എസ്‌ഐആർ ജോലി സമ്മർദം?; കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി
കണ്ണൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫിസർ (ബിഎൽഒ) ജീവനൊടുക്കി. പയ്യന്നൂർ മണ്ഡലം 18-ാം ബൂത്ത് ബിഎൽഒ അനീഷ് ജോർജ് (44) ആണ് ജീവനൊടുക്കിയത്. എസ്‌ഐആർ ജോലി സമ്മർദം കാരണമാണ് മരിച്ചത് എന്നാണ് ആരോപണം. ഇന്ന് പുലർച്ചെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ അനീഷിനെ കണ്ടെത്തിയത്. കഴിഞ്ഞ കുറെയധികം ദിവസങ്ങളായി എസ്‌ഐആർ ഫോമുമായി ബന്ധപ്പെട്ട ജോലി സമ്മർദം ഇയാൾ വീട്ടുകാരുമായി പങ്കുവെച്ചിരുന്നു. രാത്രി കഴിഞ്ഞും അനീഷ് ഫോമുകൾ തിരയുകയായിരുന്നുവെന്നും വീട്ടുകാർ പറയുന്നു. എസ്‌ഐആർ ഫോമുകൾ എത്രയും വേഗത്തിൽ ശേഖരിച്ച്…
