‘ഈ മനുഷ്യന്‍ ഇപ്പോള്‍ അനുഭവിക്കുന്നതെല്ലാം പാവപ്പെട്ട ഒരു സ്ത്രീയുടെ കണ്ണീരിന്റെ ശാപം’; രാഹുലിന്റെ രാജിക്ക് പിന്നാലെ പത്മജ വേണുഗോപാല്‍
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി പത്മജ വേണുഗോപാല്‍. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജി വച്ചാല്‍ പോര, എംഎല്‍എ സ്ഥാനവും രാജി വെക്കണമെന്ന് പത്മജ പറഞ്ഞു. എംഎല്‍എ നമുക്ക് ധൈര്യമായി വീട്ടില്‍ കയറ്റാന്‍ പറ്റുന്നയാളാകണം. വീട്ടില്‍ കയറ്റാന്‍ പറ്റാത്തൊരാളെ എംഎല്‍എ ആയി എങ്ങനെ വച്ചുകൊണ്ടിരിക്കും. അത് കോണ്‍ഗ്രസിന് തന്നെ നാണക്കേടാണ്. എംഎല്‍എ സ്ഥാനത്ത് നിന്ന് മാറ്റുക എന്നത്‌കോണ്‍ഗ്രസുകാരുടെ ഉത്തരവാദിത്തമാണ്. അത് അവര്‍ ചെയ്യുമോ എന്നറിയില്ല – പത്മജ പറഞ്ഞു. രാഹുല്‍ മുന്‍പ് തന്റെ അമ്മയെ പറ്റിപ്പറഞ്ഞത് ഒരുപാട്…
