന്ന് തുടങ്ങിയ അച്യുതാനന്ദൻ്റെ പോരാട്ടം
ലാളനകളേറ്റ് വളർന്ന നേതാവല്ല വി എസ് അച്യുതാനന്ദൻ. കുഞ്ഞുപ്രായം മുതലേ, കഠിനാനുഭവങ്ങളുടെ തീച്ചുളയിലൂടെ നടന്നു കയറിയതാണ് ജനഹൃദയങ്ങളിലേക്ക്. സമരം രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമായി ഇടക്കിടെ സംഭവിച്ച ഒന്നല്ല, ജീവിതം തന്നെ സമരമായിരുന്നു അച്യുതാനന്ദന്. കുട്ടിക്കളി മാറും മുമ്പേ അച്യുതാനന്ദന് അമ്മയെ നഷ്ടമായി. അക്കമ്മയെ വസൂരി കൊണ്ടുപോകുമ്പോൾ അച്യുതാനന്ദന് പ്രായം നാല് വയസ് മാത്രം. ശ്രീനാരായണ ധർമപരിപാലന യോഗത്തിന്റെ സജീവ പ്രവർത്തകനായിരുന്നു അച്ഛൻ ശങ്കരൻ. അമ്മയുടെ അഭാവം അച്യുതാനന്ദനെയും സഹോദരങ്ങളെയും അറിയിക്കാതിരിക്കാൻ ശങ്കരൻ പരമാവധി ശ്രമിച്ചു. പുന്നപ്ര പറവൂർ…
