Headlines

സുബ്രഹ്മണ്യനെതിരായ കേസ്: രാഷ്ട്രീയ പക പോക്കലെന്ന് രമേശ് ചെന്നിത്തല; ചങ്ങലക്ക് ഭ്രാന്ത് പിടിച്ച സ്ഥിതിയെന്ന് കെ സി വേണു​ഗോപാൽ

തിരുവനന്തപുരം: എൻ സുബ്രഹ്മണ്യനെതിരായ കേസ് രാഷ്ട്രീയ പക പോക്കലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എന്തുകൊണ്ട് സമാന ഫോട്ടോ ഇട്ട ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ കെസെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. എത്രയോ ചിത്രങ്ങൾ ആരൊക്കെ പങ്കുവെക്കുന്നു. മുഖ്യമന്ത്രിക്ക് എതിരെ ആരും സംസാരിക്കരുത് എന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ​ഗാന്ധിയെ കണ്ടത് മാത്രമേ മുഖ്യമന്ത്രിക്ക് ഓർമയുള്ളു. കടകംപള്ളിയെ കണ്ടത് ഓർമ ഇല്ലേ? രാജീവ് ചന്ദ്രശേഖറിനെതിരെ കേസ് എടുക്കാത്തത് ബിജെപിയുമായുള്ള ധാരണയുടെ ഭാഗമാണെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട്…

Read More

ഇനി പ്രിയദർശിനി ഭരിക്കും, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു, സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, ആഗ്നസ് റാണിക്ക് തോൽവി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡണ്ട്‌ സ്ഥാനത്തേക്കുള്ള മത്സരത്തിൽ എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ 15 സീറ്റുകൾ നേടിയ എൽ ഡി എഫ് നേരത്തെ തന്നെ ജയമുറപ്പിച്ചിരുന്നു. 13 സീറ്റുകളുടെ ബലത്തിൽ യു ഡി എഫിന് വേണ്ടി പോരിനിറങ്ങിയ ആഗ്നസ് റാണി അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. തിരുവനന്തപുരം കല്ലമ്പലം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് വി പ്രിയദര്‍ശിനി. സി പി എം വര്‍ക്കല ഏരിയ കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്ന…

Read More

എ ഐ ഫോട്ടോയിൽ നടപടിയുമായി പൊലീസ്; എൻ സുബ്രഹ്മണ്യനെ കസ്റ്റഡിയിൽ എടുത്തു

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, മുഖ്യമന്ത്രി പിണറായി വിജയനൊപ്പം എന്ന തരത്തിൽ എ ഐ ചിത്രം പ്രചരിപ്പിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെ കസ്റ്റഡിയിൽ എടുത്തു. ചേവായൂർ പൊലീസ് വീട്ടിൽ പരിശോധന നടത്തിയതിന് ശേഷമായിരുന്നു സുബ്രഹ്മണ്യനെ കസ്റ്റഡിയിൽ എടുത്തത്. ചേവായൂർ സി ഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തിയത്. സമൂഹത്തില്‍ കലാപാഹ്വാനം നടത്തിയെന്ന വകുപ്പു ചുമത്തിയാണ് കേസെടുത്തത്. പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന…

Read More

‘ആഭ്യന്തരവകുപ്പിന് ഭ്രാന്ത് പിടിച്ചു’; ജാമ്യം കിട്ടുന്ന വകുപ്പിന് വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുന്നത് ഇത് ആദ്യം, വിമർശിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ്

