വനംവകുപ്പിലെ ജാതി വിവേചനത്തിൽ നടപടി; ജനറൽ ഡയറിയിൽ പട്ടികവർഗ വിഭാഗക്കാരുടെ പേര് പ്രത്യേക കോളത്തിൽ എഴുതരുതെന്ന് ഉത്തരവ്
വനംവകുപ്പിൽ ജാതി വിവേചനം എന്ന പരാതിയിൽ നടപടി. ജനറൽ ഡയറിയിൽ പട്ടികവർഗ്ഗ വിഭാഗക്കാരുടെ പേര് പ്രത്യേക കോളത്തിൽ എഴുതരുതെന്ന് നിർദേശം. അസിസ്റ്റൻറ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടേതാണ് ഉത്തരവ്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കും. 2023 ലാണ് വനാശ്രിതരായ പട്ടികവർഗ്ഗ വിഭാഗക്കാരെ സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി നിയമിച്ചത്. ഇവരുടെ പേര് വിവരങ്ങളാണ് പ്രത്യേക കോളത്തിൽ എഴുതിയിരുന്നത്. ഇത് ജാതി വിവേചനാണെന്ന് ഉൾപ്പെടെ ചൂണ്ടിക്കാണിച്ച് ഉള്ളാട് മഹാസഭ ഉൾപ്പെടെ ആ രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിന്…