ആഭ്യന്തരവകുപ്പിന് ഭ്രാന്ത് പിടിച്ച അവസ്ഥയെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ. ജാമ്യം കിട്ടുന്ന വകുപ്പിന് ഇങ്ങനെ രാവിലെ തന്നെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുന്നത് ഇത് ആദ്യമായിട്ടാണ്, എൻ സുബ്രഹ്മണ്യനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ അദ്ദേഹത്തിന്റെ ബി പി കുറഞ്ഞതായി കണ്ടെത്തി അല്പസമയം ആശുപത്രിയിൽ കഴിയണമെന്നാണ് ഡോക്ടർമാർ പറയുന്നത് പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനോ അറസ്റ്റ് ചെയ്യുന്ന കാര്യത്തിലോ അദ്ദേഹത്തിന് പേടിയില്ലെന്ന് കെ പ്രവീൺ കുമാർ പറഞ്ഞു. കോൺഗ്രസ് ഇതിനെതിരെ പ്രതിഷേധിക്കും രാജീവ് ചന്ദ്രശേഖറും ഇതേ ചിത്രം…

Read More

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. ശക്തമായ മൂടൽമഞ്ഞിനെ പിടിയിലാണ് ഡൽഹിയും.ഡൽഹിയിൽ വായുവും മലിനീകരണം വളരെ മോശം വിഭാഗത്തിലാണ്. 370 ന് മുകളിൽ ആണ് വായു ഗുണനിലവാര സൂചിക. ആനന്ദ് വിഹാറിലും ഗുരുതര വിഭാഗത്തിലാണ് വായു ഗുണനിലവാര സൂചിക. അതേസമയം, ശൈത്യ തരംഗം എത്തുന്നതോടെ ഡൽഹിയിലെ വായു മലിനീകരണം രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.അടുത്ത ആഴ്ചയോടെ ശൈത്യ തരംഗം പിടിമുറുക്കും എന്നാണ് കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. delhi fog

Read More

ബംഗ്ലാദേശ് ഭരണകൂടത്തിന് ഇന്ത്യയുടെ കടുത്ത മുന്നറിയിപ്പ്, ‘ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണത്തിൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം’

ദില്ലി: ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണത്തിൽ കടുത്ത ആശങ്ക അറിയിച്ചും മുന്നറിയിപ്പ് നൽകിയും ഇന്ത്യ. ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ തുടരുന്ന അതിക്രമങ്ങൾ ആശങ്കാജനകമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. അടുത്തിടെ നടന്ന ഹിന്ദു യുവാക്കളുടെ കൊലപാതകത്തെ അങ്ങേയറ്റം ഖേദകരമെന്ന് വിശേഷിപ്പിച്ച വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ, ഇന്ത്യക്കെതിരെ ബംഗ്ലാദേശിൽ തെറ്റായ പ്രചാരണം നടക്കുന്നു എന്നും കൂട്ടിച്ചേർത്തു. ഇത്തരം സംഭവങ്ങൾ ഒരു തരത്തിലും ഇന്ത്യക്ക് അവഗണിക്കാനാവില്ലെന്നും കർശന നടപടി വേണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ…

Read More

ഉമ്മന്‍‌ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ; വിശദീകരണം തേടി ഹൈക്കോടതി, ‘പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് തടസ്സമില്ല’

പാലക്കാട്: വടക്കഞ്ചേരി പഞ്ചായത്ത് കോൺഗ്രസ് അംഗം ഉമ്മന്‍‌ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിൽ വിശദീകരണം തേടി ഹൈക്കോടതി. 21- വാർഡിൽ നിന്നും വിജയിച്ച സുനിൽ ചവിട്ടുപാടമാണ് ഉമ്മന്‍‌ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തത്. ഇതിനെതിരെ 15-ാം വാർഡിൽ നിന്ന് വിജയിച്ച എൽഡിഎഫ് അംഗമായ സി കണ്ണനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരന്റെ വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കോടതി വ്യക്തമാക്കി. അതേ സമയം, പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസമില്ലെന്ന് കോടതി പറഞ്ഞു. മൂന്നാഴ്ച്ചക്കകം എതിർകക്ഷികൾ വാദം പൂർത്തിയാക്കണമെന്നാണ് ജസ്റ്റിസ് എൻ…

Read More

ഉയർത്തിയ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നു; പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്താലും കോൺഗ്രസുകാരിയായി തുടരും, ലാലി ജെയിംസ്

പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്താലും താൻ കോൺഗ്രസുകാരിയായി തുടരുമെന്ന് കോൺഗ്രസിൽ നിന്ന് നടപടി നേരിട്ട തൃശൂരിലെ കൗൺസിലർ ലാലി ജെയിംസ്. തിരിച്ചെടുത്തില്ലെങ്കിലും മരണംവരെ കോൺഗ്രസുകാരെയായി തുടരും തനിക്കെതിരായ നടപടി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഡിസിസി പ്രസിഡന്റ് ഇക്കാര്യത്തിൽ കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നുവെന്നും ലാലി ജെയിംസ് പറഞ്ഞു. താൻ ഒരിക്കലും ഒരു സാങ്കൽപ്പിക ലോകത്തല്ല. പ്രതികരണം വൈകാരികമാണെന്ന് നേതൃത്വം വിലയിരുത്തിയില്ല ഇരുട്ടെടുത്ത നടപടി സന്തോഷത്തോടെ സ്വീകരിക്കുകയാണെന്നും കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെയാണ് ഡിസിസി പ്രസിഡന്റ് നടപടി സ്വീകരിച്ചതെന്നും തന്നെ…

Read More

ഓട്ടോ ഡ്രൈവറിൽ നിന്ന് 6 വർഷത്തിന് ശേഷം ഫിനാൻസ് സ്ഥാപന നടത്തിപ്പുകാരനായി വളർച്ച; ഡി മണിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് SIT

ശബരിമല സ്വർണക്കൊള്ളയിൽ തമിഴ്നാട് സ്വദേശി ഡി മണിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് എസ്ഐടി. അന്വേഷണ സംഘം ചോദ്യം ചെയ്തത് ഡി മണിയെ തന്നെയെന്ന് പ്രവാസി വ്യവസായി ഉറപ്പിച്ചു പറഞ്ഞതിന് പിന്നാലെയാണ് സംഘത്തിന്റെ നീക്കം. താൻ ഡി മണിയല്ല എന്നും എം.എസ് മണിയാണെന്നുമായിരുന്നു ഇയാളുടെ വാദം. എന്നാൽ ഇയാളുടെ പേരിലുള്ള മൊബൈൽ നമ്പർ പ്രതികളിൽ ഒരാളുടെ ഫോണിൽ ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഓട്ടോ ഡ്രൈവർ ആയാണ് ഡി മണിയുടെ തുടക്കം. ആളുകൾ മണിയെ ഓർത്തെടുക്കുന്നതും അങ്ങനെതന്നെ. പിന്നീട്…

Read More

ഫോണിന്റെ EMI മുടങ്ങിയതിന് താമരശ്ശേരിയിൽ യുവാവിന് ക്രൂരമർദനം; 3 പേർ കസ്റ്റഡിയിൽ

കോഴിക്കോട് താമരശ്ശേരിയിൽ ഫോണിൻ്റെ തിരിച്ചടവ് തെറ്റിയതിന് യുവാവിന് ക്രൂരമർദനം. താമരശ്ശേരി അണ്ടോണ മൂഴിക്കുന്നത്ത് അബ്ദുറഹ്മാനാണ് (41) വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി നൽകിയത്. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു താമരശ്ശേരി ചുങ്കത്ത് വെച്ച് സംഭവമുണ്ടായത്. കൊടുവള്ളിയിലെ മൊബൈൽ ഷോപ്പ് വഴി ടിവിഎസ് ഫൈനാൻസിലൂടെയാണ് 36,000 രൂപ വിലയുള്ള മൊബൈൽ ഫോണാണ് അബ്ദുറഹ്മാൻ വാങ്ങിയിരുന്നത്. ഇതിൻ്റെ മൂന്നാമത്തെ അടവ് മുടങ്ങിയതിനെതുടർന്നാണ് ഭീഷണി. മറ്റൊരാളുടെ പേരിൽ ഫോൺചെയ്ത് താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ ബാലുശ്ശേരി റോഡിൽ ആളൊഴിഞ്ഞ…

Read More